Tuesday, December 8, 2009

പച്ചടി

പച്ചടി

വെണ്ടയ്ക്ക -കാല്‍ കിലോ
പച്ചമുളക് -3
തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
തൈര് -ഒന്നര കപ്പ്
വറ്റല്‍ മുളക് -2
ഉലുവ -1 നുള്ള്
കടുക് -അര ടീസ്പൂണ്‍
കറിവേപ്പില,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക വട്ടത്തില്‍ അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും എണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ
വറുത്തു കോരുക.ഒരു വറ്റല്‍മുളക്,തേങ്ങ,കടുക് ഇവ അരച്ചെടുക്കുക.ഇതില്‍ തൈരൊഴിച്ച് ചൂടാക്കുക.അതില്‍ വറുത്ത ചേരുവകള്‍ ചേര്‍ക്കുക.കടുക്,ഉലുവ,കറിവേപ്പില ഇവ എണ്ണയില്‍ വറുത്തുകോരുക.

No comments:

Post a Comment