Saturday, September 12, 2009

ചിക്കന്‍വിത്ത്‌ കറിലീവ്സ്‌

ചിക്കന്‍വിത്ത്‌ കറിലീവ്സ്‌

ചേരുവകള്‍

ചിക്കന്‍ കാലുകള്‍
(തൊലികളഞ്ഞ് വെള്ളം തുടച്ച് എടുത്തത്‌) -4
സവാള അരിഞ്ഞത് -2
തക്കാളി അറിഞ്ഞത് -2
മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -4
കശകശ -1 ടീസ്പൂണ്‍
കറിവേപ്പില -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയുന്ന വിധം

തക്കാളി,സവാള,മല്ലിപ്പൊടി,പച്ചമുളക്,കശകശ,കറിവേപ്പില എന്നീ ചേരുവകള്‍ എണ്ണയില്‍ വഴറ്റി തണുക്കാന്‍
വെയ്ക്കുക.എന്നിട്ട് നന്നായി അരിച്ചെടുത്ത്‌ ചിക്കന്‍ കാലുകള്‍ കത്തിക്കൊണ്ട് നന്നായി വരഞ്ഞ് അതില്‍ തേച്ചു
പിടിപ്പിക്കുക.ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി മൊരിച്ച് എടുക്കുക.മൈക്രോവേവിലാണ് പാകം
ചെയ്യുന്നതെങ്കില്‍ ക്രിസ്പില്‍ പത്തു മിനിട്ട് മൊരിച്ച് എടുത്താല്‍ മതി.എണ്ണ ആവശ്യമില്ല.

No comments:

Post a Comment