Saturday, December 19, 2009

ഗോതമ്പുമാവ് റവപുട്ട്

ഗോതമ്പുമാവ് റവപുട്ട്

ചേരുവകള്‍

1. റവ -1 കപ്പ്
ഗോതമ്പുമാവ് -2 കപ്പ്
2. സവാള അരിഞ്ഞത് -3 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -2 സ്പൂണ്‍
കറിവേപ്പില അരിഞ്ഞത് -2 സ്പൂണ്‍
കാരറ്റ് അരിഞ്ഞത് -കാല്‍ കപ്പ്
3. കടുക് -കാല്‍ സ്പൂണ്‍
4. നെയ്യ് -4 സ്പൂണ്‍
5. തേങ്ങ തിരുമ്മിയത്‌ -2 കപ്പ്
6. ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

നെയ്യില്‍ കടുകിട്ട് പൊട്ടുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ എല്ലാംകൂടി വഴറ്റി ചുവക്കുമ്പോള്‍ വാങ്ങിവയ്ക്കുക.ഗോതമ്പുപൊടിയും റവയും പുട്ടിനു നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക.അതിനുശേഷം തേങ്ങ
തിരുമ്മിയതും വഴറ്റിയതും ചേര്‍ത്ത് എല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് പുട്ട് പുഴുങ്ങിയെടുക്കുക.ഇത് കൂടുതല്‍ നേരം ചീത്തയാകാതെ സൂക്ഷിക്കാവുന്നതാണ്.കാരറ്റിനുപകരം ബീറ്റ്റൂട്ടും ഉപയോഗിക്കാവുന്നതാണ്.

1 comment: