Wednesday, December 30, 2009

ലക്കോട്ടപ്പം

ക്കോട്ടപ്പം

മൈദ -൨ കപ്പ്
കോഴിമുട്ട -1
ഉപ്പ് -പാകത്തിന്

ഫില്ലിങ്ങിന് (ചിക്കിയെടുക്കണം.)

  1. നെയ്യ് - 1 ടീസ്പൂണ്‍
  2. കോഴിമുട്ട -6 എണ്ണം
  3. പഞ്ചസാര -6 ടേബിള്‍ സ്പൂണ്‍
  4. ഏലക്ക -3 എണ്ണം
  5. അണ്ടിപരിപ്പ് -6 എണ്ണം
  6. മുന്തിരി -കുറച്ച്
പാവുകാച്ചാന്‍ ആവശ്യമുള്ളത്

പഞ്ചസാര -അര കപ്പ്
വെള്ളം -അര കപ്പ്
മഞ്ഞകളര്‍ -ഒരു നുള്ള്

പാചകം ചെയ്യുന്ന വിധം

പഞ്ചസാരയും മൈദയും ചേര്‍ത്ത് വെള്ളമൊഴിച്ച് അയവില്‍ കലക്കുക.ദോശക്കല്ല് അടുപ്പില്‍ വെച്ച് പൂരി
വലിപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയത് കുറച്ച് നടുവില്‍ വെച്ച് നാലുഭാഗവും പെട്ടിപോലെ മടക്കിവെയ്ക്കുക.രണ്ടാമത് പൂരിയെക്കാളും വലിപ്പത്തില്‍ ദോശ ഉണ്ടാക്കി നടുവില്‍ മുട്ട ചിക്കിയതും വെച്ച്
ആദ്യം ഉണ്ടാക്കിയ പെട്ടി ആകൃതിയിലുള്ളത് ഇതില്‍ വെച്ച് പിന്നെയും ആദ്യം ചെയ്തതുപോലെ പെട്ടി
ആകൃതിയില്‍ മടക്കി വെയ്ക്കുക.ഇങ്ങനെ 4 അട്ടിയില്‍ ഉണ്ടാക്കുക.അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ഒഴിച്ച് കളറും ചേര്‍ത്ത് പാനിയാക്കുക.ഒരു പാത്രത്തില്‍ അപ്പം എടുത്തുവെച്ച് കത്തി കൊണ്ട് നാലാക്കി നടുക്കുമാത്രം കട്ട് ചെയ്യുക.അതില്‍ ഈ പാനി കുറച്ച് ഒഴിച്ച് ഭംഗിയാക്കുക.

വെജിറ്റബിള്‍ പിസ

വെജിറ്റബിള്‍ പിസ

  1. മൈദാമാവ്‌ -അര കിലോ
  2. യീസ്റ്റ് -20 ഗ്രാം
  3. പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍
  4. ഉപ്പ് -10 ഗ്രാം
  5. പാല്‍പ്പൊടി - 15 ഗ്രാം
  6. ഡാല്‍ഡ -30 ഗ്രാം
  7. വെള്ളം -30 മി.ലി.
  8. വെളുത്തുള്ളി അരിഞ്ഞത് -5 അല്ലി

ടൊമാറ്റോ കൂട്ട് ഉണ്ടാക്കുന്നതിന്

  1. ടൊമാറ്റോ -അര കിലോ
  2. സവാള കൊത്തിയരിഞ്ഞത്‌ -കാല്‍ കിലോ
  3. ഇഞ്ചി അരിഞ്ഞത് -2 കഷണം
  4. വെളുത്തുള്ളി അരച്ചത്‌ -അര ടേബിള്‍ സ്പൂണ്‍
  5. ശുദ്ധി ചെയ്ത സസ്യഎണ്ണ -50 മി.ലി.
  6. ഉപ്പ്,കുരുമുളകുപൊടി -ആവശ്യത്തിന്
മറ്റു ചേരുവകള്‍

  1. കാപ്സിക്കം -ആവശ്യത്തിന്
  2. കൂണ്‍ -ആവശ്യത്തിന്
  3. ഉള്ളി വട്ടത്തില്‍ അരിഞ്ഞത് -ആവശ്യത്തിന്
  4. ടൊമാറ്റോ വൃത്തത്തില്‍ അരിഞ്ഞത് -ആവശ്യത്തിന്
  5. ചീസ് ഉരച്ചത് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

അര ടീസ്പൂണ്‍ പഞ്ചസാരയും യീസ്റ്റും കൂടി അല്പം ചൂടുവെള്ളത്തില്‍ കലക്കി 5 മിനിട്ട് വെയ്ക്കുക.പാത്രത്തിനു മുകളില്‍ യീസ്റ്റ് പതഞ്ഞു വരുന്നത് കാണാം.പതുക്കെ ഒന്നിളക്കണം.

മാവ് നല്ലപോലെ അരിപ്പയില്‍ കുടഞ്ഞശേഷം സാമാന്യം വലിയ കുഴിയുള്ള പാത്രത്തില്‍ ഇടണം.നടുക്ക്
ഒരു കുഴിയുണ്ടാക്കി യീസ്റ്റും മറ്റുള്ള ചേരുവകളും ഇട്ട് നല്ലവണ്ണം കുഴയ്ക്കണം.കുഴച്ചശേഷം അര മണിക്കൂര്‍ വെയ്ക്കണം.ആ സമയം കൊണ്ട് മാവ് പുളിച്ചു കുതിര്‍ന്ന് വീര്‍ക്കും.മാവ് പരത്തി പരന്ന പാത്രത്തില്‍ വെച്ച്
ടൊമാറ്റോ കൂട്ട് ഒഴിക്കണം.അതിനു മീതെ ഇഷ്ടമുള്ള സാധനങ്ങള്‍ നിരത്തി ചുരണ്ടിയ ചീസ് ഏറ്റവും മുകളില്‍
തൂവി 400 ഡിഗ്രി എഫ് ചൂടുള്ള ഓവനില്‍ വെച്ച് 15-20 മിനിട്ട് നേരമോ ചീസ് ഉരുകി മുകളില്‍ നല്ല ബ്രൌണ്‍
നിറം വരുന്നതുവരെയോ ബേക്ക് ചെയ്യണം.

ടൊമാറ്റോ കൂട്ട് ഉണ്ടാക്കുന്ന വിധം

തിളയ്ക്കുന്ന വെള്ളത്തില്‍ ടൊമാറ്റോ 5 മിനിട്ടിടണം.എടുത്തു തൊലി കളഞ്ഞ് ഉടയ്ക്കണം.ഒരു ചീനച്ചട്ടിയില്‍
എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റണം.അത് മൂക്കുമ്പോള്‍ സവാളയിട്ട്‌ മൂപ്പിക്കണം.ഒടുവില്‍
ടൊമാറ്റോ കൂട്ട് ഇട്ട് തിളപ്പിക്കണം.കുറുകുമ്പോള്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് വാങ്ങണം.പുളി കൂടുതലാണെങ്കില്‍
അല്പം പഞ്ചസാര ചേര്‍ക്കാം.

പേട

പേട

പാല്‍ -1 ലിറ്റര്‍
പഞ്ചസാര -1 കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

ഒരു പാത്രത്തില്‍ പാലൊഴിച്ച് ചെറുതീയില്‍ ഇളക്കുക.കുറുകി വരുമ്പോള്‍ പഞ്ചസാരയും ഏലക്കാപ്പൊടിയും ഇട്ട് ഇളക്കി ഉരുണ്ടു വരുമ്പോള്‍ വാങ്ങി ചെറിയ ഉരുളകളാക്കി എടുക്കുക.

തീന്‍ ബേക്ക്ഡ് ആപ്പിള്‍ ടാര്‍ട്ട്

തീന്‍ ബേക്ക്ഡ് ആപ്പിള്‍ ടാര്‍ട്ട്

  1. മൈദ -250 ഗ്രാം
  2. തണുപ്പിച്ച വെണ്ണ -200 ഗ്രാം
  3. തണുത്ത വെള്ളം -പാകത്തിന്
  4. ഉപ്പ് -പാകത്തിന്
  5. ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍
  6. ആപ്പിള്‍ -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

മൈദയില്‍ ചെറുനാരങ്ങാനീരും പാകത്തിന് ഉപ്പും ചേര്‍ത്ത് തണുത്ത വെള്ളമൊഴിച്ച് നല്ലമയത്തില്‍
കുഴച്ചെടുക്കുക.ഒരു മണിക്കൂര്‍ നേരം മാറ്റി വെയ്ക്കുക.ഒരു പ്ലാസ്റ്റിക് കവറില്‍ വെണ്ണ എടുത്ത് അര ഇഞ്ച് കനത്തില്‍ പരത്തിയെടുക്കുക.

മാവിന്റെ മുകളില്‍ കോണോടു കോണായി വെണ്ണ വെച്ചിട്ട് മാവിന്റെ നാല് വശവും ഉള്ളിലേയ്ക്ക്
മടക്കുക.കവറിന്റെ ആകൃതിയില്‍ ഇരിയ്ക്കുന്ന മാവ് ഒരു ക്ലിങ്ങ് ഫിലിം ഉപയോഗിച്ച് മൂടി 40 മിനിട്ട് നേരത്തേയ്ക്ക് ഫ്രിഡ്ജില്‍ വെയ്ക്കുക.

അതിനുശേഷം ഒരു സ്ലാബില്‍ മാവ് തൂകി ഫ്രിഡ്ജില്‍ നിന്നെടുത്ത് പേസ്ട്രി മയത്തില്‍ ചതുരാകൃതിയില്‍ പരത്തുക.ഇതിന്റെ രണ്ടു വശങ്ങളും ഉള്ളിലേയ്ക്ക് മടക്കി നടുഭാഗത്ത്‌ മുട്ടിക്കുക.ഇത് വീണ്ടും മടക്കി ഒരു ബുക്കിന്റെ ആകൃതിയിലാക്കുക.അര മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക.ഈ പ്രക്രിയ
അര മണിക്കൂര്‍ ഇടവിട്ട്‌ 3 പ്രാവശ്യം ചെയ്യണം. ഓരോ പ്രാവശ്യവും പരത്തുമ്പോള്‍ വെണ്ണ പുറത്തുവരാതെ
ശ്രദ്ധിക്കണം.

ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് കനം കുറച്ച് കഷണങ്ങള്‍ ആക്കുക.ആവശ്യത്തിന് മാവ് എടുത്ത് ഇഷടമുള്ള ആകൃതിയില്‍ കട്ടിയായി പരത്തുക.ഇവ ബേക്കിങ്ങ് ട്രേയില്‍ നിരത്തിവെയ്ക്കുക.അതിന്റെ മുകളില്‍
അല്പം ടോഫി സോസ് പുരട്ടുക.വശങ്ങളില്‍ കാല്‍ ഇഞ്ച് സ്ഥലം വിടണം. പിന്നിട് ആപ്പിള്‍ കഷണങ്ങള്‍ നിരത്തണം.അപ്പോഴും വശങ്ങളില്‍ നിന്ന് കാല്‍ ഇഞ്ച് വിട്ടിരിയ്ക്കണം.ഇതിന്റെ മുകളില്‍ വെണ്ണ ഉരുക്കിയത്
തടവുക.കുറച്ച് പഞ്ചസാരയും മുകളില്‍ തൂവാം.

