Tuesday, December 1, 2009

കാശ്മീരി മട്ടണ്‍

കാശ്മീരി മട്ടണ്‍

ചേരുവകള്‍

മട്ടണ്‍ (കാലിന്റെ ഭാഗം ) -500 ഗ്രാം
കടുകെണ്ണ -4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ഉണക്കിപ്പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
ഏലക്ക -4 എണ്ണം
ഗ്രാമ്പു -5 എണ്ണം
പട്ട -1
ജാതിക്ക ഉണക്കിപ്പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കട്ടത്തൈര് -അര കപ്പ്
കാശ്മീരി മുളക് പൊടിച്ചത് -1 ടീസ്പൂണ്‍
കായം -1 നുള്ള് (അല്പം വെള്ളത്തില്‍ ലയിപ്പിക്കണം.)

പാകം ചെയ്യുന്ന വിധം

മട്ടണ്‍ കഷണങ്ങളില്‍ നന്നായി തൈര് പുരട്ടിയതിനുശേഷം ഒരു മണിക്കൂര്‍ നേരം വെയ്ക്കുക.

ഒരു പാത്രത്തില്‍ കടുകെണ്ണയൊഴിച്ച് ചൂടാക്കുക.എണ്ണ ചൂടാകുമ്പോള്‍ ഗ്രാമ്പു,പട്ട,ഏലക്ക എന്നിവ ചേര്‍ക്കുക.ഒരു മിനിട്ട് നേരം വറുത്തതിനുശേഷം തൈര് പുരട്ടി വെച്ചിരിയ്ക്കുന്ന മട്ടണ്‍ ചേര്‍ക്കുക.തീ കുറച്ചു
മട്ടണ്‍ വേവിക്കുക.അതിനുശേഷം ഉപ്പ്,കുരുമുളകുപൊടി,കായം ലയിപ്പിച്ച വെള്ളം എന്നിവ ചേര്‍ക്കുക.കുറഞ്ഞ
തീയില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം.ജാതിക്കാപ്പൊടി ചേര്‍ക്കുക.

ഒരു കപ്പ് വെള്ളമൊഴിച്ച്,ഒരു മൂടി കൊണ്ട് പാത്രം മൂടുക.ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക.കറിയുടെ ചാറ് കുറുകുന്നതുവരെ ഇതു തുടരുക.

കറിയുടെ ചാറ് വറ്റിക്കഴിഞ്ഞാല്‍,കറി വാങ്ങാവുന്നതാണ്.ചൂടുചോറ്,പുലാവ്,നാന്‍ എന്നിവയുടെ
ഒപ്പം ഈ കറി നന്നായിരിയ്ക്കും.

No comments:

Post a Comment