Wednesday, September 9, 2009

മീന്‍കറി

മീന്‍കറി

ചേരുവകള്‍

1.മീന്‍ -500 ഗ്രാം
2.മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപൊടി -2 ടേബിള്‍സ്പൂണ്‍
ഉലുവാപൊടി -അര ടീസ്പൂണ്‍
3. പച്ചമുളക് -2
ചുവന്നുള്ളി -8
ഇഞ്ചി -1 ചെറിയ കഷണം
കറിവേപ്പില -2 കതിര്‍പ്പ്
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
5. ഉപ്പ് -പാകത്തിന്
6. കുടംപുളി -ആവശ്യത്തിന്

പാകം ചെയ്യു‌ന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക.ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി,എന്നിവ അരിജ്ജതിട്ട് വഴറ്റുക.നന്നായി വഴന്ന ശേഷം രണ്ടാമത്തെ ചേരുവകളും ചേര്‍ത്ത്
ഇളക്കിയശേഷം പാകത്തിന് ഉപ്പും വെള്ളവും കുടംപുളിയും കറിവേപ്പിലയും ഇടുക. വെള്ളം തിളച്ച ശേഷം
മീന്‍ കഷണങ്ങള്‍ ഇടുക. കഷണങ്ങള്‍ വെന്ത ശേഷം വാങ്ങി വെയ്ക്കുക.

No comments:

Post a Comment