Thursday, December 3, 2009

ബണ്‍ നിറച്ചത്

ബണ്‍ നിറച്ചത്

ചേരുവകള്‍

  1. ഇറച്ചി -കാല്‍ കിലോ
  2. മുളകുപൊടി -1 ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. സവാള -കാല്‍ കിലോ
  5. ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
  6. പച്ചമുളക് -6 എണ്ണം
  7. ഇഞ്ചി -ചെറിയ കഷണം
  8. മല്ലിയില -അല്പം
  9. വെളുത്തുള്ളി -4 അല്ലി
  10. ബണ്‍ -6 എണ്ണം
  11. കോഴിമുട്ട -2 എണ്ണം
  12. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  13. ഉപ്പ്,എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ഇറച്ചി കഷണങ്ങള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിഞ്ഞാല്‍
കഷണങ്ങള്‍ എടുത്തു മിന്‍സു ചെയ്യുക.പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റുക.അതില്‍ ഇറച്ചി ഇടുക.ഗരം മസാലപ്പൊടിയും
മല്ലിയിലയും ചേര്‍ത്ത് വെള്ളമില്ലാതെ ഇളക്കി വറ്റിച്ചെടുക്കുക.ബണ്ണിന്റെ നടുവില്‍ ചതുരത്തില്‍ മുറിച്ചെടുക്കുക.
ഒഴിഞ്ഞിരിയ്ക്കുന്ന ഭാഗത്ത് ഇറച്ചി മസാല നിറയ്ക്കണം.വെട്ടിയെടുത്ത കഷണം വെച്ച് അടച്ചുവെയ്ക്കുക.കോഴിമുട്ടയും ഉപ്പും കുരുമുളകുപൊടിയും കലക്കി ബണ്‍മുക്കി വാട്ടിയെടുക്കണം.നെയ്യ് അല്പം പുരട്ടണം.

No comments:

Post a Comment