Saturday, December 12, 2009

ടൊമാറ്റോ ഫിഷ്‌

ടൊമാറ്റോ ഫിഷ്‌

ചേരുവകള്‍

  1. നെയ്മീന്‍ കഷണങ്ങളാക്കിയത് -അര കിലോ
  2. സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം
  3. വിനാഗിരി -2 ടീസ്പൂണ്‍
  4. മൈദ -2 ടേബിള്‍ സ്പൂണ്‍
  5. ഉപ്പ്,എണ്ണ -പാകത്തിന്
  6. വറ്റല്‍മുളക് അരച്ചത്‌ -2 ടീസ്പൂണ്‍
  7. തക്കാളി ചെറുതായി അരിഞ്ഞത് -2 എണ്ണം
  8. ടൊമാറ്റോ സോസ് -2 ടീസ്പൂണ്‍
  9. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  10. മല്ലിയില -കുറച്ച്
  11. ബട്ടര്‍ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

നെയ്മീന്‍ മൈദയും ഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.കുറേക്കഴിഞ്ഞ് എണ്ണയില്‍ വറുത്തുകോരുക.
ഒരു ചീനച്ചട്ടിയില്‍ ബട്ടര്‍ ഇട്ട് ചൂടാകുമ്പോള്‍ സവാള വഴറ്റുക.ടോമാറ്റോയും ചേര്‍ത്ത് നന്നായി ഇളക്കി വറ്റല്‍മുളക് അരച്ചതിട്ട് കുറച്ച് കഴിഞ്ഞ് ടൊമാറ്റോ സോസ് ചേര്‍ക്കുക.ഉപ്പ്,കുരുമുളകുപൊടി ഇവയും ഇട്ട്
അര കപ്പ് വെള്ളമൊഴിച്ച് ചെറുതീയില്‍ തിളപ്പിക്കുക.വറുത്ത മീന്‍ കഷണങ്ങള്‍ ഇട്ട് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകി ഉപയോഗിക്കാം.

No comments:

Post a Comment