Friday, December 4, 2009

പാവയ്ക്ക തക്കാളി ചട്നി

പാവയ്ക്ക തക്കാളി ചട്നി

ചേരുവകള്‍

പാവയ്ക്ക പൊടിയായി കൊത്തിയരിഞ്ഞ്
അപ്പച്ചെമ്പിന്റെ തട്ടില്‍ വെച്ച് ആവി കയറ്റി
തണുക്കാന്‍ വെച്ചത് -2 കപ്പ്
എണ്ണ -2 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -3 എണ്ണം (ഓരോന്നും രണ്ടായി മുറിച്ചു വെയ്ക്കുക)
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
പഴുത്ത തക്കാളി കൊത്തിയരിഞ്ഞത് -അര കപ്പ്
ഉപ്പ് -പാകത്തിന്
പഞ്ചസാര -2 നുള്ള്
ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ കടുക്,ഉഴുന്നുപരിപ്പ്,വറ്റല്‍മുളക് എന്നിവ യഥാക്രമം മൂപ്പിക്കുക.പിന്നിട് പച്ചമുളകും
തക്കാളിയും ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ ഉപ്പും 2 നുള്ള് പഞ്ചസാരയും ചേര്‍ക്കുക.ഈ കൂട്ട് ശരിയ്ക്കും തണുത്ത് കഴിഞ്ഞശേഷം പാവയ്ക്കയും ചെറുനാരങ്ങാനീരും യോജിപ്പിക്കുക.

No comments:

Post a Comment