Saturday, September 12, 2009

താറാവിറച്ചിക്കറി

താറാവിറച്ചിക്കറി

ചേരുവകള്‍

  1. താറാവിറച്ചി -1 കിലോ
  2. തക്കാളി -1
  3. സവാള -3
  4. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
  5. മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
  6. ഇഞ്ചി -1 കഷണം
  7. പച്ചമുളക് -5
  8. വെളുത്തുള്ളി -3 അല്ലി
  9. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  10. മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
  11. വെളിച്ചെണ്ണ -ആവശ്യത്തിന്
  12. കടുക് -അര ടീസ്പൂണ്‍
  13. കറിവേപ്പില -2 കതിര്‍പ്പ്
  14. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

താറാവിറച്ചി കഴുകിയശേഷം കഷണങ്ങള്‍ ആക്കുക.സവാള ,ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ
അരിഞ്ഞു വെയ്ക്കുക.മുളകുപൊടി,മല്ലിപ്പൊടി,തക്കാളി എന്നിവ അരച്ചുവെയ്ക്കുക.
ഒരു ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് അരിഞ്ഞ ചേരുവകള്‍ ഇട്ട് വഴറ്റുക.നന്നായി
വഴന്നശേഷം കറിവേപ്പിലയും അരച്ച ചേരുവകളും ഇട്ട് ഇളക്കുക.ഇറച്ചി കഷണങളും പാകത്തിനുപ്പും വെള്ളവും
ചേര്‍ത്ത് വേവിക്കുക.ഇറച്ചി കഷണങ്ങള്‍ വെന്തുവരുമ്പോള്‍ മസാലപ്പൊടി ചേര്‍ക്കുക.വെന്തു ചാറ് കുറുകുമ്പോള്‍
അരിഞ്ഞ മല്ലിയിലയിട്ട് ഇറക്കി വെയ്ക്കാം.

No comments:

Post a Comment