Wednesday, December 2, 2009

മട്ടണ്‍ റോസ്റ്റ്

മട്ടണ്‍ റോസ്റ്റ്

ചേരുവകള്‍

 1. ആട്ടിറച്ചി -1 കിലോ
 2. ഉരുളക്കിഴങ്ങ് -300 ഗ്രാം
 3. സവാള -2
 4. തക്കാളി -2
 5. വറ്റല്‍മുളക് -7
 6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
 7. ഏലക്ക,ഗ്രാമ്പു -6 എണ്ണം വീതം
 8. പട്ട -1 കഷണം
 9. ഇഞ്ചി -1 കഷണം
 10. വെളുത്തുള്ളി -15 അല്ലി
 11. വിനാഗിരി -3 ടേബിള്‍ സ്പൂണ്‍
 12. നെയ്യ് -50 ഗ്രാം
 13. വെള്ളം -1 കപ്പ്
 14. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഇറച്ചി കഴുകി എല്ല് മാറ്റിവെയ്ക്കുക.വെളുത്തുള്ളി,ഇഞ്ചി,കുരുമുളക്,ഉപ്പ് ഇവ അരച്ച് വിനാഗിരി
ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടുക.ഇറച്ചി നന്നായി ഇളക്കുക.ഒരു പ്രഷര്‍കുക്കറില്‍ നെയ്യ് ചൂടാക്കി മുറിച്ച സവാള,വറ്റല്‍മുളക്,പട്ട,ഗ്രാമ്പു,ഏലക്ക ഇവ വഴറ്റുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ഇറച്ചിയും
ചേര്‍ത്ത് വീണ്ടും വഴറ്റുക.ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് കൂടിയ തീയില്‍ വെയ്ക്കുക.തീ കുറച്ച് 20
മിനിട്ട് വേവിക്കുക.കുക്കര്‍ തണുത്തശേഷം തുറന്ന് വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക.

No comments:

Post a Comment