Saturday, December 12, 2009

ഫിഷ്‌ ഇന്‍ ചീസ് സോസ്

ഫിഷ്‌ ഇന്‍ ചീസ് സോസ്

  1. വലിയ ആവോലി -1
  2. മുളകുപൊടി -അര ടീസ്പൂണ്‍
  3. മൈദ -30 ഗ്രാം
  4. വെണ്ണ -30 ഗ്രാം
  5. ചീസ് പൊടിച്ചത് -100 ഗ്രാം
  6. പാല്‍ -കാല്‍ ലിറ്റര്‍
  7. വെള്ളം -മുക്കാല്‍ കപ്പ്
  8. കുരുമുളകുപൊടി -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ആവോലി വൃത്തിയാക്കി നടുവിലത്തെ മുള്ള് മുഴുവനും എടുത്തുമാറ്റുക.അതില്‍ ഉപ്പും കുരുമുളകുപൊടിയും പുരട്ടി വറുത്തെടുക്കുക.ഒരു ചീനച്ചട്ടിയില്‍ വെണ്ണ ചൂടാക്കി മൈദ ചേര്‍ത്ത് ഇളം ചുവപ്പാകുന്നതുവരെ ഇളക്കുക.പാല്‍ കുറേശ്ശെ ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി വാങ്ങി വെയ്ക്കുക.ചീസും മുളകുപൊടിയും ചേര്‍ത്തിളക്കി മീനിന്റെ പുറത്തൊഴിക്കുക.ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment