Wednesday, December 2, 2009

സ്റ്റഫ്ഡ് ആന്‍ഡ്‌ ഗ്രില്‍ഡ് ഡക്ക്

സ്റ്റഫ്ഡ് ആന്‍ഡ്‌ ഗ്രില്‍ഡ് ഡക്ക്

ചേരുവകള്‍

1.തൊലി കളയാതെ വൃത്തിയാക്കിയ
താറാവ് - 1(3/4 കിലോ)
താറാവ് മുട്ട -3 എണ്ണം
2. സവാള -1 എണ്ണം
പച്ചമുളക് -2 എണ്ണം
കറിവേപ്പില -2 കതിര്‍പ്പ്
3. മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -4 അല്ലി
ചെറുനാരങ്ങ -അര ഭാഗം
ഉപ്പ് -പാകത്തിന്
4. സവാള -3 എണ്ണം
അണ്ടിപരിപ്പ് -1 ടേബിള്‍ സ്പൂണ്‍
കിസ്മിസ് -1 ടേബിള്‍ സ്പൂണ്‍
5. കോണ്‍ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
ചീസ് സ്പ്രെഡ് -50 ഗ്രാം
സസ്യ എണ്ണ -2 ടേബിള്‍ സ്പൂണ്‍

സലാഡിന്

6. ചെറിയ വെള്ളരിക്ക -1
മുളപ്പിച്ച ചെറുപയര്‍ -അര കപ്പ്
ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

2 താറാവ് മുട്ട നല്ലപോലെ പുഴുങ്ങി തോട് മാറ്റി എടുക്കുക.രണ്ടാമത്തെ ചേരുവകളെല്ലാം കൊത്തിയരിഞ്ഞ് എണ്ണ ചൂടാക്കി വഴറ്റുക.ബാക്കിയുള്ള എണ്ണയില്‍ നാലാമത്തെ ചേരുവയിലെ സവാള നീളത്തില്‍
മുറിച്ച് വറുത്തെടുക്കുക.പിന്നിട് അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കുക.മൂന്നാമത്തെ ചേരുവയിലെ കൂട്ടുകള്‍ ചെറുനാരങ്ങാനീര് ചേര്‍ത്തരച്ചു കുഴമ്പ് പരുവത്തിലാക്കി കോണ്‍ഫ്ലവറും ഒരു മുട്ട പതപ്പിച്ചതും
ചേര്‍ത്തിളക്കി താറാവിന്റെ പുറത്തു പുരട്ടുക. ഓരോ മുട്ടയും രണ്ടായി മുറിച്ച് വഴറ്റിയ ചേരുവകള്‍ പുരട്ടി വെയ്ക്കുക.താറാവിന്റെ അടിവയര്‍ കീറി മുട്ടയും അല്പം അരപ്പും കയറ്റി കാല് രണ്ടും ഉള്ളിലേയ്ക്ക് കയറ്റി
ടൂത്ത് പിക്ക് കൊണ്ടുറപ്പിക്കുക .4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചശേഷം ചീസ് സ്പ്രെഡ് പുരട്ടി ഗ്രില്ലില്‍ വെച്ച്
മൊരിച്ചെടുക്കുക.

സലാഡ്
ആറാമത്തെ ചേരുവകള്‍ കൊണ്ട് സലാഡ് തയ്യാറാക്കുക.നാലാമത്തെ ചേരുവകള്‍ വറുത്തത്
കൊണ്ട് താറാവിനെ അലങ്കരിച്ച് ചുറ്റും സലാഡ് വെച്ച് വിളമ്പുക.

No comments:

Post a Comment