Wednesday, December 2, 2009

ബീഫ് കറി

ബീഫ് കറി

ചേരുവകള്‍

  1. ബീഫ് -അര കിലോ
  2. സവാള അരിഞ്ഞത് -2 എണ്ണം
  3. തക്കാളി അരിഞ്ഞത് -2 എണ്ണം
  4. എണ്ണ -3 ടീസ്പൂണ്‍
  5. മുളകുപൊടി -അര ടീസ്പൂണ്‍
  6. ഉരുളക്കിഴങ്ങ് കനം കുറച്ച്
വട്ടത്തില്‍ അരിഞ്ഞത് -1

അരപ്പ്
7 . വെളുത്തുള്ളി -1 കുടം
8.ഇഞ്ചി -1 കഷണം
9.പട്ട -1 കഷണം
10.കുരുമുളക് -15
11. ഗ്രാമ്പു -8
12.ജീരകം -അര ടീസ്പൂണ്‍
13. വിനാഗിരി -1 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

വിനാഗിരി തൊട്ട് 7 മുതല്‍ 12 വരെയുള്ള അരപ്പിന്റെ ചേരുവകള്‍ അരച്ച് വെയ്ക്കുക.ഇറച്ചി 2 ഇഞ്ച് ചതുരകഷണങ്ങളാക്കി മുറിച്ച് അരപ്പ് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.അരഗ്ലാസ്‌ വെള്ളമൊഴിച്ച്
ഇറച്ചി കുക്കറില്‍ വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള,തക്കാളി,ഉരുളക്കിഴങ്ങ് ഇവ വറുത്തു കോരുക.ബാക്കി വരുന്ന എണ്ണയില്‍ മുളകുപൊടി മൂപ്പിച്ച് ഇറച്ചിയുടെ ചാറ് ഒഴിക്കുക.ചാറു കുറുകുമ്പോള്‍ ഇറച്ചി കഷണങ്ങളിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങുക.

No comments:

Post a Comment