Tuesday, December 29, 2009

മാങ്ങാ ഡിലൈറ്റ്

മാങ്ങാ ഡിലൈറ്റ്

  1. പാല്‍ -2 ലിറ്റര്‍
  2. പഞ്ചസാര -100 ഗ്രാം
  3. ഖോവ (പാല്‍ വറ്റിച്ചത്) -50 ഗ്രാം
  4. വിളഞ്ഞു പഴുത്ത മാങ്ങ -1
  5. കുങ്കുമപ്പൂവ് -കാല്‍ ടീസ്പൂണ്‍
  6. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
അലങ്കരിക്കാന്‍

ക്രീം -കുറച്ച്
വിളഞ്ഞു പഴുത്ത മാങ്ങ -2-3 കഷണം
കുങ്കുമപ്പൂവ് -1 നുള്ള്


പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാല്‍ ചൂടാക്കുക.പാല്‍ തിളയ്ക്കുമ്പോള്‍ ,പഞ്ചസാര,കുങ്കുമപ്പൂ,ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.ഏകദേശം ഒരു മണിക്കൂര്‍ നേരം ഇളക്കിക്കൊണ്ടിരിയ്ക്കണം.ഒരു മണിക്കൂര്‍ ആകുമ്പോഴേയ്ക്കും പാല്‍ നന്നായി കുറുകി വരുന്നത് കാണാം.അതിനുശേഷം ഖോവ ചേര്‍ക്കുക.വീണ്ടും ഒരു 10 മിനിട്ട് നേരംകൂടി
ഇളക്കുക.അതിനുശേഷം അടുപ്പില്‍ നിന്നും മിശ്രിതം വാങ്ങി,തണുക്കാന്‍ അനുവദിക്കുക.

മാങ്ങയുടെ തൊലി ചെത്തി മാങ്ങയണ്ടി നീക്കം ചെയ്ത് ചെറിയ കഷണങ്ങള്‍ ആക്കുക.ഇങ്ങനെ ചെറിയ കഷണങ്ങളാക്കിയ മാങ്ങ പള്‍പ്പിലേയ്ക്ക് ചേര്‍ക്കുക.ഈ മിശ്രിതം ചെറിയ പാത്രങ്ങളിലാക്കി ഒരു രാത്രി മുഴുവനും ഫ്രിഡ്ജില്‍ വെയ്ക്കുക.

വിളമ്പുന്നതിനുമുമ്പ് പാത്രങ്ങളില്‍ നിന്നെടുത്ത് ഡിഷുകളിലാക്കി,മാങ്ങാക്കഷണങ്ങളും ക്രീമും കുങ്കുമപ്പൂവും ചേര്‍ത്ത് അലങ്കരിച്ച് സെര്‍വ് ചെയ്യുക.

No comments:

Post a Comment