Tuesday, December 29, 2009

പടവലങ്ങ ബോണ്ട

പടവലങ്ങ ബോണ്ട

ചേരുവകള്‍

  1. പടവലങ്ങ -10 കഷണം
  2. ഉരുളക്കിഴങ്ങ് - 250 ഗ്രാം
  3. സവാള അരിഞ്ഞത് -അര കപ്പ്
  4. ഇഞ്ചി പൊടിയായി അരിഞ്ഞത് -2 സ്പൂണ്‍
  5. പച്ചമുളക് പൊടിയായി അരിഞ്ഞത് -2 സ്പൂണ്‍
  6. ചെറുനാരങ്ങാനീര് -1 സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -മുക്കാല്‍ സ്പൂണ്‍
  8. കായപ്പൊടി -കാല്‍ സ്പൂണ്‍
  9. കടുക് -1 സ്പൂണ്‍
  10. ഉഴുന്നുപരിപ്പ് -2 സ്പൂണ്‍
  11. ജീരകം -കാല്‍ സ്പൂണ്‍
  12. ഉണക്കമുളക് -2 സ്പൂണ്‍
  13. തേങ്ങാപ്പീര -അര കപ്പ്
  14. കറിവേപ്പില -2 തണ്ട്
  15. കടലമാവ് -മുക്കാല്‍ കപ്പ്
  16. ഉപ്പ്,എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

പടവലങ്ങയുടെ നടുഭാഗത്തുനിന്നും അര ഇഞ്ച് വീതിയുള്ള 10 വട്ടക്കഷണങ്ങള്‍ മുറിച്ച്
അകം ചുരണ്ടി വൃത്തിയാക്കിയശേഷം ചൂടുവെള്ളത്തില്‍ ഇട്ടുവെയ്ക്കുക.ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പൊടിച്ചെടുക്കുക.അര ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ തെങ്ങാപ്പീരയിട്ട് വറുത്തെടുത്തു ഉരുളക്കിഴങ്ങില്‍ ചേര്‍ക്കണം.
എണ്ണ മൂപ്പിച്ച്‌ കടുക്,ഉഴുന്നുപരിപ്പ്,നുറുക്കിയ കറിവേപ്പില,ചെറുതായി നുറുക്കിയ ഉണക്കമുളക് ഇവ മൂപ്പിച്ച ശേഷം ജീരകം ഇട്ട് പൊട്ടുമ്പോള്‍ അരിഞ്ഞ സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.ഇതില്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കിയശേഷം ഉരുളക്കിഴങ്ങും നാരങ്ങാനീരും പാകത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.ഈ കൂട്ടിനെ ചെറിയ ഉരുളകളാക്കുക.വെള്ളത്തില്‍ നിന്നും പടവലങ്ങ എടുത്ത് കൈ വെള്ളയില്‍ വെച്ച് ഈ ഉരുളകള്‍ നടുവില്‍ വച്ച് പരത്തിയെടുക്കണം.കടലമാവില്‍ കായവും ബാക്കി മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുറുകെ കലക്കണം.ഓരോ ബോണ്ടയും അതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

No comments:

Post a Comment