Wednesday, September 9, 2009

മീന്‍ വറുത്തരച്ച കറി

മീന്‍ വറുത്തരച്ച കറി

ചേരുവകള്‍

  1. മീന്‍ കഷണങ്ങള്‍ ആക്കിയത് -അര കിലോ
  2. തക്കാളി -2
  3. പച്ചമുളക് -4
  4. സവാള -1
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. ചുവന്നുള്ളി -5
  7. മല്ലിപൊടി -3 ടീസ്പൂണ്‍
  8. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  9. തേങ്ങ -അര മുറി
  10. കറിവേപ്പില -4 കതിര്‍പ്പ്
  11. പെരുംജീരകം -അര ടീസ്പൂണ്‍
  12. എണ്ണ -വറുക്കാന്‍ ആവശ്യമായത്
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ നന്നായി കഴുകി ഉപ്പും മുളകുപൊടിയും പുരുട്ടി എണ്ണയില്‍ പകുതി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍
അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി തേങ്ങ വറക്കുക.തേങ്ങ മൂത്തുവരുമ്പോള്‍ ചുവന്നുള്ളി,പെരുംജീരകം,
മുളകുപൊടി,മല്ലിപൊടി,എന്നിവയും ചൂടാക്കിയെടുക്കുക.ഇവയെല്ലാംകൂടി അരകല്ലില്‍ വെച്ചു അരച്ചെടുക്കുക.
തക്കാളി,പച്ചമുളക്, സവാള ഇവ അരിഞ്ഞതും അരച്ച ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ക്കുക.വെള്ളം തിളക്കുമ്പോള്‍ മീന്‍ കഷണങളും ചേര്‍ത്ത് പൊടിഞ്ഞു പോകാതെ ഇളക്കുക.
വെന്തതിനുശേഷം കറിവേപ്പിലയും ചേര്‍ത്തിളക്കുക.

No comments:

Post a Comment