Saturday, December 12, 2009

മീന്‍ ഇലയില്‍ പൊള്ളിച്ചത്

മീന്‍ ഇലയില്‍ പൊള്ളിച്ചത്

1.മീന്‍ കഷണങ്ങളാക്കിയത് -അര കിലോ
2.മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. സവാള കൊത്തിയരിഞ്ഞത്‌ -ഒന്നര കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒന്നര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -ഒന്നര ടേബിള്‍ സ്പൂണ്‍
4. എണ്ണ -കാല്‍ കപ്പ്
5. വാളന്‍പുളി -ചെറുനാരങ്ങാവലിപ്പം
വെള്ളം -അര കപ്പ്

പാകം ചെയുന്ന വിധം

മീന്‍ കഷണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വെയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെയ്ക്കുക.പുളിവെള്ളത്തില്‍ കലക്കി വെയ്ക്കണം.ഒരു ചട്ടിയില്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത്
ആവശ്യത്തിന് ഉപ്പും എണ്ണയും ചേര്‍ത്ത് നന്നായി കൈകൊണ്ട് തിരുമ്മുക.അരച്ചു വെച്ചരിയ്ക്കുന്ന അരപ്പും
പുളിയും ചേര്‍ത്ത് എല്ലാം കൂടി നന്നായി ഇളക്കി വെയ്ക്കണം.വാട്ടിയ വാഴയിലകഷണത്തില്‍ ഈ അരപ്പ് കുറച്ചുവെച്ചു അതിനുമീതെ ഒരു മീന്‍ കഷണം വെച്ച് വീണ്ടും മുകളില്‍ അരപ്പ് വെച്ച് നന്നായി പൊതിഞ്ഞു കെട്ടി
വെയ്ക്കണം.ഇത് ഒരു അപ്പച്ചെമ്പിന്റെ തട്ടില്‍ വെച്ച് വേവിച്ചെടുക്കാം.

No comments:

Post a Comment