ചൂടാക്കി വെച്ച ഓവനില്‍ 180 ഡിഗ്രി സെന്റീ ഗ്രേഡില്‍ വശങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇവ ബേക്ക് ചെയ്തെടുക്കുക.ഓവനില്‍ നിന്ന് മാറ്റി തണുക്കാന്‍ അനുവദിക്കുക.പിന്നിട് കഷണങ്ങളാക്കി മുറിച്ചെടുക്കുക.

കാരറ്റ് ഡസേര്‍ട്ട്

കാരറ്റ് സേര്‍ട്ട്

  1. കാരറ്റ് ഉരച്ചത് -1 കപ്പ്
  2. വെള്ളം -അര കപ്പ്
  3. മില്‍ക്ക് മെയിഡ് -അര കപ്പ്
  4. പഞ്ചസാര -അര കപ്പ്
  5. തേങ്ങ ചിരണ്ടിയത് -അര കപ്പ്
  6. ഫ്രഷ്‌ ക്രീം -കാല്‍ കപ്പ്
  7. അണ്ടിപരിപ്പ് -10 എണ്ണം
  8. ബദാംപരിപ്പ് -5
കാരറ്റ് ഉരച്ചത് അര കപ്പ് വെള്ളമൊഴിച്ച് അടച്ചു വേവിച്ചെടുക്കുക.വേവിച്ച കാരറ്റും ബാക്കിയെല്ലാ ചേരുവകളും കൂടി മിക്സിയില്‍ അടിച്ചെടുക്കുക.നെയ്പുരട്ടിയഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ 20 മിനിട്ട്
വെച്ചശേഷം എടുത്ത് ഉപയോഗിക്കുക.

മലര്‍ മിഠായി

മലര്‍ മിഠായി

1. അമുല്‍ വെണ്ണ -6 ടേബിള്‍ സ്പൂണ്‍
2. മുട്ട പതപ്പിച്ചത് -1 എണ്ണം
3.പഞ്ചസാര പൊടിച്ചത് -1 കപ്പ്
4.ഉപ്പ് -1 നുള്ള്
5.അരിഞ്ഞ ഈന്തപ്പഴം -ഒന്നേകാല്‍ കപ്പ്
6. മലര് -4 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു സോസ് പാനില്‍ 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മൂന്നു മിനിട്ട് പാകം ചെയ്യുക.കൂട്ട് തിളച്ച്
വശത്തുപിടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വാങ്ങുക.പിന്നെയും കുറച്ചു സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.ഈ പാനിയില്‍ മലരിട്ടു നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.ഇത് ഒരു ഉരുണ്ട തടിക്കഷണത്തിന്റെ രൂപത്തില്‍ ഉരുട്ടി
എടുക്കുക.ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.കുറച്ചുകഴിഞ്ഞ് കഷണങ്ങളായി
മുറിച്ചെടുക്കുക.

ഹണി റ്റോഫി

ഹണി റ്റോഫി

തേന്‍ -1 കപ്പ്
ക്രീം -1 കപ്പ്
പഞ്ചസാര -1 കപ്പ്
അണ്ടിപരിപ്പ് -10

തേനും ക്രീമും പഞ്ചസാരയും യോജിപ്പിച്ച് മിഠായിയുടെ പരുവം ആകും വരെ തീയില്‍ പാകം ചെയ്യുക.നെയ്മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് നിരത്തി ചൂടുള്ളപ്പോള്‍ തന്നെ ചെറിയ ഉരുളകളാക്കി ഓരോന്നിലും
അണ്ടിപരിപ്പ് വെച്ച് ഉരുട്ടിയെടുക്കുക.ഓരോ മിഠായിയും സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞ് ഭംഗി പിടിപ്പിക്കുക.

ഹാം ബര്‍ഗര്‍

ഹാം ബര്‍ഗര്‍

ചേരുവകള്‍

  1. മിന്‍സു ചെയ്ത മാട്ടിറച്ചി -അര കിലോ
  2. സവാള അരിഞ്ഞത് -1
  3. വെളുത്തുള്ളി അരിഞ്ഞത് -6 അല്ലി
  4. പാഴ്സലി അരിഞ്ഞത്‌ -അര ടീസ്പൂണ്‍
  5. കടുക് അരച്ചത്‌ -അര ടീസ്പൂണ്‍
  6. ഹേര്‍സെസ്റ്റെര്‍ ഷൈര്‍ സോസ് -25 മി.ലി. (സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കിട്ടും)
  7. കുരുമുളകുപൊടി -ഒരു നുള്ള്
  8. ബര്‍ഗര്‍ ബണ്‍ -5
  9. വെണ്ണ -2 ടേബിള്‍ സ്പൂണ്‍
  10. ലറ്റൂസ് ഇല -1
  11. വട്ടത്തില്‍ അരിഞ്ഞ തക്കാളി -2
  12. വട്ടത്തില്‍ അരിഞ്ഞ വെള്ളരി -2
  13. വലിയ കഷണമാക്കിയ ചീസ് -1
  14. എണ്ണ,ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി സവാള,വെളുത്തുള്ളി,പാഴ്സലി ഇവ വഴറ്റി സവാള തവിട്ടുനിറമാകുമ്പോള്‍ മാട്ടിറച്ചി
ചേര്‍ത്തിളക്കുക.ഇതില്‍ കടുക്,സോസ്,ഉപ്പ് ഇവ ചേര്‍ത്തിളക്കുക.നല്ലവണ്ണം കുഴച്ചെടുത്തു പരത്തി എണ്ണ പുരട്ടിയ
പാനില്‍ രണ്ടുവശവും ചുട്ടെടുക്കുക.ബണ്‍ രണ്ടായി മുറിച്ച് അകവശങ്ങള്‍ മോരിച്ചെടുത്ത് വെണ്ണ പുരട്ടി മുകളില്‍ ലറ്റൂസ് ഇല,തക്കാളി,വെള്ളരി ഇവ വെച്ച് ചുട്ടെടുത്ത മാട്ടിറച്ചി മുകളില്‍ വെച്ച് ചീസും വെച്ച് ബണ്‍ വെച്ച് എടുക്കുക.

മധുരപൂരി

മധുരപൂരി

മൈദ -2 കപ്പ്
ഉപ്പ് -പാകത്തിന്
എണ്ണ -2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് -അര കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
വറുത്ത,വെളുത്ത എള്ള് -2 ടീസ്പൂണ്‍

ഉപ്പും എണ്ണയും പാകത്തിന് വെള്ളവും ഒഴിച്ച് മൈദ ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.പഞ്ചസാര,ഏലക്കാപ്പൊടി,എള്ള് ഇവ ഇളക്കി വെയ്ക്കുക.മാവ് പൂരിയായി പരത്തി ചൂടായ
എണ്ണയില്‍ മുക്കാല്‍ മൂപ്പില്‍ വറുത്തു കോരുക.ഈ പൂരിയില്‍ നേരത്തെ തയ്യാറാക്കിയ മിശ്രിതം ഒരു ടേബിള്‍ സ്പൂണ്‍ വെച്ച് മടക്കിയെടുക്കുക.

രസമലായി

രസമലായി

  1. പാല്‍ -1 ലിറ്റര്‍
  2. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  3. റോസ് വാട്ടര്‍ -1 ടീസ്പൂണ്‍
  4. ചെറുതായി അരിഞ്ഞ ബദാം പരിപ്പ് -2 ടീസ്പൂണ്‍
  5. പാല്‍പ്പൊടി -1 കപ്പ്
  6. പഞ്ചസാര -മുക്കാല്‍ കപ്പ്
  7. മുട്ടയുടെ വെള്ള -1 എണ്ണം
  8. ഏലക്കാപ്പൊടി -4 എണ്ണത്തിന്റെ
  9. കുങ്കുമപ്പൂവ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

പാല്‍പ്പൊടി,മുട്ടയുടെ വെള്ള,ബേക്കിങ്ങ് പൌഡര്‍ ഇവ യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെയ്ക്കുക.പാലും പഞ്ചസാരയും കൂടി അടുപ്പില്‍ വെച്ച് ഇളക്കുക.ഇതില്‍ ഉരുളകള്‍ ഇട്ട് ഇരട്ടിയാകുമ്പോള്‍
ഏലക്കാപ്പൊടിയും റോസ് വാട്ടറും ചേര്‍ത്ത് വാങ്ങുക.ഇത് പാത്രത്തിലാക്കി മുകളില്‍ ബദാം പരിപ്പും കുങ്കുമ പ്പൂവും വിതറി തണുക്കുമ്പോള്‍ ഉപയോഗിക്കാം.

പനീര്‍ രസഗുള


പനീര്‍ രസഗുള

പാല്‍ -1 ലിറ്റര്‍
മൈദ -1 കപ്പ്
പനീര്‍ -1 ടേബിള്‍ സ്പൂണ്‍
സിട്രിക് ആസിഡ് -അര ടീസ്പൂണ്‍
പഞ്ചസാര -അര കിലോ
ചെറിയ കല്‍ക്കണ്ടം -കുറച്ച്

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാല്‍ തിളയ്ക്കുമ്പോള്‍ സിട്രിക് ആസിഡ് ഇടുക.പാല്‍ പിരിയുമ്പോള്‍ തുണിയില്‍ കിഴി കെട്ടി തണുത്ത വെള്ളത്തില്‍ ഇടുക.വെള്ളത്തില്‍ നിന്നെടുത്ത് ഒരു ഭാരം വെച്ച് കുറെ സമയം വെയ്ക്കുക.ഇതാണ്
പനീര്‍.പനീര്‍ മിക്സിയില്‍ ഇട്ടു അടിച്ചെടുത്തു മൈദയും ചേര്‍ത്ത് കുറച്ചു വെള്ളമൊഴിച്ച് ഉരുട്ടി എടുക്കുക.നെല്ലിക്ക വലിപ്പത്തില്‍ ഉരുട്ടി ഒരു കുഴിയുണ്ടാക്കി ഒരു കഷണം കല്‍ക്കണ്ടം വെച്ചു മൂടുക.

പഞ്ചസാര വെള്ളമൊഴിച്ച് ഒട്ടുന്ന പരുവത്തിലാക്കുക.മുക്കാല്‍ ഭാഗം കോരി ഒരു പാത്രത്തില്‍ ഒഴിക്കുക.ബാക്കിയുള്ളതില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഉരുട്ടിയ ഉരുളകള്‍ ഇട്ട് കുറെ സമയം കഴിഞ്ഞ്
കോരി പഞ്ചസാര പാവില്‍ ഇട്ടു 8 മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുക.

അട പുഴുങ്ങിയത്

അട പുഴുങ്ങിയത്

1.പച്ചരി കഴുകി അരിച്ച് നേര്‍മ്മയായി
പൊടിച്ച് ചെറുതായി വറുത്തത്‌ -4 കപ്പ്
2.ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കിയത് -4 ടേബിള്‍ സ്പൂണ്‍
3.ചുരണ്ടിയ തേങ്ങ -8 ടേബിള്‍ സ്പൂണ്‍
4. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരിപ്പൊടി ഒരുവിധം നേര്‍മ്മയായി കുറുകെ കലക്കുക.വാഴയില കഴുകി മുറിച്ച് ചെറുതായി വാട്ടി ഓരോ കഷണത്തിലും അരിമാവ് ഒരുവശത്ത് ഒഴിച്ച് ഇല ചരിച്ച് എല്ലാ വശത്തും ആക്കുക.ഇതില്‍ ശര്‍ക്കര,തേങ്ങ,
ഏലക്കാപ്പൊടി കൂട്ടി എല്ലായിടത്തും വിതറി അട പരത്തിയ ഇലയുടെ വശങ്ങളിലേയ്ക്ക് മടക്കി അപ്പച്ചെമ്പില്‍
അടുക്കി നന്നായി ആവി കൊള്ളിച്ച് വേവിക്കുക.തീ കുറച്ചുവേണം പാകം ചെയ്യാന്‍.

