Tuesday, December 1, 2009

ചിക്കന്‍ ഗ്രേവി

ചിക്കന്‍ ഗ്രേവി

ചേരുവകള്‍

  1. ചിക്കന്‍ -300 ഗ്രാം
  2. ഉള്ളി - 1
  3. ടൊമാറ്റോ -1
  4. ഗ്രാമ്പു -2
  5. കറുവപ്പട്ട -2
  6. ഏലക്ക -2
  7. ഇഞ്ചിയും വെളുത്തുള്ളിയും കുഴമ്പുപരുവത്തില്‍ -2 ടീസ്പൂണ്‍
  8. ഗരം മസലാപ്പൊടി -3 ടീസ്പൂണ്‍
  9. ചിക്കന്‍ മസാലപ്പൊടി -3 ടീസ്പൂണ്‍
  10. പച്ചമുളക് -3
  11. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  12. കുരുമുളക് -1 ടീസ്പൂണ്‍
  13. മല്ലിയില,പുതിനയില -കുറച്ച്
  14. തൈര് -8 ടീസ്പൂണ്‍
  15. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയിട്ട്‌ അതില്‍ ഉള്ളി,ഗ്രാമ്പു,പട്ട,ഏലക്ക ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റണം.പിന്നിട് ഇതില്‍ ടൊമാറ്റോ കഷണങ്ങളാക്കിയത്,ചിക്കന്‍ എന്നിവ ചേര്‍ത്ത് വഴറ്റിയിട്ടു മല്ലിയിലയും ഉപ്പും ചേര്‍ക്കണം.അതിനുശേഷം ചെറുതീയില്‍ 40 മിനിട്ട് ചിക്കന്‍ വേവിക്കണം.പിന്നിട് ഗരം മസാലയും,ചിക്കന്‍ മസാലയും,മുളകുപൊടിയും ചേര്‍ക്കണം.അവസാനം തൈര് ചേര്‍ത്ത് ചിക്കന്‍ വാങ്ങി വെയ്ക്കണം.

No comments:

Post a Comment