Saturday, December 19, 2009

കോളിഫ്ലവര്‍ നിറച്ച പൊറോട്ട

കോളിഫ്ലവര്‍ നിറച്ച പൊറോട്ട

ഗോതമ്പുപൊടി -2 കപ്പ്
ഉപ്പ് -അര ടീസ്പൂണ്‍
ചെറു ചൂടുവെള്ളം -അര കപ്പ്
കൃത്രിമ വെണ്ണ -2-3 ടേബിള്‍ സ്പൂണ്‍

ഫില്ലിങ്ങിന്

കോളി ഫ്ലവര്‍ ഉടച്ചത് -1 കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -2 ടീസ്പൂണ്‍
ഉപ്പ് -1 ടീസ്പൂണ്‍
മസാലപൊടി -1 ടീസ്പൂണ്‍
മുളകുപൊടി -ആവശ്യമെങ്കില്‍ അല്പം ചേര്‍ക്കുക.

പാചകം ചെയ്യുന്ന വിധം

ഒരു വലിയ പാത്രത്തില്‍ ഗോതമ്പു പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് 10 മിനിട്ട് നേരത്തേയ്ക്ക്
നന്നായി കുഴയ്ക്കുക.അതിനുശേഷം 30 മിനിട്ട് മൂടി വെയ്ക്കുക.മാവ് 8 തുല്യ ഭാഗങ്ങള്‍ ആയി വിഭജിക്കുക.
ഇവ ചെറിയ ഉരുളകളാക്കുക.അതിനുശേഷം ഓരോ ഉരുളയും കനം കുറച്ചു പരത്തുക.പരത്തിയ ഉരുളയില്‍
ഒരു സ്പൂണ്‍ നിറയെ ഫില്ലിംഗ് വെയ്ക്കുക.അതിനുശേഷം ഒരറ്റത്തുനിന്നും റോളുകളായി ചുരുട്ടുക.കൈകൊണ്ട്
വട്ടത്തിലുള്ള ഷേപ്പ് ആക്കുക.എന്നാല്‍ ശക്തിയായി അമര്‍ത്തരുത്.കാരണം കവറിംഗ് പൊട്ടി ഫില്ലിംഗ് പുറത്തുവരാന്‍ കാരണമാകും.

എട്ട് ഉരുളകളിലും ഇപ്രകാരം ഫില്ലിംഗ് നിറച്ച് ശരിയാക്കിക്കഴിഞ്ഞാല്‍ പാചകം ചെയ്യാം.ഒരു സോസ് പാനില്‍ വെണ്ണ ഉരുക്കുക.അതില്‍ നിന്നും ഒരു ടീസ്പൂണ്‍ വെണ്ണയെടുത്ത്,ഒരു പരന്ന പാനിലൊഴിച്ചു
പാത്രത്തിലാകെ പുരട്ടിയതിനുശേഷം പൊറോട്ട അതിലിടുക.പൊറോട്ടയുടെ പുറത്തും അല്പം വെണ്ണ തൂകണം.പൊറോട്ട തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിക്കുക.ഇരുവശവും നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ
തിരിച്ചും മറിച്ചുമിട്ടുകൊണ്ടിരിയ്ക്കണം.

ഫില്ലിങ്ങിന്

പൊറോട്ട തയ്യാറായിക്കഴിഞ്ഞേ ഫില്ലിങ്ങിന് വേണ്ടുന്ന കൂട്ട് തയ്യാറാക്കാവൂ.ഫില്ലിങ്ങിന്ആവശ്യമായ
കൂട്ടുകളെല്ലാം കൂടി ഒരു ബൌളില്‍ നന്നായി യോജിപ്പിക്കുക.ചേരുവകള്‍ വളരെ ചെറുതായി കൊത്തിയരിഞ്ഞതായിരിയ്ക്കണം.

No comments:

Post a Comment