Tuesday, December 1, 2009

ലാമ്പ് കബാബ്

ലാമ്പ് കബാബ്

ചേരുവകള്‍

  1. ആട്ടിറച്ചി -2 കിലോ
  2. വെളുത്തുള്ളി -1 വലിയ കുടം
  3. ഉപ്പ് -2 ടീസ്പൂണ്‍
  4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -ഒന്നര ടീസ്പൂണ്‍
  5. കുരുമുളക് -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  7. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  8. ജീരകപ്പൊടി -1 ടീസ്പൂണ്‍
  9. കറിവേപ്പില ചെറിയ കഷണങ്ങള്‍ ആക്കിയത് -1 ടീസ്പൂണ്‍
  10. സോയാ സോസ് -1 ടേബിള്‍ സ്പൂണ്‍
  11. എള്ള് എണ്ണ -1 ടേബിള്‍ സ്പൂണ്‍
  12. നിലകടല എണ്ണ -2 ടേബിള്‍ സ്പൂണ്‍
  13. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ആട്ടിറച്ചിയിലെ അധികകൊഴുപ്പ് നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി ഒരു വലിയ പാത്രത്തിലാക്കുക.വെളുത്തുള്ളിയും ഉപ്പും കൂടി നന്നായി യോജിപ്പിച്ച്,അതിലേയ്ക്ക് ബാക്കി ചേരുവകളെല്ലാം
കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.ഈ മിശ്രിതം ആട്ടിറച്ചി കഷണങ്ങളുടെ മേല്‍ ഒഴിച്ച് പൊതിഞ്ഞു വെയ്ക്കുക.
ഒരു പാത്രം കൊണ്ട് ഇത് മൂടി കുറഞ്ഞത്‌ 3 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക.ഒരു ചൂടുള്ള ഗ്രില്ലില്‍,
ഏകദേശം 5 മിനിട്ട് നേരം ഈ കഷണങ്ങള്‍ വേവിക്കുക.കഷണങ്ങള്‍ക്ക് നല്ല ബ്രൌണ്‍ നിറമായാല്‍ ഗ്രില്ലില്‍ നിന്നെടുക്കാവുന്നതാണ്.

ചൂടുചോറ്,പറോട്ടഎന്നിവയുടെകൂടെ പറ്റിയ ഒരു വിഭവമാണിത്.

No comments:

Post a Comment