Tuesday, December 8, 2009

അവിയല്‍

അവിയല്‍

ചേരുവകള്‍

  1. പടവലങ്ങ -1 കഷണം
  2. കത്തിരിക്ക -2
  3. മുരിങ്ങക്ക -2
  4. കുബളങ്ങ -കാല്‍ ഭാഗം
  5. ഉരുളക്കിഴങ്ങ് -1
  6. തേങ്ങതിരുമ്മിയത്‌ -2 കപ്പ്
  7. വാഴയ്ക്ക -1
  8. പച്ചമുളക് -6
  9. ജീരകം -1 ടീസ്പൂണ്‍
  10. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  11. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  12. തൈര് -1 കപ്പ്
  13. ഉപ്പ്,കറിവേപ്പില -പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ അരിഞ്ഞ് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.തേങ്ങ,പച്ചമുളക്,ജീരകം ഇവ ചതച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കുക.തിളച്ചുകഴിയുമ്പോള്‍ തൈര് ചേര്‍ക്കുക.കറിവേപ്പിലയും എണ്ണയും ചൂടാക്കി ഇതില്‍ ഇട്ട് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക.

No comments:

Post a Comment