Tuesday, December 22, 2009

മുട്ട അട

മുട്ട അട

പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
കോഴിമുട്ട -6 എണ്ണം
ഏലക്ക പൊടിച്ചത് -2 എണ്ണം
ഉപ്പ് -1 നുള്ള്
കിസ്മിസ് -2 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് -6
നെയ്യ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

4 കോഴിമുട്ട ഏലക്കാപ്പൊടിയും 1 നുള്ള് ഉപ്പും ചേര്‍ത്ത് കലക്കി വെയ്ക്കുക.2 കോഴിമുട്ട,പഞ്ചസാര,കിസ്മിസ്‌ ,ചെറുതായി നുറുക്കിയ അണ്ടിപരിപ്പും ചേര്‍ത്ത് കലക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് കാല്‍ ടീസ്പൂണ്‍ നെയ്യും ഒഴിച്ച് ഈ മുട്ടയുടെ കൂട്ട് അതിലൊഴിച്ച് ഉലര്‍ത്തിയെടുക്കണം.പിന്നിട്
ഒരു നോണ്‍ സ്റ്റിക്ക് പാത്രം അടുപ്പില്‍ വെച്ച് ആദ്യത്തെ കൂട്ട് കലക്കിയത് പപ്പടവലിപ്പത്തില്‍ ഒഴിച്ച് പരത്തുക.
അതിന്റെ ഒരു ഭാഗത്ത്‌ മുട്ട ഉലര്‍ത്തിയതും അല്പം വെച്ച്,പകുതിയില്‍ മടക്കി അട പോലെയാക്കുക.മറിച്ചിട്ട്
ചൂടാക്കി എടുത്ത് മാറ്റുക.മുട്ട കലക്കിയതും മുട്ട ഉലര്‍ത്തിയതും തീരുന്നതുവരെ ഇങ്ങനെ ഓരോ മുട്ട
അട ഉണ്ടാക്കാം.

No comments:

Post a Comment