Tuesday, December 1, 2009

ആട്ടിറച്ചി വറുത്തരച്ചത്

ആട്ടിറച്ചി വറുത്തരച്ചത്

ചേരുവകള്‍

1.ആട്ടിറച്ചി -500 ഗ്രാം
2. വലിയ ഉള്ളി നേരിയ
കഷണങ്ങളായി മുറിച്ചത് -4 എണ്ണം
3. പച്ചമുളക് ചെറുതായി അരിഞ്ഞത്‌ -6 എണ്ണം
4. വെളുത്തുള്ളി ,ഇഞ്ചി അരച്ചത്‌ -2 ടീസ്പൂണ്‍ വീതം
5. ഉണക്കമല്ലി -2 ടേബിള്‍ സ്പൂണ്‍
6.ചുവന്നമുളക് -4 എണ്ണം
7. മഞ്ഞള്‍ -പാകത്തിന്
8.തേങ്ങ തിരുമ്മിയത്‌ -ഒന്നര കപ്പ്
9. പെരുംജീരകം -ഒന്നര ടീസ്പൂണ്‍
10. ചെറിയ ഉള്ളി ചെറുതായി മുറിച്ചത് -2 ടേബിള്‍ സ്പൂണ്‍
11.പട്ട -കുറച്ച്
12. ഗ്രാമ്പു -4 എണ്ണം
13. നാലായി മുറിച്ച ഉരുളക്കിഴങ്ങ് -2 എണ്ണം
14.മുറിച്ച തക്കാളി -2 വലുത്
15. മല്ലിയില,കറിവേപ്പില -കുറച്ച്
16.എണ്ണ -4 ടേബിള്‍ സ്പൂണ്‍ (പാകത്തിന്)

പാകം ചെയ്യുന്ന വിധം

ഇറച്ചി കൊഴുപ്പ് കളഞ്ഞ് ഇടത്തരം കഷണങ്ങളായി മുറിച്ച് കഴുകി എടുക്കുക.മല്ലി,മുളക്,മഞ്ഞള്‍ ഇവ ഒരുമിച്ച് വറുത്തെടുത്തു മയത്തില്‍ അരച്ചെടുക്കുക.2 ടീസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ തേങ്ങ,പെരുംജീരകം ചെറിയ ഉള്ളി ഇവയിട്ട് ബ്രൌണ്‍ നിറമായി വറുത്തെടുത്തു മയത്തില്‍ അരച്ചെടുക്കുക.

എണ്ണ ചൂടാക്കി പട്ട,ഗ്രാമ്പു ഇവ ഇട്ട് മൂക്കുമ്പോള്‍ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക.ഉള്ളി വേവുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തിളക്കി വാസന വരുമ്പോള്‍ അരച്ച മല്ലി ചേര്‍ത്ത് അലപനേരം
ഇളക്കി 2 കപ്പ് വെള്ളവും ഉരുളക്കിഴങ്ങും കൂടി ചേര്‍ത്ത് വേവിക്കുക.ഇറച്ചി മയത്തില്‍ വെന്തശേഷം അരച്ച
തേങ്ങ അര കപ്പ് വെള്ളത്തില്‍ കലക്കി ചേര്‍ത്ത് തിളപ്പിക്കുക.കറി ഒരുവിധം കുറുകിയശേഷം ഉപയോഗിച്ചു തുടങ്ങാം.

No comments:

Post a Comment