Tuesday, December 29, 2009

ബനാന ഡിലൈറ്റ്

ബനാന ഡിലൈറ്റ്

പുഴുങ്ങിയ ഏത്തപ്പഴം നാരു
കളഞ്ഞ് അരച്ചെടുത്തത് -250 ഗ്രാം
പാല്‍ -1 കപ്പ്
പഞ്ചസാര -2 കപ്പ്
വെള്ളം -അര കപ്പ്
നെയ്യ് ഉരുക്കിയത് -1 കപ്പ്
ഏലക്ക പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
കശുവണ്ടി അരിഞ്ഞത് -അര കപ്പ്

പാചകം ചെയ്യുന്ന വിധം

അരച്ചെടുത്ത ഏത്തപ്പഴം പാല്‍ ഒഴിച്ച് കട്ടയില്ലാതെ കലക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ചു പാനിയാക്കി കല്‍ കപ്പ് നെയ്യും ഒഴിച്ച് ഏത്തപ്പഴം ഇട്ടിളക്കുക.

മാങ്ങാ ഡിലൈറ്റ്

മാങ്ങാ ഡിലൈറ്റ്

  1. പാല്‍ -2 ലിറ്റര്‍
  2. പഞ്ചസാര -100 ഗ്രാം
  3. ഖോവ (പാല്‍ വറ്റിച്ചത്) -50 ഗ്രാം
  4. വിളഞ്ഞു പഴുത്ത മാങ്ങ -1
  5. കുങ്കുമപ്പൂവ് -കാല്‍ ടീസ്പൂണ്‍
  6. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
അലങ്കരിക്കാന്‍

ക്രീം -കുറച്ച്
വിളഞ്ഞു പഴുത്ത മാങ്ങ -2-3 കഷണം
കുങ്കുമപ്പൂവ് -1 നുള്ള്


പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാല്‍ ചൂടാക്കുക.പാല്‍ തിളയ്ക്കുമ്പോള്‍ ,പഞ്ചസാര,കുങ്കുമപ്പൂ,ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.ഏകദേശം ഒരു മണിക്കൂര്‍ നേരം ഇളക്കിക്കൊണ്ടിരിയ്ക്കണം.ഒരു മണിക്കൂര്‍ ആകുമ്പോഴേയ്ക്കും പാല്‍ നന്നായി കുറുകി വരുന്നത് കാണാം.അതിനുശേഷം ഖോവ ചേര്‍ക്കുക.വീണ്ടും ഒരു 10 മിനിട്ട് നേരംകൂടി
ഇളക്കുക.അതിനുശേഷം അടുപ്പില്‍ നിന്നും മിശ്രിതം വാങ്ങി,തണുക്കാന്‍ അനുവദിക്കുക.

മാങ്ങയുടെ തൊലി ചെത്തി മാങ്ങയണ്ടി നീക്കം ചെയ്ത് ചെറിയ കഷണങ്ങള്‍ ആക്കുക.ഇങ്ങനെ ചെറിയ കഷണങ്ങളാക്കിയ മാങ്ങ പള്‍പ്പിലേയ്ക്ക് ചേര്‍ക്കുക.ഈ മിശ്രിതം ചെറിയ പാത്രങ്ങളിലാക്കി ഒരു രാത്രി മുഴുവനും ഫ്രിഡ്ജില്‍ വെയ്ക്കുക.

വിളമ്പുന്നതിനുമുമ്പ് പാത്രങ്ങളില്‍ നിന്നെടുത്ത് ഡിഷുകളിലാക്കി,മാങ്ങാക്കഷണങ്ങളും ക്രീമും കുങ്കുമപ്പൂവും ചേര്‍ത്ത് അലങ്കരിച്ച് സെര്‍വ് ചെയ്യുക.

ഡോനട്ട്

ഡോനട്ട്

മൈദ -2 കപ്പ്
മുട്ട -1
പഞ്ചസാര -1 കപ്പ്
വെണ്ണ -2 ടേബിള്‍ സ്പൂണ്‍
ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
വെള്ളം,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ബേക്കിങ്ങ് പൌഡര്‍,മൈദ ഇവ അരിച്ചെടുക്കുക.ബട്ടറും മുട്ട അടിച്ചതും കൂടെ യോജിപ്പിച്ച് പഞ്ചസാര
പൊടിച്ച് ചേര്‍ത്തിളക്കുക.ഉപ്പും വെള്ളവും മൈദയും കൂടി ബട്ടര്‍ കൂട്ടും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ച്
നാലു ഭാഗമാക്കുക.ഒരു ഭാഗം എടുത്തു പരത്തി ഡോനട്ട് അച്ചുകൊണ്ട് മുറിച്ച് എണ്ണയില്‍ വറുത്തു കോരുക.ഇതിന്റെ മുകളില്‍ പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കുക.

കാരറ്റ് കോക്കനട്ട് സ്വീറ്റ്

കാരറ്റ് കോക്കനട്ട് സ്വീറ്റ്

കാച്ചിയ പാല്‍ -2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -കാല്‍ കിലോ
തേങ്ങ ചിരകിയത് -ഒന്നര കപ്പ്
പഞ്ചസാര -3 കപ്പ്
ഉരുക്കിയ നെയ്യ് -12 ടീസ്പൂണ്‍
വാനില എസ്സെന്‍സ് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാല്‍ തിളയ്ക്കുമ്പോള്‍ ഗ്രേറ്റ് ചെയ്ത കാരറ്റ് വേവിക്കുക.ഇടയ്ക്കിടയക്ക്‌ ഇളക്കുക.കാരറ്റ് വേവുമ്പോള്‍
തേങ്ങ തിരുമ്മിയത്‌ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.പഞ്ചസാര വിതറി കുറുകി വരുമ്പോള്‍ നെയ്യ് ഒഴിക്കുക.മൂക്കുമ്പോള്‍ വാനില എസ്സെന്‍സ് ഒഴിച്ച് തട്ടത്തില്‍ ചൂടോടെ നിരത്തി തണുക്കുമ്പോള്‍ ഉപയോഗിക്കുക.

കളിയടയ്ക്ക

കളിയടയ്ക്ക

പച്ചരി -2 കപ്പ്
തേങ്ങ -1 മുറി
ഉപ്പ് -പാകത്തിന്
ജീരകം -1 ടീസ്പൂണ്‍

പച്ചരി നേര്‍മ്മയായി പൊടിച്ച് അധികം മൂക്കാതെ വറുത്ത് ഒരു മുറി തേങ്ങ പൊടിയായി ചുരണ്ടിയതും
പാകത്തിന് ഉപ്പും 1 ടീസ്പൂണ്‍ നിറയെ ജീരകവും ചേര്‍ത്ത് ചെറുചൂടുവെള്ളത്തില്‍ നന്നായി കുഴച്ച് മൃദുവാക്കണം.
ഇത് ചെറിയ ചെറിയ ഉരുളകളാക്കി തിളച്ച വെളിച്ചെണ്ണയില്‍ നന്നായി മൂപ്പിച്ച് വറുത്തുകോരണം.എണ്ണമയം മാറ്റി
ചൂടാറുമ്പോള്‍ ടിന്നില്‍ അടച്ചു സൂക്ഷിക്കുക.

സുഹിയന്‍

സുഹിയന്‍

  1. ചെറുപയര്‍ വേവിച്ചത് -2 കപ്പ്
  2. ശര്‍ക്കര -1 കപ്പ്
  3. തേങ്ങ -2 കപ്പ്
  4. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
  5. കടലമാവ് -ഒന്നര കപ്പ്
  6. ഉപ്പ്,എണ്ണ -പാകത്തിന്
ഒരു ചീനച്ചട്ടിയില്‍ ശര്‍ക്കര ഇട്ട്,തേങ്ങയും ഏലക്കാപ്പൊടിയും ചേര്‍ത്ത് വഴറ്റുക.വഴലുമ്പോള്‍ പയര്‍ ഇട്ട് പൊടിയാതെ ഇളക്കി വാങ്ങി നാരങ്ങാവലിപ്പത്തില്‍ ഉരുട്ടിയെടുക്കുക.തിളച്ച എണ്ണയില്‍ കടലമാവും ഉപ്പും കൂടി
കലക്കിയതില്‍ ഉരുളകള്‍ മുക്കി വറുത്തെടുക്കുക.

ചുരുട്ട്

ചുരുട്ട്

  1. പച്ചരി -ഒരു കിലോ
  2. തേങ്ങ -2 എണ്ണം
  3. ജീരകം -2 ടീസ്പൂണ്‍
  4. പഞ്ചസാര -600 ഗ്രാം
  5. ചെറുനാരങ്ങ -1 എണ്ണം
  6. ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍
  7. വാനിലഎസ്സെന്‍സ് -അര ടീസ്പൂണ്‍
  8. മണ്ടക - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്തത് പൊടിച്ച് തേങ്ങതിരുമ്മിയതും ചേര്‍ത്തിളക്കി അര മണിക്കൂര്‍ വെയ്ക്കുക.നല്ലവണ്ണം ചൂടായ ഉരുളിയില്‍ ജീരകമിട്ട് ചൂടാക്കുക.ഇതില്‍ അരിപ്പൊടിയിട്ട് അവലോസ് വറുക്കുക.
അരിപ്പയില്‍ ഇടഞ്ഞ് കട്ടകള്‍ പൊടിച്ച് യോജിപ്പിക്കുക.

പഞ്ചസാരയില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു ദിവസം വെയ്ക്കണം.അതിനുശേഷം പഞ്ചസാര
പാനിയാക്കുക.ഒരു നൂല്‍പരുവമാകുമ്പോള്‍ താഴത്തുവെച്ച് അവലോസ്പൊടി ചേര്‍ത്തിളക്കുക.ഏലക്ക പൊടിച്ചതും എസ്സെന്‍സ്സും ചേര്‍ക്കുക.

ചുരുട്ടുണ്ടാക്കുന്നതിന് വൃത്താകൃതിയിലുള്ള മണ്ടക നടുവേ മുറിക്കണം.മുറിച്ച വശം പഞ്ചസാര
പാനിയില്‍ മുക്കി കുമ്പിള്‍ കോട്ടണം.പൊടി കുഴച്ചത് ചൂടോടെ ഇതില്‍ നിറച്ച് വായറ്റം മൂന്നുവിരല്‍ കൊണ്ട് അല്പം അമര്‍ത്തി വെയ്ക്കുക.

ഖീര്‍

ഖീര്‍

ബസ്മതി അരി -155 ഗ്രാം
പാല്‍ -2.5 ലിറ്റര്‍
പഞ്ചസാര -175 ഗ്രാം
ബദാം(ചെറുതായി മുറിച്ചത്) -30 ഗ്രാം
ചെറിയ ഉണക്കമുന്തിരിങ്ങ -30 ഗ്രാം
ഏലക്കാപ്പൊടി -10 ഗ്രാം


പാകം ചെയ്യുന്ന വിധം

അരി നല്ല വൃത്തിയായി കഴുകി,അരമണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.

പാല്‍ തിളപ്പിക്കുക.വെള്ളം വാര്‍ത്തു കളഞ്ഞശേഷം കുതിര്‍ത്ത അരിയെടുത്ത്,പാലില്‍ ചേര്‍ക്കുക.തീ കുറച്ച്,ഒന്നര-രണ്ടു മണിക്കൂര്‍ വേവിക്കുക.(അരി ചേര്‍ത്ത പാല്‍ നല്ല മയമാകുന്നതുവരെ വേവിക്കണം.)അതിനുശേഷം ബാക്കിയുള്ള ചേരുവകളെല്ലാം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.അരിഞ്ഞു
വെച്ചിരിയ്ക്കുന്ന ബദാം,ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പുക.

ഏത്തയ്ക്കാ പാറ്റീസ്

ഏത്തയ്ക്കാ പാറ്റീസ്

ചേരുവകള്‍

1. അരിയും നാരും കളഞ്ഞ് പുഴുങ്ങി
പൊടിച്ച ഏത്തപ്പഴം -1 കപ്പ്
2. കട്ടി നെയ്യ് -കാല്‍ ടീസ്പൂണ്‍
3. ഉരുക്കുനെയ്യ്‌ -1 ടീസ്പൂണ്‍
4. പൊടിയായി അരിഞ്ഞ അണ്ടിപരിപ്പ് -6 ടീസ്പൂണ്‍
5. തേങ്ങ തിരുമ്മിയത്‌ -കാല്‍ കപ്പ്
6. പഞ്ചസ്സാര -4 1/2 ടീസ്പൂണ്‍
7. ഏലക്ക പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
8. വാനില എസ്സെന്‍സ് -കാല്‍ ടീസ്പൂണ്‍
9. മൈദ -6 ടീസ്പൂണ്‍
10. വെള്ളം -മൈദ കലക്കാന്‍ വേണ്ടത്

പാചകം ചെയുന്ന വിധം

കാല്‍ ടീസ്പൂണ്‍ നെയ്യ് പുഴുങ്ങിപ്പൊടിച്ച ഏത്തപ്പഴത്തില്‍ ചേര്‍ത്ത് ചെറിയ നാല് ഉരുളകളാക്കുക.
അണ്ടിപരിപ്പ് അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ചു വാങ്ങുക.അണ്ടിപരിപ്പും ബാക്കിയുള്ള മൂന്നാമത്തെ ചേരുവകളും ചേര്‍ത്തിളക്കി നാല് സമഭാഗങ്ങള്‍ ആക്കുക.ഓരോ ഏത്തപ്പഴ ഉരുളയും കൈയില്‍ നെയ്മയം പുരട്ടിയ ശേഷം
കൈവെള്ളയില്‍ വെച്ച് പരത്തിയെടുക്കുക.തയ്യാറാക്കി വെച്ചിരിയ്ക്കുന്ന തേങ്ങാക്കൂട്ട് നടുക്ക് വെച്ച് പൊതിഞ്ഞ്
പരത്തിയെടുക്കുക.മൈദ കലക്കി ഏത്തയ്ക്കാ പാറ്റീസില്‍ സമനിരപ്പായി പുരട്ടി നെയ്യില്‍ മൂപ്പിച്ചെടുക്കുക.

ഉന്നക്കായ്

ഉന്നക്കായ്

  1. ഏത്തപ്പഴം -500 ഗ്രാം
  2. കോഴിമുട്ട -50 എണ്ണം
  3. നെയ്യ് -1 ടേബിള്‍ സ്പൂണ്‍
  4. അണ്ടിപരിപ്പ് -1 ടേബിള്‍ സ്പൂണ്‍
  5. ഉണക്കമുന്തിരി -1 ടേബിള്‍ സ്പൂണ്‍
  6. ഏലക്ക -4 എണ്ണം
  7. പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം

ഏത്തപ്പഴം പുഴുങ്ങി (അധികം വേവിക്കരുത്)നന്നായി ഉടച്ചെടുക്കുക.ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച്
ചൂടാകുമ്പോള്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക.അതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് പഞ്ചസാരയും ചേര്‍ത്ത് ഒരു മിനിട്ട് പാകം ചെയ്യുക.ഏത്തയ്ക്ക ഉടച്ചുവെച്ചത് ചെറിയ ഉരുളകളാക്കി കൈയില്‍
വെച്ച് പരത്തി അതിനുള്ളില്‍ ഒരു സ്പൂണ്‍ മുട്ടക്കൂട്ട്‌ വെച്ച് അരികുകള്‍ ചേര്‍ത്ത് ഉരുളയാക്കി വെളിച്ചെണ്ണയില്‍
ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.ഇത് ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

കടലപരിപ്പ്‌ മാംഗോ ഹല്‍വ

കടലപരിപ്പ്‌ മാംഗോ ഹല്‍വ

  1. കടലപരിപ്പ്‌ കുതിര്‍ത്തത് -1 കപ്പ്
  2. നെയ്യ് -1 കപ്പ്
  3. മാമ്പഴം അരച്ചത്‌ -1 കപ്പ്
  4. പഞ്ചസാര -1 കപ്പ്
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. അണ്ടിപരിപ്പ് -10
  7. മുന്തിരിങ്ങ -20
പാകം ചെയ്യുന്ന വിധം

കടലപരിപ്പ്‌ മിക്സിയില്‍ നന്നായി അടിക്കുക.ഒരു പാത്രത്തില്‍ അര കപ്പ് നെയ്യൊഴിച്ച് കടലപരിപ്പ്‌
അരച്ചതിട്ട് ഇളക്കുക.നെയ്യ് കുറേശ്ശെ ഒഴിച്ച് കൊടുക്കുക.വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ അരച്ച മാമ്പഴം ഏലക്ക ചേര്‍ത്ത് ഇളക്കി കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്യ് പുരട്ടിയ പാത്രത്തിലാക്കി നിരത്തുക.മുകളില്‍
അണ്ടിപരിപ്പും മുന്തിരിങ്ങയും അമര്‍ത്തി വെയ്ക്കുക.ആറുമ്പോള്‍ മുറിച്ച് ഉപയോഗിക്കുക.

ഉരുളക്കിഴങ്ങ് ഹല്‍വ

ഉരുളക്കിഴങ്ങ് ഹല്‍വ

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം
  2. റൊട്ടി -2 കഷണം
  3. പഞ്ചസാര -ഒന്നര കപ്പ്
  4. നെയ്യ് -3 ടേബിള്‍ സ്പൂണ്‍
  5. മുന്തിരിങ്ങ -10
  6. പാല്‍ -ഒന്നര കപ്പ്
  7. ചെറി -4
  8. അണ്ടിപരിപ്പ് -10
  9. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  10. പച്ചരി -1 ടേബിള്‍ സ്പൂണ്‍
  11. ജിലേബി കളര്‍ -1 നുള്ള്
പാചകം ചെയ്യുന്ന വിധം

നെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക.ഉരുളക്കിഴങ്ങ് പൊടിച്ചത്,പാല്,റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക.അണ്ടിപരിപ്പ്,മുന്തിരിങ്ങ,
ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍
നെയ്‌പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി ആറുമ്പോള്‍ മുറിച്ചെടുക്കുക.രണ്ടായി മുറിച്ച ചെറി കൊണ്ട്
അലങ്കരിക്കുക.

ഗ്രേപ്പ് ഹല്‍വ

ഗ്രേപ്പ് ഹല്‍വ

മുന്തിരിങ്ങ -1 കിലോ
പഞ്ചസ്സാര -1 കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -അര ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് -10 എണ്ണം
ഉണക്കമുന്തിരിങ്ങ -20 എണ്ണം

പാകം ചെയ്യുന്ന വിധം

മുന്തിരിങ്ങ വേവിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക.ഇത് ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് പഞ്ചസാരയും
ചേര്‍ത്ത് ഇളക്കുക.കുറുകി വശങ്ങളില്‍ നിന്നും വിട്ടു വരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ത്ത് ഏലക്കാപ്പൊടിയും
ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരി നിരത്തുക.മുകളില്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് അമര്‍ത്തി
വെയ്ക്കുക.ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കുക.

മാംഗോ ഹല്‍വ

മാംഗോ ഹല്‍വ

  1. പഴുത്തമാങ്ങ -2 എണ്ണം
  2. പഞ്ചസാര -1 കപ്പ്
  3. തേങ്ങ -1 കപ്പ്
  4. മൈദ -1 കപ്പ്
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. ജീരകപ്പൊടി -അര ടീസ്പൂണ്‍
  7. നെയ്യില്‍ വറുത്ത അണ്ടിപരിപ്പ് -കാല്‍ കപ്പ്
  8. വെള്ളം -4 കപ്പ്
പാകം ചെയ്യുന്ന വിധം

തേങ്ങ ചതച്ച് മൂന്നു പാലും പിഴിഞ്ഞെടുത്ത് മൈദ കലക്കുക.ഇത് അടുപ്പില്‍ വെച്ചു കുറുകുമ്പോള്‍ പഞ്ചസാര,ഏലക്കാപ്പൊടി,ജീരകപൊടി ഇവ ചേര്‍ത്തിളക്കുക.ഇതില്‍ മാങ്ങയുടെ ജ്യൂസ്‌ ചേര്‍ത്തിളക്കി അണ്ടിപരിപ്പ് ഇട്ട് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്പുരട്ടിയ പാത്രത്തിലാക്കുക.നന്നായി ആറുമ്പോള്‍ ത്രികോണാകൃതിയില്‍ മുറിക്കുക.

കോക്കനട്ട് ഹല്‍വ

കോക്കനട്ട് ഹല്‍വ

പാല്‍ -1 ലിറ്റര്‍
പഞ്ചസാര -അര കിലോ
വിളഞ്ഞ തേങ്ങ തിരുമ്മിയത്‌ -2 എണ്ണം
മൈദ -100 ഗ്രാം
ഡാല്‍ഡ -പാകത്തിന്
നെയ്യ് -അര ടീസ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്,
മുന്തിരി -അര കപ്പ്

പാകം ചെയ്യുന്ന വിധം

പാലും പഞ്ചസാരയും കൂടി അടുപ്പില്‍ വെച്ചു തിളപ്പിക്കുക.തേങ്ങാതിരുമ്മിയതും ചേര്‍ത്തിളക്കുക.
മൈദ അല്പം വെള്ളത്തില്‍ കലക്കി ഇതിലൊഴിച്ച് അടിയില്‍ പിടിയ്ക്കാതെ ഇളക്കി കൊടുക്കുക.ഡാല്‍ഡ കുറേശ്ശെയിട്ട് ഇളക്കുക.നെയ്യും ഇടയ്ക്ക് ഒഴിക്കുക.ഏലക്കാപ്പൊടി വിതറുക.വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ത്തിളക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിനിരത്തുക,
ആറുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കുക.

പാല്‍ ഹല്‍വ

പാല്‍ ഹല്‍വ

പാല്‍ -1 ലിറ്റര്‍
കോണ്‍ ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
മൈദ -1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -1 കപ്പ്
നെയ്യ് -2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് -10 എണ്ണം

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കലക്കിയ മൈദയും കോണ്‍ഫ്ളവറും ചേര്‍ക്കുക.പഞ്ചസാരയും ഇട്ട്‌ അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വശങ്ങളില്‍ നിന്നും
വിട്ടുവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ക്കുക.അണ്ടിപരിപ്പും ഇട്ട്‌ വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിയിട്ടു
നിരത്തുക.തണുക്കുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

സേമിയ ഹല്‍വ

സേമിയ ഹല്‍വ

  1. സേമിയ -1 കപ്പ്
  2. പാല്‍ -2 കപ്പ്
  3. കുങ്കുമപ്പൂവ് -1 നുള്ള്
  4. നെയ്യ് -4 ടേബിള്‍ സ്പൂണ്‍
  5. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  6. അണ്ടിപരിപ്പ് -10
  7. മുന്തിരിങ്ങ -20
  8. പഞ്ചസാര -അര കപ്പ്
  9. കേസരി കളര്‍ -1 നുള്ള്
പാകം ചെയ്യുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിങ്ങയും വറുത്തു കോരുക.ആ നെയ്യില്‍ സേമിയ വറുക്കുക.പാലൊഴിച്ച്അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.പഞ്ചസാരയും ഇടുക.ഇതില്‍ നെയ്യ് കുറേശ്ശെയൊഴിക്കുക.കുങ്കുമപ്പൂവ് പാലില്‍ കലക്കി ഒഴിച്ച് ഇളക്കുക.കേസരികളറും ചേര്‍ത്ത് കയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടി,അണ്ടിപരിപ്പ്,മുന്തിരിങ്ങ ഇവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരി
നിരത്തുക.ആറുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

ബീറ്റ്റൂട്ട് ഹല്‍വ

ബീറ്റ്റൂട്ട് ഹല്‍വ

ബീറ്റ്റൂട്ട് ഹല്‍വ -4
പഞ്ചസാര പൊടിച്ചത് -225 ഗ്രാം
നെയ്യ് -4 ടേബിള്‍ സ്പൂണ്‍
ബദാം ചെറുതാക്കിയത് -25 ഗ്രാം
ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം


30-40 മിനിട്ട് സമയത്തേയ്ക്ക് ബീറ്റ്റൂട്ട് വേവിക്കുക.വെള്ളം വാലാന്‍വെച്ചതിനുശേഷം നന്നായി
ഉടച്ചെടുക്കുക.അതിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.തീ കുറച്ച്,മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കുക.ഇതിനോടകം നെയ്യും ചേര്‍ത്തിരിയക്കണം.നെയ്യ് മുഴുവനും ചേര്‍ത്തുകഴിഞ്ഞാല്‍
ഹല്‍വ കട്ടിയായി കിട്ടുന്നതുവരെ ഇളക്കിക്കൊടുക്കുക.ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും (ആവശ്യമെങ്കില്‍ മാത്രം അണ്ടിപരിപ്പ് ചേര്‍ത്താല്‍ മതിയാകും.) ചേര്‍ത്ത് വീണ്ടുമൊരു 5-10 മിനിട്ട് കൂടി വേവിച്ചെടുക്കുക.
തണുത്തതിനുശേഷം ഒരു രാത്രിമുഴുവനും ഫ്രിഡ്ജില്‍ വെച്ചതിനുശേഷം ഉപയോഗിക്കുക.

ആപ്പിള്‍ ഹല്‍വ

ആപ്പിള്‍ ഹല്‍വ

കിസ്മിസ് -കാല്‍ കപ്പ്
പഞ്ചസ്സാര -4 ടേബിള്‍ സ്പൂണ്‍
പട്ട പൊടിച്ചത് -അര ടീസ്പൂണ്‍
ഗ്രാമ്പു പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ഉരച്ചെടുത്ത ആപ്പിള്‍ -4 എണ്ണം
കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് കിസ്മിസ് വറുത്തു കോരിയെടുക്കുക.ഏലക്ക,ഗ്രാമ്പു,പട്ട ഇവയുടെ പൊടിയിട്ട് ആപ്പിള്‍ ചേര്‍ത്തിളക്കുക.

പഞ്ചസാര ചേര്‍ത്ത് കണ്ടന്‍സ്ഡ് മില്‍ക്കും ഒഴിച്ച് കുറച്ചു സമയം ഇളക്കിയശേഷം കിസ്മിസ് പകുതിയിട്ട് ഇളക്കുക.കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്യ് പുരട്ടിയ പാത്രത്തിലാക്കി നിരത്തുക.ആറുമ്പോള്‍ മുറിച്ചെടുക്കുക.

കാരറ്റ് ഹല്‍വ

കാരറ്റ് ഹല്‍വ

ഉരച്ചെടുത്ത കാരറ്റ് -2 കപ്പ്
പാല്‍ -2 കപ്പ്
മൈദ -2 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് നുറുക്കിയത് -2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -1 കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാല്‍ ഒരു പാത്രത്തിലൊഴിച്ച് മൈദയിട്ട് ഇളക്കുക.കുറച്ചുകഴിഞ്ഞ് പഞ്ചസാരയും കാരറ്റും ചേര്‍ത്ത്
അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.നെയ്യ് കുറേശ്ശെയൊഴിച്ച് ഇളക്കണം.നെയ്യില്‍ വറുത്ത അണ്ടിപരിപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക.കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തി ആറുമ്പോള്‍
മുറിച്ചെടുക്കുക.

സ്പൈസ്ഡ് കോളിഫ്ലവര്‍

സ്പൈസ്ഡ് കോളിഫ്ലവര്‍

ചേരുവകള്‍

  1. കോളിഫ്ലവര്‍ വലുത് -1
  2. കടുക് -1 ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. ജീരകം -1 ടീസ്പൂണ്‍
  5. ജീരകപ്പൊടി -1 ടീസ്പൂണ്‍
  6. ഗരം മസാല -1 ടീസ്പൂണ്‍
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ഇഞ്ചി അരച്ചത്‌ -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
  12. പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി കഷണങ്ങളാക്കി വെച്ചിരിയ്ക്കുന്ന കോളിഫ്ലവര്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.അതിനുശേഷം 3-4 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ 2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.കടുക് പൊട്ടിക്കഴിഞ്ഞാല്‍ ശേഷിക്കുന്ന ചേരുവകളും,കോളിഫ്ലവര്‍,ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.5 മിനിട്ടിനുശേഷം പഞ്ചസാര വിതറി നാരങ്ങാനീരും
ചേര്‍ത്ത് വിളമ്പുക.

പടവലങ്ങ ബോണ്ട

പടവലങ്ങ ബോണ്ട

ചേരുവകള്‍

  1. പടവലങ്ങ -10 കഷണം
  2. ഉരുളക്കിഴങ്ങ് - 250 ഗ്രാം
  3. സവാള അരിഞ്ഞത് -അര കപ്പ്
  4. ഇഞ്ചി പൊടിയായി അരിഞ്ഞത് -2 സ്പൂണ്‍
  5. പച്ചമുളക് പൊടിയായി അരിഞ്ഞത് -2 സ്പൂണ്‍
  6. ചെറുനാരങ്ങാനീര് -1 സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -മുക്കാല്‍ സ്പൂണ്‍
  8. കായപ്പൊടി -കാല്‍ സ്പൂണ്‍
  9. കടുക് -1 സ്പൂണ്‍
  10. ഉഴുന്നുപരിപ്പ് -2 സ്പൂണ്‍
  11. ജീരകം -കാല്‍ സ്പൂണ്‍
  12. ഉണക്കമുളക് -2 സ്പൂണ്‍
  13. തേങ്ങാപ്പീര -അര കപ്പ്
  14. കറിവേപ്പില -2 തണ്ട്
  15. കടലമാവ് -മുക്കാല്‍ കപ്പ്
  16. ഉപ്പ്,എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

പടവലങ്ങയുടെ നടുഭാഗത്തുനിന്നും അര ഇഞ്ച് വീതിയുള്ള 10 വട്ടക്കഷണങ്ങള്‍ മുറിച്ച്
അകം ചുരണ്ടി വൃത്തിയാക്കിയശേഷം ചൂടുവെള്ളത്തില്‍ ഇട്ടുവെയ്ക്കുക.ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പൊടിച്ചെടുക്കുക.അര ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ തെങ്ങാപ്പീരയിട്ട് വറുത്തെടുത്തു ഉരുളക്കിഴങ്ങില്‍ ചേര്‍ക്കണം.
എണ്ണ മൂപ്പിച്ച്‌ കടുക്,ഉഴുന്നുപരിപ്പ്,നുറുക്കിയ കറിവേപ്പില,ചെറുതായി നുറുക്കിയ ഉണക്കമുളക് ഇവ മൂപ്പിച്ച ശേഷം ജീരകം ഇട്ട് പൊട്ടുമ്പോള്‍ അരിഞ്ഞ സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.ഇതില്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കിയശേഷം ഉരുളക്കിഴങ്ങും നാരങ്ങാനീരും പാകത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.ഈ കൂട്ടിനെ ചെറിയ ഉരുളകളാക്കുക.വെള്ളത്തില്‍ നിന്നും പടവലങ്ങ എടുത്ത് കൈ വെള്ളയില്‍ വെച്ച് ഈ ഉരുളകള്‍ നടുവില്‍ വച്ച് പരത്തിയെടുക്കണം.കടലമാവില്‍ കായവും ബാക്കി മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുറുകെ കലക്കണം.ഓരോ ബോണ്ടയും അതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

ചീഡ

ചീഡ

  1. അരിമാവ് -5 കപ്പ്
  2. ഉഴുന്നുമാവ്‌ വറുത്തത് -1 കപ്പ്
  3. പച്ചമുളക് -20 എണ്ണം
  4. ഉപ്പ് -പാകത്തിന്
  5. കായപ്പൊടി -കാല്‍ ടീസ്പൂണ്‍
  6. വെണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
  7. തേങ്ങാപ്പാല്‍ -മാവ് കുഴയ്ക്കാന്‍ ആവശ്യത്തിന്
  8. വെളുത്ത എള്ള് -1 ടേബിള്‍ സ്പൂണ്‍
  9. എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

അരിച്ചുവെച്ച മാവില്‍ പച്ചമുളക്,കായം,ഉപ്പ് എന്നിവ കുഴമ്പുപരുവത്തില്‍ അരച്ചതിനുശേഷം
ചേര്‍ക്കുക.മാവ് കട്ടപിടിക്കാതെ വെണ്ണ ചേര്‍ത്ത് കുഴയ്ക്കുക.എള്ളും തേങ്ങാപ്പാലും ചേര്‍ത്ത് കുഴയ്ക്കുക.വിരിച്ച തുണിയില്‍ ചെറിയ ഉരുളകളാക്കി 2 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ഈ ഉരുളകള്‍
ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

പുതിന പക്കോഡ

പുതിന പക്കോ

ചേരുവകള്‍

  1. കടലമാവ് -1 കപ്പ്
  2. അരിമാവ് -1 കപ്പ്
  3. നെയ്യ് -2 ടേബിള്‍ സ്പൂണ്‍
  4. സോഡാപ്പൊടി -2 നുള്ള്
  5. പുതിനയില,മല്ലിയില പൊടിയായി അരിഞ്ഞത് -2 കപ്പ്
  6. അണ്ടിപരിപ്പ് -12 എണ്ണം
  7. ഇഞ്ചി,പച്ചമുളക് അരച്ചത്‌ -1 ടീസ്പൂണ്‍
  8. മുളകുപൊടി -അര ടീസ്പൂണ്‍
  9. ജീരകം -കാല്‍ ടീസ്പൂണ്‍
  10. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും കടലമാവും അരിച്ചെടുത്ത് അതില്‍ ഉപ്പുപ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.
നെയ്യില്‍ സോഡാപ്പൊടി ചേര്‍ത്ത് നല്ല മയമാകുന്നതുവരെ മാവ് കുഴയ്ക്കുക.ഇതില്‍ അണ്ടിപരിപ്പ് മൂന്നുനാലായി
കീറി ചേര്‍ത്ത് കുഴയ്ക്കുക.എന്നിട്ട് കുറേശ്ശേയായി എടുത്ത് ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

പിയാസ് പക്കോഡ

പിയാസ് പക്കോ

ചേരുവകള്‍

1.ചുവന്നുള്ളിയല്ലി ചെറിയ ഇനം -അര കപ്പ്
വെളുത്തുള്ളിയല്ലി -10
ജീരകം -ഒന്നര ടീസ്പൂണ്‍
2. ഉഴുന്നുപരിപ്പ് -1 കപ്പ്
ചെറുപയര്‍ പരിപ്പ് -1 കപ്പ്
3. വനസ്പതി -6 ടീസ്പൂണ്‍
സോഡാഉപ്പ് -1 നുള്ള്
ഉപ്പ് -പാകത്തിന്
4. പാലപ്പത്തിന് തയ്യാറാക്കിയ
അരിപ്പൊടി -5 കപ്പ്
5. കടലമാവ് -1 കപ്പ്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ നന്നായി അരച്ച് ഒരു കപ്പ് വെള്ളം ഒഴിച്ച് കലക്കി തരിയില്ലാതെ അരിച്ചെടുക്കണം.
തരി ഒട്ടും വീഴാന്‍ പാടില്ല.ഉഴുന്നുപരിപ്പും ചെറുപയര്‍ പരിപ്പും പ്രഷര്‍കുക്കറില്‍ വേവിച്ച് നന്നായി ഉടച്ചെടുക്കണം.അല്ലെങ്കില്‍ കുതിര്‍ത്ത് മയത്തില്‍ അരച്ചെടുത്താലും മതി.ഒട്ടല്‍ മാറിക്കിട്ടാന്‍ വനസ്പതി ചേര്‍ക്കണം.പാകത്തിന് ഉപ്പും സോഡാഉപ്പും കൂടെ ചേര്‍ക്കണം.

പാലപ്പപ്പൊടിയും കടലമാവും ഒന്നിച്ച് തെള്ളിയെടുത്ത് തരിയില്ലാതെ,തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മസലാക്കൂട്ടും ബാക്കി ചേരുവകളും ചേര്‍ത്ത് മയത്തില്‍ കുഴച്ചു വെയ്ക്കണം.ഓലയുടെ ആകൃതിയിലുള്ള ചില്ല്
സേവനാഴിയിലിട്ടു മാവ് അതിലിട്ട് പിഴിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.പിയാസ്പക്കോഡ റെഡി.

കോളിഫ്ലവര്‍ പൊറോട്ട

കോളിഫ്ലവര്‍ പൊറോട്ട

1. വേവിച്ച കോളിഫ്ലവര്‍
മിക്സിയില്‍ ഒന്നടിച്ചത് -2 കപ്പ്
2. സവാള -1
3. ജീരകപ്പൊടി -അര ടീസ്പൂണ്‍
4. മല്ലിയില അരിഞ്ഞത് -അര കപ്പ്
5. ഗരം മസാല -അര ടീസ്പൂണ്‍
6. മുളകുപൊടി -അര ടീസ്പൂണ്‍
7. മൈദമാവ്‌ -4 കപ്പ്
8. ഉപ്പ്,എണ്ണ,നാരങ്ങാനീര് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ കോളിഫ്ലവര്‍ പൊടിച്ചത് ചേര്‍ത്ത് ഇളക്കുക.ജീരകപ്പൊടി,മല്ലിയില,ഗരംമസാല,ഉപ്പ് ഇവ ചേര്‍ത്ത് തോര്‍ത്തുക.ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത്‌ ഇളക്കണം.ഉപ്പും വെള്ളവും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ഒഴിച്ച് മൈദാമാവ്‌
മയത്തില്‍ കുഴച്ചുപരത്തി അതില്‍ 2 ടേബിള്‍ സ്പൂണ്‍ കൂട്ടുവച്ചു മൂടി കൈകൊണ്ട് പരത്തി മൂപ്പിച്ചെടുക്കുക.

പൊറോട്ട

പൊറോട്ട

മൈദ -2 കപ്പ്
ഉപ്പ് -അര ടേബിള്‍ സ്പൂണ്‍
വെള്ളം -മുക്കാല്‍ കപ്പ്
എണ്ണ -1 ടേബിള്‍ സ്പൂണ്‍

വെള്ളവും ഉപ്പും എണ്ണയും ഒഴിച്ച് മൈദ ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇത് ആറായിട്ട് ഉരുട്ടിയെടുക്കുക.
ഇവ പരത്തി എണ്ണ പുരട്ടി മൈദ കുടയുക.ഇത് വിശറി പോലെ മടക്കി വട്ടത്തില്‍ ചുറ്റി ബലം പ്രയോഗിക്കാതെ ഒരു
സൈഡ് മാത്രം പരത്തുക.ഇത് ചൂടായ ദോശക്കല്ലിലിട്ടു ഒരു വശം മൂക്കുമ്പോള്‍ തിരിച്ചിട്ട് എണ്ണയൊഴിച്ച് ചുട്ടെടുക്കുക.

സ്റ്റഫ്ഡ് ചില്ലി

സ്റ്റഫ്ഡ് ചില്ലി

1. പൊരി കടല -2 ടേബിള്‍ സ്പൂണ്‍
2. ജീരകം -അര ടീസ്പൂണ്‍
3. ചുവന്നുള്ളി -4
4. തേങ്ങ -2 ടേബിള്‍ സ്പൂണ്‍
5. പച്ചമുളക് -2
6. ഉപ്പ് -പാകത്തിന്
7. നീളത്തിലുള്ള എരിവില്ലാത്ത മുളക് -10
8. എണ്ണ -പാകത്തിന്

അപ്പച്ചെമ്പിന്റെ തട്ടില്‍ വെച്ച് രണ്ടായി കീറിയ മുളക് ആവി കയറ്റി 2 മിനിട്ട് കഴിഞ്ഞെടുക്കുക.1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക.കീറിയ മുകളില്‍ ഈ കൂട്ട് കുറേശ്ശെ വെയ്ക്കുക.ഒരു നോണ്‍ സ്റ്റിക്‌ പാനില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മുളകു നിരത്തി 2 വശവും മൂപ്പിച്ചെടുക്കുക.

Thursday, December 24, 2009

സ്റ്റഫ്ഡ് ബ്രെഡ്‌ റോള്‍സ്‌

സ്റ്റഫ്ഡ് ബ്രെഡ്‌ റോള്‍സ്‌

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്തത് -1 കിലോ
  2. ഗ്രീന്‍ പീസ് വേവിച്ചത് -225 ഗ്രാം
  3. സവാള ചെറുതായി അരിഞ്ഞത് -1
  4. പച്ചമുളക് ചെറുതായി അരിഞ്ഞത് -1
  5. ഉണക്കമുന്തിരിങ്ങ -125 ഗ്രാം
  6. നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
  7. മല്ലിയില ചെറുതാക്കിയത് -2 ടേബിള്‍ സ്പൂണ്‍
  8. ഗരം മസാല -1 ടീസ്പൂണ്‍
  9. മുളകുപൊടി -1 ടീസ്പൂണ്‍
  10. റൊട്ടി -15 കഷണങ്ങള്‍
പാകം ചെയ്യുന്ന വിധം

റൊട്ടിയൊഴികെയുള്ള ബാക്കി ചേരുവകളെല്ലാം കൂടി നന്നായി കുഴച്ചു 5 മിനിട്ട് വെയ്ക്കുക.

റൊട്ടി കഷണങ്ങളുടെ 4 വശത്തുമുള്ള കറുത്തഭാഗം നീക്കം ചെയ്യുക.ഓരോ കഷണവും
ഇളം ചൂടുവെള്ളത്തില്‍ 30 മിനിട്ട് കുതിര്‍ത്തു വെച്ചു പിഴിഞ്ഞെടുക്കുക.

തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതമെടുത്ത്‌ 18 ചെറിയ ഉരുളകളാക്കുക.സിലിണ്ടര്‍ ആകൃതിയിലാക്കി അതിനെ റൊട്ടി കൊണ്ട് പൊതിഞ്ഞ് റോള്‍ ആക്കിയെടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ചിരിയ്ക്കുന്ന റോള്‍ വറുത്തു കോരുക.
സോസുപയോഗിച്ചു വിളമ്പുക.

പൊട്ടറ്റോ ചീസ് വിത്ത്‌ ക്രീം

പൊട്ടറ്റോ ചീസ് വിത്ത്‌ ക്രീം

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് നാലായി മുറിച്ചത് -4 എണ്ണം
  2. മല്ലിയില -കുറച്ച്
  3. പച്ചമുളക് -6
  4. പുതിനയില -കുറച്ച്
  5. വെളുത്തുള്ളി -4
  6. ഇഞ്ചി -1 കഷണം
  7. ഫ്രഷ്‌ ക്രീം -1 ടേബിള്‍ സ്പൂണ്‍
  8. ചീസ് ചുരണ്ടിയത് -2 ടേബിള്‍ സ്പൂണ്‍
  9. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് കഷണങ്ങള്‍ നന്നായി വറുത്ത് എടുക്കുക.2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ അരച്ചെടുക്കുക.ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് അരച്ചതിട്ട് ഇളക്കി ഉരുളക്കിഴങ്ങ് വറുത്തതും ചീസും ക്രീമും ഇട്ട് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വാങ്ങി അല്പം ക്രീമും
ചീസും മുകളില്‍ വിതറുക.

സ്പൈസ്ഡ് ഗ്രീന്‍പീസ്

സ്പൈസ്ഡ് ഗ്രീന്‍പീസ്

  1. ഗ്രീന്‍ പീസ് -300 ഗ്രാം
  2. ജീരകം -അര ടീസ്പൂണ്‍
  3. ഇഞ്ചി അരച്ചത്‌ -1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
  5. ഉണക്കമുളക് -5 എണ്ണം
  6. കായം -1 നുള്ള്
  7. നെയ്യ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

4 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കുക.ജീരകം,കായം എന്നിവ ചേര്‍ത്ത് വറുക്കുക.ഒരു മിനിട്ടിനുശേഷം ഇഞ്ചി,മഞ്ഞള്‍,മുളക് എന്നിവ ചേര്‍ത്ത് വീണ്ടും ഒരു മിനിട്ട് നേരം കൂടി ഇളക്കുക.അതിനുശേഷം ഗ്രീന്‍ പീസ് ചേര്‍ത്ത് 5 മിനിട്ട് നേരം വേവിക്കുക.ചൂടോടെ ഉപയോഗിക്കുക.

ബ്രാന്‍ റ്റിക്കി

ബ്രാന്‍ റ്റിക്കി

  1. കോളി ഫ്ലവര്‍ -അര കപ്പ്
  2. മല്ലിയില -അര കപ്പ്
  3. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -2 എണ്ണം
  4. പച്ചച്ചീര വേവിച്ച് അരച്ചത് -1 കപ്പ്
  5. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  6. ഗോതമ്പുപൊടി -അര കപ്പ്
  7. ഉപ്പ്,എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഗോതമ്പുപൊടിയില്‍ ഓരോന്നും ഇട്ട്‌ ഉരുട്ടി വടയാകൃതിയില്‍ പരത്തി ചൂടാക്കിയ ദോശകല്ലില്‍ എണ്ണ യൊഴിച്ച്
രണ്ടുവശവും മൂപ്പിച്ചെടുക്കുക.

ബോംബെ റ്റിക്കി

ബോംബെ റ്റിക്കി

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് -4
  2. സവാള -1
  3. പച്ചമുളക് -5
  4. മല്ലിയില -1 പിടി
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. ഗരംമസാല -കാല്‍ ടീസ്പൂണ്‍
  7. ചെറുനാരങ്ങ -1
  8. ബ്രെഡ്‌ സ്ലൈസ് -4
  9. ഉപ്പ് -പാകത്തിന്
  10. എണ്ണ -1 കപ്പ്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചു തൊലികളഞ്ഞ് ഉടച്ചെടുക്കുക.പച്ചമുളക്,സവാള,മല്ലിയില ഇവ ചെറുതായി അരിഞ്ഞെടുക്കുക.മഞ്ഞള്‍പ്പൊടി,ഉപ്പ്,ഗരംമസാല ഇവയും ഉടച്ചെടുത്തതും അരിഞ്ഞെടുത്തതും ചേര്‍ത്ത് നാരങ്ങാനീരും ഒഴിച്ച് ബ്രെഡ്‌ ചൂടുവെള്ളത്തില്‍ നനച്ചതും ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.ഇത് ചെറിയ ഉരുളകളാക്കി കൈ കൊണ്ട് ഒന്ന് പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക.തക്കാളി സോസ് ചേര്‍ത്ത് കഴിക്കാം.

വര്‍മ്മസെല്ലി റോള്‍

വര്‍മ്മസെല്ലി റോള്‍

  1. വര്‍മ്മസെല്ലി പൊടിച്ച് വേവിച്ചത് -1 കപ്പ്
  2. ബിരിയാണി അരിയുടെ ചോറ് -1 കപ്പ്
  3. ചീസ് പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍
  4. മല്ലിയില അരിഞ്ഞത്‌ -കാല്‍ കപ്പ്
  5. ഗരം മസാല -അര ടീസ്പൂണ്‍
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. മുളകുപൊടി -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. റൊട്ടിപ്പൊടി -പാകത്തിന്
  10. എണ്ണ പാകത്തിന്
  11. വെണ്ണ -2 ടേബിള്‍ സ്പൂണ്‍
  12. മൈദ -1 കപ്പ്
  13. പാല്‍ -1 കപ്പ്
പാചകം ചെയ്യുന്ന വിധം

വെണ്ണ ഉരുക്കി മൈദ കുറെ ചേര്‍ത്ത് വറുക്കുക.പാല് കുറേശ്ശെ ഒഴിച്ച് ഇളക്കി കുറുക്കുക.ഇതില്‍ 1 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഉരുളകളാക്കുക.ഇത് റൊട്ടിപ്പൊടിയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുത്തു സോസ് കൂട്ടി ഉപയോഗിക്കുക.

പക്കാവട

പക്കാവട

കടലമാവ് -2 കപ്പ്
കായാപ്പൊടി -അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ ഉപ്പും വെള്ളവും ഒഴിച്ച് കട്ടിയില്‍ കുഴച്ചെടുക്കുക.സേവനാഴിയില്‍ പക്കാവടയുടെ അച്ചില്‍കൂടി മാവിട്ട് പിഴിഞ്ഞ് തിളച്ച എണ്ണയിലേയ്ക്ക് ഇടുക.രണ്ടുവശവും മൂക്കുമ്പോള്‍ കോരിയെടുക്കുക.

മസാല ബട്ടണ്‍ ചീഡ

മസാല ബട്ടണ്‍ ചീഡ

1.അരിപ്പൊടി പാലപ്പത്തിന്
തയ്യാറാക്കിയത് -1 കപ്പ്
കടലമാവ് -അര കപ്പ്
പൊരിക്കടലപൊടി -അര കപ്പ്
ചെറുപയര്‍ പരിപ്പ് മൂപ്പിച്ചു
പൊടിച്ചത് -അര കപ്പ്
2.വനസ് പതി -1 ടീസ്പൂണ്‍
3.ഉണക്ക മുളക് -2
പെരുംജീരകം -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. വെള്ളം -കുഴയ്ക്കാന്‍ പാകത്തിന്
എള്ള് -ഒരു ടീസ്പൂണ്‍
5. മുളകുപൊടി -1 ടീസ്പൂണ്‍
കുരുമുളക് തരിയായി പൊടിച്ചത് -1 ടീസ്പൂണ്‍
6. കറിവേപ്പില -1 കതിര്‍പ്പ്

പാചകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി വലിയ കണ്ണുള്ള അരിപ്പയില്‍ തെള്ളിയെടുക്കണം.
വനസ്പതി പൊടിയുമായി യോജിപ്പിച്ച് വെയ്ക്കണം.ഉണക്കമുളക്,പെരുംജീരകം,ഉപ്പ് ഇവ മൂന്നും കൂടെ
യോജിപ്പിച്ച് അരച്ചെടുത്ത് മാവുമായി യോജിപ്പിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് അധികം അയഞ്ഞുപോകാതെ
കുഴച്ചെടുക്കുക.ഇതില്‍ കഴുകി ഉണക്കിയെടുത്ത എള്ള് യോജിപ്പിക്കണം.

ഈ മാവ് ചെറിയ ഉരുളകളായി ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത്‌ അല്പം പരത്തി
എണ്ണയില്‍ വറുത്തു കോരുക.ചൂടോടെ പൊടികളും ഉപ്പും തൂകി മൂപ്പിച്ച കറിവേപ്പിലയും ചേര്‍ത്തിളക്കി പൊടിയാതെ വായു കടക്കാത്ത കുപ്പിയിലാക്കി വെയ്ക്കുക.

ചക്ക ഉപ്പേരി

ചക്ക ഉപ്പേരി

വിളഞ്ഞ ചക്കച്ചുള കനം കുറച്ച്
നീളത്തില്‍ അരിഞ്ഞത് -കുറച്ച്
വെളിച്ചെണ്ണ -പാകത്തിന്
ഉപ്പ് -പാകത്തിന്


ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചക്ക അരിഞ്ഞതിട്ടു ഇളക്കി ടിച്ചാല്‍ ടിയുന്ന പാകമാകുമ്പോള്‍
ഉപ്പുനീര് തളിച്ച് എണ്ണ ഒട്ടുമില്ലാതെ കോരിയെടുക്കണം.ആറുമ്പോള്‍ ഉണങ്ങിയ പാത്രത്തിലാക്കി അടച്ചു വെയ്ക്കുക.

ചില്ലി പൊട്ടറ്റോ

ചില്ലി പൊട്ടറ്റോ
  1. മൈദ -25 ഗ്രാം
  2. കോണ്‍ഫ്ലവര്‍ -50 ഗ്രാം
  3. മുട്ട -1
  4. സോയാസോസ് -1 ടീസ്പൂണ്‍
  5. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  6. അജിനിമോട്ടോ -1 നുള്ള്
  7. ഉപ്പ് -പാകത്തിന്
  8. വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
  9. പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂണ്‍
  10. ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍
  11. സവാള ചെറുതായി അരിഞ്ഞത് -1
  12. കാപ്സിക്കം അരിഞ്ഞത് -1
  13. സ്പ്രിംഗ് ഒനിയന്‍ -കാല്‍ കപ്പ്
  14. ചില്ലി സോസ് -1 ടീസ്പൂണ്‍
  15. ഉരുളക്കിഴങ്ങ് -250 ഗ്രാം
  16. എണ്ണ -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് വിരല്‍ നീളത്തില്‍ അരിഞ്ഞെടുക്കുക.1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്
നന്നായി ഇളക്കി അര മണിക്കൂര്‍ കഴിഞ്ഞശേഷം വറുത്തു കോരുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് 8 മുതല്‍ 12 വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക.ചില്ലി സോസ് ചേര്‍ക്കുക.സോയാ സോസ്,കുരുമുളകുപൊടി,ഉപ്പ് ഇവയിട്ട് 2 ടേബിള്‍ സ്പൂണ്‍ വേളം ഒഴിക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വറുത്ത
ഉരുളക്കിഴങ്ങ് ഇട്ട് ഇളക്കി ഉപയോഗിക്കുക.

പൊട്ടറ്റോ ബോള്‍സ്

പൊട്ടറ്റോ ബോള്‍സ്

1.ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് - 450 ഗ്രാം
2.മല്ലിയില -2 ടേബിള്‍ സ്പൂണ്‍
3. നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
4. ഗരം മസാല -അര ടീസ്പൂണ്‍
5. മുളകുപൊടി -അര ടീസ്പൂണ്‍
6. പെരുംജീരകം -അര ടീസ്പൂണ്‍
7. ഇഞ്ചി ചെറുതായി
അരിഞ്ഞത് -1 കഷണം
8. പച്ചമുളക് ചെറുതായി
അരിഞ്ഞത് -1 എണ്ണം
9. ഉപ്പ് -പാകത്തിന്

ബാറ്റര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍

  1. കടലമാവ് -50 ഗ്രാം
  2. ഒലിവെണ്ണ -1 ടീസ്പൂണ്‍
  3. ഗരംമസാല -കാല്‍ ടീസ്പൂണ്‍
  4. മുളകുപൊടി -കാല്‍ ടീസ്പൂണ്‍
  5. ചെറു ചൂടുവെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

നാരങ്ങ പിഴിഞ്ഞ് നീരെടുക്കുക.(ബാറ്ററിന്റെ ചേരുവകള്‍ ഒഴികെയുള്ള) മറ്റ് ചേരുവകളെല്ലാം കൂടി
നന്നായി യോജിപ്പിക്കുക.അതിനുശേഷം 12 ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

ബാറ്ററിനു വേണ്ടുന്ന ചേരുവകളെല്ലാം കൂടി യോജിപ്പിക്കുക.ഉരുട്ടിവെച്ചിരിയ്ക്കുന്ന ഉരുളകളെടുത്ത്
ബാറ്ററില്‍ മുക്കി ഗോള്‍ടണ്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക.ചൂടോടുകൂടി ഉപയോഗിക്കുക.

അവല്‍ പപ്പടം

അവല്‍ പപ്പടം

അവല്‍ -അര കിലോ
എള്ള് -25 ഗ്രാം
ഉപ്പ് -പാകത്തിന്
വെള്ളം -ആവശ്യത്തിന്

അവല്‍ മിക്സിയില്‍ നന്നായി പൊടിക്കുക.പൊടിച്ച അവലും എള്ളും ഉപ്പും ചേര്‍ത്ത് ചപ്പാത്തിയ്ക്കു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി ചപ്പാത്തിയ്ക്ക് പരത്തുന്നതുപോലെ വട്ടത്തില്‍ പരത്തിയെടുക്കുക.അതിനുശേഷം പപ്പടം വെയിലത്തിട്ട്‌ ഉണക്കി എടുക്കുക.ആവശ്യമുള്ളപ്പോള്‍ പപ്പടം കാച്ചുന്നതുപോലെ കാച്ചി ഉപയോഗിക്കാവുന്നതാണ്.

