Thursday, December 17, 2009

മുട്ട കാബാബ്

മുട്ട കാബാബ്

ചേരുവകള്‍

  1. പുഴുങ്ങിയ കോഴിമുട്ട -8 എണ്ണം
  2. നാളികേരം ചുരണ്ടിയത് -മുക്കാല്‍ കപ്പ്
  3. വെളുത്തുള്ളി അല്ലി -4
  4. ചുവന്നുള്ളി -10
  5. വാളന്‍പുളി -ആവശ്യത്തിന്
  6. മല്ലിയില -1 കതിര്‍പ്പ്
  7. ഇഞ്ചി -1 കഷണം
  8. പച്ചമുളക് -5
  9. ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
  10. റൊട്ടിപ്പൊടി,ഉപ്പ്,മുട്ട പതച്ചത് -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നല്ലതുപോലെ അരച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തെടുക്കുക.പുഴുങ്ങിയ മുട്ട കഷണങ്ങളാക്കുക.ഈ മുട്ടകഷണങ്ങളില്‍ അരച്ച കൂട്ട് പുരട്ടിയെടുത്തശേഷം
പതച്ച മുട്ടയില്‍ മുക്കി എടുക്കുക.ഇതില്‍ റൊട്ടിപ്പൊടി തൂകി കട് ലറ്റ് പോലെ വറുത്തെടുക്കുക.വറുക്കാന്‍ നല്ലെണ്ണ
ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

No comments:

Post a Comment