Wednesday, December 16, 2009

മുട്ട കമീര്‍

മുട്ട കമീര്‍

കോഴിമുട്ട -5 എണ്ണം
മൈദ -ഒന്നര ടേബിള്‍ സ്പൂണ്‍
വെള്ളം -മുക്കാല്‍ ഗ്ലാസ്‌
പനിനീര്‍ -1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്

മുക്കാല്‍ ഗ്ലാസ്‌ വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ മൈദ കലക്കുക.അതില്‍ 5 കോഴിമുട്ടയും ചേര്‍ത്ത് മത്തുകൊണ്ട് നന്നായി കടയുക.നുര പതഞ്ഞു വരണം.കല്ല്‌ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ പത മാത്രമെടുത്ത്
പത്തിരി വലിപ്പത്തില്‍ കോരിയൊഴിക്കുക.അത് ഒരു തവണ മറിച്ചിട്ട് എടുക്കുക.പനിനീര്‍ 2 ടേബിള്‍ സ്പൂണ്‍
വെള്ളത്തില്‍ കലര്‍ത്തണം.കമീറില്‍ പനിനീര്‍ വെള്ളം തളിച്ച് പഞ്ചസാര വിതറണം.

No comments:

Post a Comment