Wednesday, September 9, 2009

ചെറുപയര്‍ തോരന്‍

ചെറുപയര്‍ തോരന്‍

ചേരുവകള്‍

1.ചെറുപയര്‍ -250 ഗ്രാം
2.തേങ്ങ -അര കപ്പ്
ജീരകം -1 നുള്ള്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
കാന്താരിമുളക് -4
3.ഉപ്പ് -പാകത്തിന്
4.വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ചെറുപയര്‍ കഴുകി വൃത്തിയാക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിക്കുക .
രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക്
മുറിച്ചതും കറിവേപ്പിലയുമിട്ട് വേവിച്ച ചെറുപയര്‍ ഇതിലേയ്ക്ക് ഇടുക.നടുക്ക് അരപ്പുവെച്ച് മൂടി അല്പം
സമയം വേവിച്ച ശേഷം മൂടി മാറ്റി നന്നായി ഉലര്‍ത്തിയെടുക്കുക.

No comments:

Post a Comment