Saturday, December 19, 2009

കാബേജ് കടലപരിപ്പ്‌ കട് ലറ്റ്

കാബേജ് കടലപരിപ്പ്‌ കട് ലറ്റ്

ചേരുവകള്‍

1. പൊടിയായി അരിഞ്ഞ കാബേജ് -1 കപ്പ്
2. ചീസ് ചുരണ്ടിയത് -കാല്‍ കപ്പ്
3. കടലപരിപ്പ്‌ -കാല്‍ കപ്പ്
4. സവാള പൊടിയായി അരിഞ്ഞത് -1
5. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ഇഞ്ച് കഷണം
6. പച്ചമുളക് ചെറുതായി
അരിഞ്ഞത് -6 എണ്ണം
7. കുരുമുളകുപൊടി -1 ടീസ്പൂണ്‍
8. എണ്ണ -3 ടീസ്പൂണ്‍
9. കറിവേപ്പില -കുറച്ച്
10.റൊട്ടിപ്പൊടി -1/3 കപ്പ്
11.ഇറച്ചി മസാലപൊടി -1 ടീസ്പൂണ്‍
12.ഉപ്പ് -പാകത്തിന്

പുറത്തു പുരട്ടാന്‍

മൈദ -കാല്‍ കപ്പ്
അരിപ്പൊടി -അര കപ്പ്
റൊട്ടിപ്പൊടി -1 കപ്പ്
എണ്ണ -പാകത്തിന്

പാചകം ചെയുന്ന വിധം

കടലപരിപ്പ്‌ നന്നായി വേവിച്ച് വെള്ളം തോര്‍ത്തിയതിനുശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഉടയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള,പച്ചമുളക്,ഇഞ്ചി,കറിവേപ്പില ഇവ വഴറ്റുക.
കാബേജ് ചേര്‍ത്ത് വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക.കടലപരിപ്പ്‌ ഉടച്ചതും,ചീസും 1/3 കപ്പ് റൊട്ടിപ്പൊടിയും
കുരുമുളകുപൊടിയും മസാലപ്പൊടിയും ചേര്‍ത്തിളക്കുക.ഈ മിശ്രിതം കട് ലറ്റിന്റെ ആകൃതിയില്‍ തയ്യാറാക്കണം.

മൈദാമാവും അരിപ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പുറത്ത് പുരട്ടാനുള്ള കൂട്ട്
കട്ടിയായി തയ്യാറാക്കണം.തയ്യാറാക്കിയ കട് ലറ്റില്‍ ഈ മിശ്രിതം പുരട്ടി പുറത്ത് റൊട്ടിപ്പൊടി തടവി നല്ല ചൂടായ
എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment