Thursday, December 17, 2009

മുട്ട ബിരിയാണി

മുട്ട ബിരിയാണി

ചേരുവകള്‍

  1. ബിരിയാണി അരി -അര കിലോ
  2. മുട്ട -2
  3. വെളിച്ചെണ്ണ -150 ഗ്രാം
  4. നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
  5. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍ സ്പൂണ്‍
  6. മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
  7. പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
  8. ഏലക്ക,ഗ്രാമ്പു,പട്ട -കുറച്ച്
  9. പച്ചമുളക് കീറിയത് -4
  10. ഉപ്പ് -പാകത്തിന്
  11. അണ്ടിപരിപ്പ്,കിസ്മിസ് -50 ഗ്രാം
  12. സവാള നീളത്തില്‍ അരിഞ്ഞത് -3 എണ്ണം
  13. മല്ലിയില,പുതിനയില,കറിവേപ്പില -കുറച്ച്
  14. തൈര് -1 കപ്പ്
  15. ചെറുനാരങ്ങ -1
പാകം ചെയുന്ന വിധം

തിളച്ച വെള്ളത്തില്‍ അരി ഉപ്പിട്ടു വേവിക്കുക.ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക.പെരുംജീരകപ്പൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഏലക്ക,ഗ്രാമ്പു,പട്ട ഇവയിട്ടു മൂപ്പിക്കുക.അണ്ടിപരിപ്പും മുന്തിരിങ്ങയും സവാളയും വറുത്തു വെയ്ക്കുക.മുട്ട പുഴുങ്ങി തോടുകളഞ്ഞു വെയ്ക്കുക.

ഒരു ബേക്കിംഗ് പാത്രത്തില്‍ കുറച്ച് ചോറ് ഇടുക.അതിന്റെ മുകളില്‍ മുട്ട രണ്ടായി മുറിച്ചു വെയ്ക്കുക.
ഇങ്ങനെ വെച്ചശേഷം അടയ്ക്കുക.ചെറുതീയില്‍ വേവിക്കുക.വശങ്ങളില്‍ ആവി വരുമ്പോള്‍ വാങ്ങി മല്ലിയില,
പുതിനയില,സവാള വറുത്തത്,അണ്ടിപരിപ്പ്,കിസ്മിസ് ഇവ വിതറുക.സവാള,പച്ചമുളക് ഇവ അരിഞ്ഞ് തൈരില്‍ ഇട്ടു ഉപ്പൊഴിച്ചു ഇളക്കി ഇതിന്റെ കൂടെ ഉപയോഗിക്കാം.

1 comment: