Tuesday, December 29, 2009

ഉരുളക്കിഴങ്ങ് ഹല്‍വ

ഉരുളക്കിഴങ്ങ് ഹല്‍വ

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം
  2. റൊട്ടി -2 കഷണം
  3. പഞ്ചസാര -ഒന്നര കപ്പ്
  4. നെയ്യ് -3 ടേബിള്‍ സ്പൂണ്‍
  5. മുന്തിരിങ്ങ -10
  6. പാല്‍ -ഒന്നര കപ്പ്
  7. ചെറി -4
  8. അണ്ടിപരിപ്പ് -10
  9. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  10. പച്ചരി -1 ടേബിള്‍ സ്പൂണ്‍
  11. ജിലേബി കളര്‍ -1 നുള്ള്
പാചകം ചെയ്യുന്ന വിധം

നെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക.ഉരുളക്കിഴങ്ങ് പൊടിച്ചത്,പാല്,റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക.അണ്ടിപരിപ്പ്,മുന്തിരിങ്ങ,
ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍
നെയ്‌പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി ആറുമ്പോള്‍ മുറിച്ചെടുക്കുക.രണ്ടായി മുറിച്ച ചെറി കൊണ്ട്
അലങ്കരിക്കുക.

No comments:

Post a Comment