Wednesday, December 9, 2009

ഗോബി മഞ്ജൂറിയന്‍

ഗോബി മഞ്ജൂറിയന്‍

ചേരുവകള്‍

1.കോളി ഫ്ലവര്‍ ഇതളുകളായി
അടര്‍ത്തിയെടുത്തത് -1 എണ്ണം
2. ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍
3. മുളകുപൊടി -1 ടീസ്പൂണ്‍
4. കോണ്‍ ഫ്ലവര്‍ -2 ടേബിള്‍ സ്പൂണ്‍
5. മൈദ -1 ടേബിള്‍ സ്പൂണ്‍
6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
7. സവാള ചെറുതായി അരിഞ്ഞത് -2
8. വെളുത്തുള്ളി -5 അല്ലി
9. പച്ചമുളക് അരിഞ്ഞത് -2
10. അജിനോമോട്ടോ -1 നുള്ള്
11. മുളകുപൊടി -1 ടീസ്പൂണ്‍
12. സോയാ സോസ് -1 ടീസ്പൂണ്‍
13. ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍
14. ഉപ്പ് -പാകത്തിന്
15. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -കാല്‍ കപ്പ്
16. എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി ഉപ്പ് ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് കലക്കി കോളി ഫ്ലവര്‍ മുക്കി വറുക്കുക.വേറൊരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയിട്ട് മൂപ്പിക്കുക.
സവാള,പച്ചമുളക് ഇവ ചേര്‍ത്ത് നന്നായി വഴലുമ്പോള്‍ 10 മുതല്‍ 14 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് 2 കപ്പ് വെള്ളമൊഴിക്കുക.തിളയ്ക്കുമ്പോള്‍ വറുത്ത കോളി ഫ്ലവര്‍ ഇട്ട് കറി കുറുകുമ്പോള്‍ വാങ്ങി പാത്രത്തിലാക്കി
സ്പ്രിംഗ് ഒനിയന്‍ മുകളില്‍ വിതറുക.

No comments:

Post a Comment