Thursday, December 24, 2009

മീന്‍ പത്തിരി

മീന്‍ പത്തിരി

പച്ചരി -കാല്‍ കിലോ
ചോറിനുള്ള അരി -കാല്‍ കിലോ
തേങ്ങ -1 വലിയ മുറി
സവാള അരിഞ്ഞത് -വലുത് ഒന്ന്
ജീരകം -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
നെയ്മീന്‍ അല്ലെങ്കില്‍ ആവോലി
കഷണങ്ങളാക്കി ഉപ്പും മുളകും
പുരട്ടി വറുത്തെടുത്തത് -അര കിലോ

ഫില്ലിങ്ങിന് മസാല ഉണ്ടാക്കാന്‍

  1. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  2. സവാള -4 എണ്ണം
  3. തക്കാളി -2
  4. പച്ചമുളക് -4 എണ്ണം
  5. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  6. മുളക് -1 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -1 നുള്ള്
  8. പെരുജീരകപ്പൊടി -അര ടീസ്പൂണ്‍
  9. ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
  10. മല്ലിയില -അല്പം
  11. തേങ്ങാപ്പാല്‍ -1 കപ്പ്
  12. വെള്ളം -അര കപ്പ്
പാകം ചെയ്യുന്ന വിധം

നല്ല ചൂടുവെള്ളത്തില്‍ രണ്ടുതരം അരിയും ചേര്‍ത്ത് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെയ്ക്കുക.അതിനുശേഷം
അരി കഴുകി തേങ്ങയും സവാളയും ജീരകവും പെരുംജീരകവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കുക.തരുതരുപ്പായി അരച്ചാല്‍ മതിയാകും.

ഫില്ലിങ്ങ് ഉണ്ടാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്,സവാള,പച്ചമുളക്,ഇഞ്ചി എന്നിവ അരിഞ്ഞ് വഴറ്റി മല്ലിപ്പൊടിയും മുളകുപൊടിയും തക്കാളിയും പെരുംജീരകപ്പൊടിയും ചേര്‍ത്ത് അരക്കപ്പ് വെള്ളം ഒഴിച്ച് വഴറ്റുക.
മസാല തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കുക.അതില്‍ വറുത്തുവെച്ചമീന്‍ കഷണങ്ങള്‍ ഇടുക.വാഴയിലയിലാണ് മീന്‍ പത്തിരി ഉണ്ടാക്കേണ്ടത്.ഒരു ഇലയില്‍ ചപ്പാത്തിപോലെ കൈകൊണ്ട് അരിമാവ്
പരത്തി,അതില്‍ ഉണ്ടാക്കിവെച്ച മസാല കുറേശ്ശേയായി വെയ്ക്കുക.എല്ലാഭാഗത്തും തേയ്ക്കണം.നടുവില്‍ ഒരു മീന്‍ കഷണം വെച്ച് (മീന്‍ വട്ടത്തില്‍ മുറിക്കുന്നതാണ് ഉത്തമം)അതിനുമുകളില്‍ അതെ വലിപ്പത്തില്‍ പരത്തിയ മാവുവെച്ച് നാലുഭാഗവും അമര്‍ത്തി നല്ല വൃത്തത്തിലാക്കി ആവിയില്‍ വേവിച്ചെടുക്കണം.മുകളില്‍ വെയ്ക്കുന്ന
അരിമാവ് ഇലയില്‍ എണ്ണ പുരട്ടി പരത്തണം.എങ്കില്‍ മാത്രമേ പെട്ടെന്ന് ഇളകി മാറ്റാന്‍ പറ്റുകയുള്ളൂ.

No comments:

Post a Comment