മട്ടര്‍ പനീര്‍ ക്രീം
ചേരുവകള്‍
- പനീര്‍ -10 കഷണം
- ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍
- സവാള -2 എണ്ണം
- ടൊമാറ്റോ പ്യൂരി -അര കപ്പ്
- വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
- പീസ് ഫ്രീസ് ചെയ്തത് -1 കപ്പ് (പട്ടാണിപ്പയര്‍)
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി -കാല്‍ ടീസ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- ക്രീം -ഒന്നര കപ്പ്
- ഉപ്പ് -പാകത്തിന്
- കുരുമുളക് -ആവശ്യത്തിന്
- ഇഞ്ചി അരച്ചത് -1 ടീസ്പൂണ്‍
ഒരു പാത്രത്തില്‍ ബട്ടര്‍ ഉരുക്കുക.വെളുത്തുള്ളി അരച്ചതും ഇഞ്ചി അരച്ചതും ചേര്‍ത്ത് 2 മിനിട്ടുനേരം
ഇളക്കുക.അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ചിരിയ്ക്കുന്ന സവാള ചേര്‍ത്ത്,സവാളയ്ക്ക് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക.പിന്നിട്,ടൊമാറ്റോ പ്യൂരിയൊഴിച്ചു,4-5 മിനിട്ട് വേവിക്കുക.5 മിനിട്ടിനുശേഷം മഞ്ഞള്‍പ്പൊടി,ഉപ്പ്,കുരുമുളക്,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഈ മിശ്രിതത്തിനുമുകളില്‍ ക്രീം ഒഴിച്ച് നന്നായി ഇളക്കികൊടുക്കുക.
പനീര്‍ ചെറിയ കഷണങ്ങളായി മുറിച്ച്,കുറഞ്ഞ തീയില്‍ വറുത്തെടുത്തു ഏതാനും നിമിഷങ്ങള്‍ തണുക്കാന്‍ അനുവദിക്കുക.
ഇതിനോടകം മിശ്രിതത്തില്‍ പട്ടാണിപ്പയര്‍ ചേര്‍ത്ത് കുറച്ചു വേവിക്കുക.അല്പസമയത്തിനുശേഷം
വറുത്തു വെച്ചിരിയ്ക്കുന്ന പനീര്‍ കറിയുടെ മീതെ വിതറുക.മല്ലിയിലയും അല്പം ക്രീമും ഉപയോഗിച്ച് കറി അലങ്കരിച്ചതിനുശേഷം വിളമ്പാവുന്നതാണ്.
No comments:
Post a Comment