Saturday, December 12, 2009

ആവോലി ഫ്രൈ

ആവോലി ഫ്രൈ

ചേരുവകള്‍

  1. വലിയ ആവോലി -1
  2. വെളുത്തുള്ളി -6 അല്ലി
  3. കുരുമുളക് -1 ടീസ്പൂണ്‍
  4. സോയാ സോസ് -1 ടീസ്പൂണ്‍
  5. സവാള -1 കപ്പ്
  6. ഇഞ്ചി -1 കഷണം
  7. കാപ്സിക്കം,കാരറ്റ് -1 കപ്പ് വീതം
  8. സെലറി -കാല്‍ കപ്പ്
  9. പച്ചമുളക് -4
  10. വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
  11. ഉപ്പ്,വെളിച്ചെണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക.ആവോലി വൃത്തിയാക്കി വരഞ്ഞശേഷം അരച്ചതു രണ്ടു വശത്തും പുരട്ടി 4 മണിക്കൂര്‍ വെയ്ക്കുക.7,8,9 ചേരുവകള്‍ ചെറുതായി അരിയുക.ഒരു ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള ചെറുതായി അരിഞ്ഞത് വഴറ്റുക.6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ വഴറ്റി അല്പം ഉപ്പും ചേര്‍ത്ത് കോരിയെടുക്കുക.2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മീന്‍ രണ്ടുവശവും ഒരുവിധം മൂപ്പിച്ചെടുക്കുക.മീന്‍ വറുത്ത എണ്ണയില്‍ 1 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലവര്‍ കലക്കി ഒഴിച്ചുകോരി
മീനിന്റെ രണ്ടുവശവും പുരട്ടുക.എണ്ണയില്‍ വഴറ്റിയ പച്ചക്കറികള്‍ മീനിന്റെ മുകളില്‍ ഇട്ട് അലങ്കരിക്കുക.

No comments:

Post a Comment