Saturday, December 12, 2009

കൊഞ്ച് സ്പെഷ്യല്‍

കൊഞ്ച് സ്പെഷ്യല്‍

ചേരുവകള്‍

1. തോടുനീക്കി,കഴുകി
വൃത്തിയാക്കിയ കൊഞ്ച് -6-8 എണ്ണം
2. നാരങ്ങാനീര് -1 ടീസ്പൂണ്‍
3. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5. സസ്യ എണ്ണ -ആവശ്യത്തിന്
6.മല്ലിയില -കുറച്ച്

മിശ്രിതം ഉണ്ടാക്കുവാന്‍

  1. മൈദാപ്പൊടി -3 ടേബിള്‍ സ്പൂണ്‍
  2. കോണ്‍ ഫ്ലവര്‍ - 2 ടീസ്പൂണ്‍
  3. ബേക്കിങ്ങ് പൌഡര്‍ -1 നുള്ള്
  4. നാരങ്ങനീര് -1 ടേബിള്‍ സ്പൂണ്‍
  5. ഇഞ്ചി അരച്ചത്‌ -2 ടേബിള്‍ സ്പൂണ്‍
  6. വെളുത്തുള്ളി അരച്ചത്‌ -2 ടേബിള്‍ സ്പൂണ്‍
  7. പച്ചുളക് ചെറുതായി അരിഞ്ഞത് -1 എണ്ണം
  8. സവാള -1 എണ്ണം
  9. കരിംജീരകം -അര ടീസ്പൂണ്‍
  10. മല്ലിയില -1 ടേബിള്‍ സ്പൂണ്‍
  11. ഉപ്പ് -ആവശ്യത്തിന്
ചട്നിക്ക്‌

  1. മല്ലിയില -100 ഗ്രാം
  2. പുതിനയില -100 ഗ്രാം
  3. സവാള ചെറുത്‌ -1 എണ്ണം
  4. പച്ചമുളക് -2-3
  5. ഇഞ്ചി -അര ഇഞ്ചുള്ള കഷണം
  6. ചെറിയ പച്ചമാങ്ങ -1 എണ്ണം
  7. പഞ്ചസാര -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

നാരങ്ങാനീര് ,ഇഞ്ചി,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേര്‍ത്ത് കഴുകി വൃത്തിയാക്കിയ കൊഞ്ചില്‍ പുരട്ടി
ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക.

മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം കൂടി ഒരു ചെറിയ പാത്രത്തിലെടുത്ത് അല്പം വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക.ഈ കുഴമ്പ് 15 മിനിറ്റു വെയ്ക്കുക.

ചട്നി ഉണ്ടാക്കാന്‍ ആവശ്യമുള്ള ചേരുവകളെല്ലാം ചെറുതായി അരിഞ്ഞുവെയ്ക്കുക.പുതിനയിലയുടെ
ഇല മാത്രം അടര്‍ത്തിയെടുക്കുക.മാങ്ങയുടെ തൊലി ചെത്തിയെടുക്കുക.ചട്നിക്ക്‌ വേണ്ടുന്ന സാധങ്ങള്‍ റെഡിയായിക്കഴിഞ്ഞാല്‍ എല്ലാംകൂടി ചേര്‍ത്ത് ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാവുന്നതാണ്.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ കൊഞ്ച് മുക്കിയെടുത്ത്
എണ്ണ തിളയ്ക്കുമ്പോള്‍ വറുത്തു എടുക്കുക.(കൊഞ്ചിന് ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരാം)

വറുത്തുകോരിയ കൊഞ്ചിന്റെ ഒപ്പം ചട്നിയും പുതിനയിലയും ചേര്‍ക്കുക.

No comments:

Post a Comment