Saturday, December 19, 2009

പൊട്ടറ്റോ സാന്‍ഡ് വിച്ച്

പൊട്ടറ്റോ സാന്‍ഡ് വിച്ച്

ചേരുവകള്‍

ബ്രെഡ്‌ കഷണങ്ങള്‍ -4
ഉരുളക്കിഴങ്ങ് വേവിച്ചു പൊടിച്ചത് -2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് -1
ചെറുതായി അരിഞ്ഞ തക്കാളി -1
ബട്ടര്‍ -50 ഗ്രാം
ചെറുതായി അരിഞ്ഞ പച്ചമുളക് -2
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
കറിവേപ്പില,മല്ലിയില -കുറച്ച്
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.വഴലുമ്പോള്‍ പച്ചമുളക്,ടൊമാറ്റോ ഇവ ചേര്‍ത്തിളക്കി ഉപ്പും വേവിച്ച ഉരുളക്കിഴങ്ങും ഇട്ട് മഞ്ഞള്‍പ്പൊടി,ടൊമാറ്റോ സോസ്,
ഗരം മസാല,മല്ലിയില,കറിവേപ്പില ഇവയിട്ട് ഇളക്കി വാങ്ങുക.ബ്രെഡില്‍ ബട്ടര്‍ പുരട്ടി കൂട്ട് അകത്തുവെച്ച് മറ്റൊന്നുകൊണ്ട് മൂടി ദോശക്കല്ലില്‍ ഇട്ട് 2 വശവും മൂപ്പിച്ചെടുക്കുക.

No comments:

Post a Comment