Wednesday, December 9, 2009

പനീര്‍ വെജിറ്റബിള്‍ കബാബ്

പനീര്‍ വെജിറ്റബിള്‍ ബാബ്

ചേരുവകള്‍

  1. മുളകുപൊടി -1 ടീസ്പൂണ്‍
  2. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  3. ഇഞ്ചി ,വെളുത്തുള്ളി അരച്ചത്‌ -1 ടീസ്പൂണ്‍
  4. ഗരം മസാല അരച്ചത്‌ -അര ടീസ്പൂണ്‍
  5. സോയാ സോസ് -1 ടീസ്പൂണ്‍
  6. തൈര് -1 കപ്പ്
  7. പനീര്‍ കഷണങ്ങള്‍ -1 കപ്പ്
  8. സവാള അരിഞ്ഞത്‌ -2
  9. കാപ്സിക്കം -1
  10. ടൊമാറ്റോ -2
  11. അണ്ടിപരിപ്പ് വറുത്തത്‌ -5
  12. മല്ലിയില,പുതിനയില -കുറച്ച്
  13. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി വെയ്ക്കുക.പനീര്‍ എണ്ണയില്‍ വറുത്തു കോരുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.കാപ്സിക്കം,ടൊമാറ്റോ ഇവയിട്ട് വഴറ്റി
അണ്ടിപരിപ്പ് വറുത്തതും ചേര്‍ത്ത് ആദ്യത്തെ മസാലയും ഇട്ട് ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പനീര്‍ ഇട്ട് മല്ലിയില,പുതിനയില തൂകി അല്പം സമയം അടച്ചു വെച്ച് വാങ്ങി ഉപയോഗിക്കുക.

No comments:

Post a Comment