സാന്‍ഡ് വിച്ച്
- ബ്രെഡ് -1 ലോഫ്
- സവാള -2 എണ്ണം
- ഉരുളക്കിഴങ്ങ് -2 എണ്ണം
- കാരറ്റ് -2 എണ്ണം
- ഗ്രീന്‍ പീസ് -അര കപ്പ്
- കടുക് -1 ടീസ്പൂണ്‍
- ഉഴുന്ന് -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -1 നുള്ള്
- പച്ചമുളക്,ഇഞ്ചി,ഉപ്പ്,
കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുവെയ്ക്കുക.ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് വറുക്കുക.അതില്‍ ഉഴുന്നുപരിപ്പ് മൂപ്പിച്ചശേഷം അരിഞ്ഞുവെച്ച പച്ചക്കറികളും ചേര്‍ത്ത് വഴറ്റുക.അതിലേയ്ക്ക് ഉടച്ചുവെച്ച
ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.
ഈ കൂട്ട് 2 കഷണം ബ്രെഡിന്റെ ഇടയില്‍ വെച്ച് അരികുകളില്‍ ബട്ടര്‍ പുരട്ടി മൊരിച്ചെടുക്കുക.
No comments:
Post a Comment