Thursday, December 3, 2009

ഷെഷ് വാന്‍ ചിക്കന്‍

ഷെഷ് വാന്‍ ചിക്കന്‍

ചേരുവകള്‍

  1. കോഴി -1 കിലോ
  2. വെള്ളം -അര കപ്പ്
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. കോണ്‍ഫ്ലവര്‍ -2 ടേബിള്‍ സ്പൂണ്‍
  6. മൈദ -1 ടേബിള്‍ സ്പൂണ്‍
  7. ഇഞ്ചി അരിഞ്ഞത് -2 ടീസ്പൂണ്‍
  8. വെളുത്തുള്ളി അരിഞ്ഞത് -3 ടീസ്പൂണ്‍
  9. കാപ്സിക്കം -1 കപ്പ് അരിഞ്ഞത്
  10. സവാള നീളത്തില്‍ അരിഞ്ഞത് -ഒന്നര കപ്പ്
  11. എണ്ണ -ഒന്നര കപ്പ്
  12. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  13. സോയാ സോസ് -1 ടേബിള്‍ സ്പൂണ്‍
  14. ടൊമാറ്റോ സോസ് -1 ടേബിള്‍ സ്പൂണ്‍
  15. അരി കളഞ്ഞ പിരിയന്‍ മുളക് മുറിച്ചത് -4
  16. ഇഞ്ചി വെളുത്തുള്ളി സോസ് -3 ടേബിള്‍ സ്പൂണ്‍
  17. കാരറ്റ്,ഉരുളക്കിഴങ്ങ് അരിഞ്ഞത് -കുറച്ചു വീതം

പാകം ചെയ്യുന്ന വിധം

കോഴി കഷണങ്ങളാക്കി 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ പുരട്ടി പുഴുങ്ങി എടുക്കുക.തണുക്കുമ്പോള്‍ 5,6 ചേരുവകള്‍ പുരട്ടി വറുക്കുക.ആ എണ്ണയില്‍ 7,8 ചേരുവകള്‍ വറുത്തു കോരുക.അതേ എണ്ണയില്‍ 12 മുതല്‍ 16 വരെയുള്ള ചേരുവകളും വറുത്ത ഇഞ്ചിയും ചേര്‍ത്തിളക്കുക.കാരറ്റും ഉരുളക്കിഴങ്ങും വറുത്തിട്ട് അലങ്കരിക്കുക.





No comments:

Post a Comment