Thursday, December 3, 2009

ചിക്കന്‍ ടിക്ക

ചിക്കന്‍ ടിക്ക

  1. ചിക്കന്‍ എല്ലില്ലാതെ വലിയ കഷണങ്ങള്‍ -അര കിലോ
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. നാരങ്ങാനീര് -1 ടീസ്പൂണ്‍
  5. തേങ്ങ അരച്ചത്‌ -അര കപ്പ്
  6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  7. ജീരകം മൂപ്പിച്ചു പൊടിച്ചത് -1 ടീസ്പൂണ്‍
  8. ഗരം മസാല -അര ടീസ്പൂണ്‍
  9. ടൊമാറ്റോ പ്യൂരി -അര കപ്പ്
  10. എണ്ണ,ഉപ്പ്,കടുക്,കറിവേപ്പില -പാകത്തിന്
  11. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടേബിള്‍ സ്പൂണ്‍
  12. സവാള -2 എണ്ണം
പാകം ചെയ്യുന്ന വിധം

ചിക്കന്‍ ഒരു സ്പൂണ്‍ മുളകുപൊടി,ഉപ്പ്,നാരങ്ങാനീര്,മഞ്ഞള്‍പ്പൊടി ഇവ ഇട്ട് 10 മിനിട്ട് വെയ്ക്കുക.എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് കറിവേപ്പില ഇടുക.ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്തിളക്കുക.സവാള അരിഞ്ഞ് വഴറ്റി അരച്ചത്‌ ചേര്‍ക്കുക.തേങ്ങയും ചേര്‍ക്കുക.മല്ലിപ്പൊടി,1 സ്പൂണ്‍ മുളകുപൊടി,ഗരംമസാല ,
ജീരകപ്പൊടി ഇവ ചേര്‍ത്തിളക്കി ടൊമാറ്റോ പ്യൂരി ഒഴിച്ച് ഒരു കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയില്‍ വെയ്ക്കുക.ചൂടായ എണ്ണയില്‍ ചിക്കന്‍ വറുത്തു കോരി ഈ കൂട്ടില്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക.

No comments:

Post a Comment