Saturday, December 19, 2009

ആലു പൊറോട്ട

ആലു പൊറോട്ട


 1. മൈദാമാവ്‌ -4 കപ്പ്
 2. സവാള ചെറുതായി അരിഞ്ഞത് -1
 3. മല്ലിയില ചെറുതായി അരിഞ്ഞത് -അര കപ്പ്
 4. ഉരുളക്കിഴങ്ങ് പുഴുങ്ങു പൊടിച്ചത് -2 കപ്പ്
 5. ജീരകപ്പൊടി -അര ടീസ്പൂണ്‍
 6. നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
 7. മുളകുപൊടി -2 ടീസ്പൂണ്‍
 8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
 9. ഗരംമസാല -അര ടീസ്പൂണ്‍
 10. ഉപ്പ് -പാകത്തിന്
 11. എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.3 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്
വെള്ളം തോര്‍ത്തിയെടുക്കുക.ആറുമ്പോള്‍ ഉരുളകളാക്കി വെയ്ക്കുക.മൈദ,ഉപ്പ്,വെള്ളം ഇവ 1 ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ മയത്തില്‍ കുഴയ്ക്കുക,കുറെ കഴിഞ്ഞ്ഉരുളകളാക്കി പരത്തി ഉരുളക്കിഴങ്ങ് കൂട്ട് വച്ചു പൊതിഞ്ഞ്
വീണ്ടും പരത്തി കാഞ്ഞ ദോശ കല്ലില്‍ ഇട്ട് രണ്ടു വശവും എണ്ണയൊഴിച്ച് മൊരിച്ചെടുക്കുക.

No comments:

Post a Comment