Thursday, December 17, 2009

സ്പെഷ്യല്‍ ചോറ്

സ്പെഷ്യല്‍ ചോറ്

ചേരുവകള്‍

  1. ബസുമതി അരി -250 ഗ്രാം
  2. പുളി പിഴിഞ്ഞ ചാറ് -2 ഔണ്‍സ്
  3. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  4. കടുക് -1 ടീസ്പൂണ്‍
  5. സവാള ചെറുതായി അരിഞ്ഞത് -1 എണ്ണം
  6. കറിവേപ്പില -10 എണ്ണം
  7. ചുവന്നമുളക് -3 എണ്ണം
  8. ഉലുവ -1 ടീസ്പൂണ്‍
  9. കായം -1 ടീസ്പൂണ്‍
  10. മുളകുപൊടി -1 ടീസ്പൂണ്‍
  11. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  12. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 100 മി ലി. വെള്ളം തിളപ്പിച്ച്‌.അതില്‍ പുളി ചേര്‍ത്ത് 20 മിനിട്ട് തിളപ്പിക്കുക.വെള്ളം കൊഴുത്ത രൂപത്തിലാകുന്നതുവരെ ഇത് തുടരുക.20 മിനിട്ടിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി തണുക്കാന്‍ അനുവദിക്കുക.

ഒരു വലിയ പാത്രത്തില്‍ 500 മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക.അതിനുശേഷം അരിയിട്ട് അല്പം ഉപ്പും ചേര്‍ത്ത് 20-25 മിനിട്ട് നേരം വേവിക്കുക.വെന്തതിനുശേഷം ചോറ് വാര്‍ത്തു വെയ്ക്കുക.

അരി വേവിച്ച പാത്രം നന്നായി കഴുകി എണ്ണയൊഴിക്കുക.കടുകിട്ട് കടുക് പൊട്ടുമ്പോള്‍ സവാള,കറിവേപ്പില ഉണക്കമുളക്,ഉലുവ എന്നിവ ചേര്‍ക്കുക.സവാളയ്ക്ക് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കികൊടുക്കുക.

സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ 9 മുതല്‍ 13 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.2-3 മിനിട്ട് സമയം
ഇളക്കുക.അതിനുശേഷം പുളി ചേര്‍ത്ത വെള്ളമൊഴിച്ച് 15 മിനിട്ട് നേരം നല്ല കൊഴുത്ത ഗ്രേവിയാകുന്നതുവരെ
ഇളക്കികൊണ്ടിരിയ്ക്കുക.

പിന്നിട് ചോറു ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി,കറിവേപ്പില ചേര്‍ത്ത് അലങ്കരിച്ചു വിളമ്പുക.

No comments:

Post a Comment