Tuesday, December 1, 2009

ചില്ലി ജിഞ്ചര്‍ ചിക്കന്‍ ഫ്രൈ

ചില്ലി ജിഞ്ചര്‍ ചിക്കന്‍ ഫ്രൈ

ചേരുവകള്‍

  1. ചിക്കന്‍ -1 കിലോ
  2. വറ്റല്‍മുളക് -10
  3. ഇഞ്ചി ചെറുതായി അരിഞ്ഞത് -4 ടേബിള്‍ സ്പൂണ്‍
  4. മഞ്ഞപ്പൊടി -1 ടീസ്പൂണ്‍
  5. പെരുംജീരകം -1 ടേബിള്‍ സ്പൂണ്‍
  6. ഉപ്പ്,വെളിച്ചെണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

കോഴി വൃത്തിയാക്കി വലിയ കഷണങ്ങളാക്കുക.ഇഞ്ചി ചതച്ച് ഉപ്പും ചേര്‍ത്ത് ഇറച്ചിയിലിട്ടു ഇളക്കിവെയ്ക്കുക.വറ്റല്‍ മുളക്,മഞ്ഞപ്പൊടി,പെരുംജീരകം ഇവ അരച്ച് കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.ഒരു ഉരുളിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറച്ചി കഷണങ്ങളിട്ട് മുറുകെ അടച്ച് വെച്ച്
ചെറുതീയില്‍ വേവിക്കണം.ഇടയ്ക്കിടക്ക് കഷണങ്ങള്‍ മറിച്ചിടുക.ഇറച്ചി വെന്തശേഷം അടപ്പുമാറ്റി അധികമുള്ള
ചാറു വറ്റിക്കുക.ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment