Thursday, December 3, 2009

പോര്‍ക്ക് വിന്താലു

പോര്‍ക്ക് വിന്താലു

ചേരുവകള്‍

  1. പോര്‍ക്ക് ഇറച്ചി -1 കിലോ
  2. അരി മാറ്റിയ വറ്റല്‍ മുളക് -20
  3. തക്കാളി മുറിച്ചത് -4
  4. സവാള അരിഞ്ഞത് -2
  5. ഇഞ്ചി അരിഞ്ഞത് -2 കഷണം
  6. എണ്ണ -അര കപ്പ്
  7. പെരുംജീരകം -1 ടീസ്പൂണ്‍
  8. കടുക് -1 ടീസ്പൂണ്‍
  9. വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
  10. പഞ്ചസാര -1 ടീസ്പൂണ്‍
  11. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  12. വെളുത്തുള്ളി -6 അല്ലി
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് മൂപ്പിച്ച് സവാള വഴറ്റുക.വിനാഗിരി,വറ്റല്‍മുളക്,പെരുംജീരകം,മഞ്ഞള്‍,ഇഞ്ചി,വെളുത്തുള്ളി ഇവ അരച്ച് വെയ്ക്കുക.സവാളയുടെ കൂടെ തക്കാളിയിട്ട് എണ്ണ തെളിയുമ്പോള്‍ അരപ്പ് ചേര്‍ത്തു വഴറ്റുക.ഇറച്ചിയും ചേര്‍ത്ത്
ഇളക്കുക.ഉപ്പും പഞ്ചസാരയും ചേര്‍ത്ത് 10 മിനിട്ട് അടച്ചു വെയ്ക്കുക.വേവുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment