Thursday, December 17, 2009

ഫ്രഞ്ച് ഫ്രൈഡ് റൈസ്‌

ഫ്രഞ്ച് ഫ്രൈഡ് റൈസ്‌

ചേരുവകള്‍

  1. വേവിച്ച ഗ്രീന്‍ പീസ് -1 കപ്പ്
  2. കാരറ്റ് ചെറുതായി അരിഞ്ഞ് വേവിച്ചത് -അര കപ്പ്
  3. ബീന്‍സ് ചെറുതായി അരിഞ്ഞ് വേവിച്ചത് -അര കപ്പ്
  4. ബസുമതി അരിയുടെ ചോറ് -4 കപ്പ്
  5. സവാള ചെറുതായിഅരിഞ്ഞത് -1 എണ്ണം
  6. മുന്തിരിങ്ങ -20 എണ്ണം
  7. അണ്ടിപരിപ്പ് -20
  8. ഗ്രാമ്പു,ഏലക്ക,പട്ട -കുറച്ചുവീതം
  9. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടേബിള്‍ സ്പൂണ്‍
  10. മല്ലിയില -കുറച്ച്
  11. ബട്ടര്‍ -2 ടേബിള്‍ സ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് മുന്തിരിങ്ങയും അണ്ടിപരിപ്പും വറുത്തു കോരുക.പട്ട,ഗ്രാമ്പു,ഏലക്ക
ഇവയിട്ടു മൂപ്പിക്കുക.വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ട് മൂപ്പിക്കുക.സവാളയിട്ട്‌ വഴന്നുകഴിയുമ്പോള്‍
ഗ്രീന്‍പീസ്,കാരറ്റ്,ബീന്‍സ് ഇവയിട്ടിളക്കുക.ചോറും ഇട്ടിളക്കി തോര്‍ത്തി ഉപ്പും ചേര്‍ത്ത് വാങ്ങി പാത്രത്തിലാക്കുക.മുകളില്‍ അണ്ടിപരിപ്പ്,മുന്തിരിങ്ങ,മല്ലിയില ഇവ വിതറുക.സലാഡ് കൂട്ടി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment