Wednesday, December 2, 2009

ചില്ലി ബീഫ്

ചില്ലി ബീഫ്

ചേരുവകള്‍

  1. ബീഫ് -500 ഗ്രാം
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. വെളുത്തുള്ളി -2 അല്ലി
  4. നെയ്യ് -50 ഗ്രാം
  5. പുളി -1 നെല്ലിക്കാ വലിപ്പത്തില്‍
  6. ജീരകപൊടി -1 ടീസ്പൂണ്‍
  7. സവാള നീളത്തില്‍ അരിഞ്ഞത് -2
  8. പച്ചമുളക് അരിഞ്ഞത് -2
  9. മഞ്ഞള്‍ -1 ടീസ്പൂണ്‍
  10. ഇഞ്ചി അരച്ചത്‌ -1 ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. മല്ലിയില,കറിവേപ്പില -കുറച്ച്
പാകം ചെയ്യുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ പുളി കുതിര്‍ത്ത് വെയ്ക്കുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി സവാള,
വെളുത്തുള്ളി,പച്ചമുളക് ഇവയിട്ട് വഴറ്റുക.ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് ജീരകപ്പൊടി,മഞ്ഞള്‍,കുരുമുളകുപൊടി,ഇഞ്ചി അരച്ചത്‌,ഉപ്പ് ഇവ ചേര്‍ക്കുക.അടച്ചുവെച്ച് 5 മിനിട്ട് വേവിക്കുക.ചെറിയ കഷണങ്ങളായി അരിഞ്ഞ ഇറച്ചി ചേര്‍ത്ത് 10 മിനിട്ട് ചെറുതീയില്‍ വേവിക്കുക.വെന്തു
മൃദുവാകുമ്പോള്‍ പുളിപിഴിഞ്ഞ് അരിച്ചുചേര്‍ക്കുക.കുറച്ചുസമയം കൂടി അടുപ്പില്‍ വെച്ച് നന്നായി വറ്റുമ്പോള്‍
വാങ്ങുക.

No comments:

Post a Comment