Wednesday, December 2, 2009

ബീഫ് സ്പെഷ്യല്‍

ബീഫ് സ്പെഷ്യല്‍

ചേരുവകള്‍

  1. ബീഫ് -1 കിലോ
  2. സസ്യ എണ്ണ -4 ടേബിള്‍ സ്പൂണ്‍
  3. വെളുത്തുള്ളി -5 അല്ലി
  4. ഇഞ്ചി -1 കഷണം
  5. ഗരം മസാല -2 1/2 ടേബിള്‍ സ്പൂണ്‍
  6. മഞ്ഞള്‍ -അര ടീസ്പൂണ്‍
  7. കടുക് -2 ടീസ്പൂണ്‍
  8. വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
  9. പച്ചമുളക് -2 എണ്ണം
  10. കുരുമുളക് -ആവശ്യത്തിന്
  11. ഉപ്പ് -പാകത്തിന്
12.സവാള ചെറുതായി
കഷണങ്ങളാക്കിയത്
-2 എണ്ണം

പാചകം ചെയ്യുന്ന വിധം

സവാള ബ്രൌണ്‍ നിറമാകുന്നതുവരെ എണ്ണയില്‍ വറുത്തെടുക്കുക.വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത്
എന്നിവ ചേര്‍ക്കുക.10 മിനിട്ട് നേരം വേവാനനുവധിക്കുക.അതിനുശേഷം ഗരം മസാല,മഞ്ഞള്‍,കടുക് എന്നിവ ചേര്‍ക്കുക.5 മിനിട്ട് നേരം വേവിക്കുക.അതിനുശേഷം വിനാഗിരിയും ഉപ്പും ചേര്‍ക്കുക.ബീഫ് ചേര്‍ത്ത് ബ്രൌണ്‍
നിറമാകുന്നതുവരെ വേവിച്ചെടുക്കുക.അവസാനം പച്ചമുളക് അരിഞ്ഞതും കുരുമുളകും 4-5 ഔണ്‍സ് വെള്ളവും
ചേര്‍ത്ത് വേവിക്കുക.വെള്ളം ചേര്‍ത്തതിനുശേഷം നന്നായി ഇളക്കി ഒരു മൂടി കൊണ്ട് പാത്രം അടച്ച് ഒന്നര രണ്ടു
മണിക്കൂര്‍ വേവിക്കണം.കറി അടിക്കുപിടിക്കാതെ പ്രത്യേകം നോക്കണം.

No comments:

Post a Comment