കൂണ്‍ ബജി

കൂണ്‍ ബജി

  1. കടലമാവ് -അര കപ്പ്
  2. മഞ്ഞള്‍പ്പൊടി -1 നുള്ള്
  3. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. കൂണ്‍ കീറിയത് -2 കപ്പ്
  6. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

1,2,3,4 ചേരുവകള്‍ വെള്ളം ചേര്‍ത്ത് കുഴച്ച് കുഴമ്പുപരുവത്തിലാക്കുക.കൂണ്‍ ഈ കൂട്ടില്‍
മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

റിബണ്‍ മുറുക്ക്

റിബണ്‍ മുറുക്ക്

  1. അരിമാവ് -2 കപ്പ്
  2. വറുത്ത കടലമാവ് -1 കപ്പ്
  3. ഉപ്പുപ്പൊടി -ഒന്നര ടീസ്പൂണ്‍
  4. മുളകുപൊടി -2 ടീസ്പൂണ്‍
  5. വെളുത്ത എള്ള്‌ -1 ടീസ്പൂണ്‍
  6. വെണ്ണ -1 ടേബിള്‍ സ്പൂണ്‍
  7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക.അതിനുശേഷം എള്ളും,വെണ്ണയും ചേര്‍ത്ത് കുഴയ്ക്കുക.6 ഭാഗങ്ങള്‍ ആയി മാറ്റുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കുക.അല്പം എണ്ണ മുറുക്കിന്റെ അച്ചില്‍
തടവുക.ആദ്യത്തെ ഭാഗമെടുത്ത് അല്പം വെള്ളം ചേര്‍ത്ത് കട്ടിക്ക് കുഴച്ചെടുക്കുക.ഇത് അച്ചിലൂടെ എണ്ണയില്‍
പിഴിഞ്ഞ് ഒഴിക്കുക.ചെറിയ തീയില്‍ പൊരിച്ചെടുത്തശേഷം കണ്ണാപ്പയിലൂടെ കോരിയെടുക്കുക.ഇങ്ങനെ ബാക്കി
ഭാഗങ്ങളും പൊരിച്ചെടുക്കുക.

അരിമുറുക്ക്

അരിമുറുക്ക്

  1. പച്ചരി -1 കിലോ
  2. ഉഴുന്നുപരിപ്പ് -250 ഗ്രാം
  3. പച്ചത്തേങ്ങ -1 മുറി
  4. പാല്‍പാട/വെണ്ണ -100 ഗ്രാം
  5. ഉപ്പ് -പാകത്തിന്
  6. എള്ള് -25 ഗ്രാം
  7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി 2 മണിക്കൂര്‍ കുതിര്‍ത്ത് പുട്ടിന് പൊടിയ്ക്കുന്നതുപോലെ പൊടിക്കുക.ഉഴുന്നുപരിപ്പ്
കുക്കറില്‍ വേവിച്ചശേഷം അധികം വെള്ളം ചേരാതെ നല്ല മയത്തില്‍ അരച്ചെടുക്കുക.തേങ്ങയും ഇതുപോലെ അരച്ചെടക്കുക.അരിപ്പൊടിയും ഉഴുന്ന് അരച്ചതും തേങ്ങയും വെണ്ണയും എള്ളും ഉപ്പും ഒട്ടും വെള്ളം ചേരാതെ
കുഴച്ചെടുക്കുക.അതിനുശേഷം സേവനാഴിയില്‍ മുറുക്കിന്റെ അച്ചുവെച്ച് ഒരു പരന്ന പാത്രത്തില്‍ മുറുക്കിന്റെ
ആകൃതിയില്‍ പരത്തി അതിന് ചീനച്ചട്ടിയിലെ എണ്ണ കായുമ്പോള്‍ അതിലേയ്ക്ക് ഇട്ട് വറുത്തുകോരുക.

കത്തിരിയ്ക്ക ബജി

കത്തിരിയ്ക്ക ബജി

  1. കത്തിരിയ്ക്ക -അര കിലോ
  2. അരിപ്പൊടി -ഒന്നര കപ്പ്
  3. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -1 നുള്ള്
  5. പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. കായപ്പൊടി -അര ടീസ്പൂണ്‍
  9. എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

കത്തിരിയ്ക്ക വട്ടത്തില്‍ കനം കുറച്ചു മുറിച്ച് കഴുകി വെള്ളം വാലാന്‍ വെയ്ക്കുക.പൊടികള്‍ എല്ലാം കൂടി ഒന്നിച്ചാക്കി ഉപ്പും വെള്ളവുമൊഴിച്ചു കട്ടിയില്‍ കലക്കി അല്‍പസമയം കഴിഞ്ഞ് കത്തിരിയ്ക്ക ഈ കൂട്ടില്‍ മുക്കി കാഞ്ഞ എണ്ണയില്‍ വറുത്തു കോരുക.ചൂടോടെ ഉപയോഗിക്കാം.

മീന്‍ പത്തിരി

മീന്‍ പത്തിരി

പച്ചരി -കാല്‍ കിലോ
ചോറിനുള്ള അരി -കാല്‍ കിലോ
തേങ്ങ -1 വലിയ മുറി
സവാള അരിഞ്ഞത് -വലുത് ഒന്ന്
ജീരകം -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
നെയ്മീന്‍ അല്ലെങ്കില്‍ ആവോലി
കഷണങ്ങളാക്കി ഉപ്പും മുളകും
പുരട്ടി വറുത്തെടുത്തത് -അര കിലോ

ഫില്ലിങ്ങിന് മസാല ഉണ്ടാക്കാന്‍

  1. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  2. സവാള -4 എണ്ണം
  3. തക്കാളി -2
  4. പച്ചമുളക് -4 എണ്ണം
  5. മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  6. മുളക് -1 ടേബിള്‍ സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -1 നുള്ള്
  8. പെരുജീരകപ്പൊടി -അര ടീസ്പൂണ്‍
  9. ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
  10. മല്ലിയില -അല്പം
  11. തേങ്ങാപ്പാല്‍ -1 കപ്പ്
  12. വെള്ളം -അര കപ്പ്
പാകം ചെയ്യുന്ന വിധം

നല്ല ചൂടുവെള്ളത്തില്‍ രണ്ടുതരം അരിയും ചേര്‍ത്ത് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെയ്ക്കുക.അതിനുശേഷം
അരി കഴുകി തേങ്ങയും സവാളയും ജീരകവും പെരുംജീരകവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കുക.തരുതരുപ്പായി അരച്ചാല്‍ മതിയാകും.

ഫില്ലിങ്ങ് ഉണ്ടാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്,സവാള,പച്ചമുളക്,ഇഞ്ചി എന്നിവ അരിഞ്ഞ് വഴറ്റി മല്ലിപ്പൊടിയും മുളകുപൊടിയും തക്കാളിയും പെരുംജീരകപ്പൊടിയും ചേര്‍ത്ത് അരക്കപ്പ് വെള്ളം ഒഴിച്ച് വഴറ്റുക.
മസാല തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കുക.അതില്‍ വറുത്തുവെച്ചമീന്‍ കഷണങ്ങള്‍ ഇടുക.വാഴയിലയിലാണ് മീന്‍ പത്തിരി ഉണ്ടാക്കേണ്ടത്.ഒരു ഇലയില്‍ ചപ്പാത്തിപോലെ കൈകൊണ്ട് അരിമാവ്
പരത്തി,അതില്‍ ഉണ്ടാക്കിവെച്ച മസാല കുറേശ്ശേയായി വെയ്ക്കുക.എല്ലാഭാഗത്തും തേയ്ക്കണം.നടുവില്‍ ഒരു മീന്‍ കഷണം വെച്ച് (മീന്‍ വട്ടത്തില്‍ മുറിക്കുന്നതാണ് ഉത്തമം)അതിനുമുകളില്‍ അതെ വലിപ്പത്തില്‍ പരത്തിയ മാവുവെച്ച് നാലുഭാഗവും അമര്‍ത്തി നല്ല വൃത്തത്തിലാക്കി ആവിയില്‍ വേവിച്ചെടുക്കണം.മുകളില്‍ വെയ്ക്കുന്ന
അരിമാവ് ഇലയില്‍ എണ്ണ പുരട്ടി പരത്തണം.എങ്കില്‍ മാത്രമേ പെട്ടെന്ന് ഇളകി മാറ്റാന്‍ പറ്റുകയുള്ളൂ.

ഗ്രൌണ്ട്നട്ട് ഫ്രൈ

ഗ്രൌണ്ട്നട്ട് ഫ്രൈ

  1. നിലക്കടല -മാവിന്റെ തോതനുസരിച്ച് ഉപയോഗിക്കാം.
  2. മൈദ -1 കപ്പ്
  3. കോണ്‍ഫ്ലവര്‍ -1 കപ്പ്
  4. ഉപ്പ് -പാകത്തിന്
  5. സോഡാ ഉപ്പ് -1 നുള്ള്
  6. ഉണക്കമുളകിന്റെ അരി -1 ടീസ്പൂണ്‍
  7. മുട്ടയുടെ വെള്ള -2 മുട്ടയുടെ
പാകം ചെയ്യുന്ന വിധം

മൈദയും കോണ്‍ഫ്ലവറും ഒന്നിച്ച് തെള്ളിയെടുക്കണം.ഇതില്‍ പാകത്തിന് ഉപ്പും വെള്ളവുമൊഴിച്ചു
മാവ് നല്ലതുപോലെ ചപ്പാത്തിമാവിന്റെ അയവില്‍ കുഴയ്ക്കണം.ഇതില്‍ സോഡാഉപ്പും മുളകിന്റെ അരിയും
ചേര്‍ത്ത്,പെട്ടെന്നുതന്നെ മുട്ടയുടെ വെള്ള പതച്ച് യോജിപ്പിക്കണം.

നിലക്കടല ഉടന്‍ ഈ മാവില്‍ കുറേശ്ശെ യോജിപ്പിച്ച് തിളച്ച എണ്ണയില്‍ വറുത്തുകോരുക.വറുത്ത നിലക്കടല ഉടനെ കനം കുറഞ്ഞ വെള്ളക്കടലാസില്‍ നിരത്തിയാല്‍ എണ്ണ തോര്‍ന്നുകിട്ടും.തണുത്ത ഉടനെ വായു
കടക്കാത്ത മൂടിയുള്ള കുപ്പിയില്‍ ആക്കി വെയ്ക്കുക.

മിക്സ്ഡ് വെജിറ്റബിള്‍ പക്കോഡ

മിക്സ്ഡ് വെജിറ്റബിള്‍ പക്കോ

ചേരുവകള്‍

1.മൈദ -5 ടേബിള്‍ സ്പൂണ്‍
2.കാരറ്റ്,ഉരുളക്കിഴങ്ങ്,സവാള
എന്നിവ ചെറിയ കഷണങ്ങള്‍
ആക്കിയത് -5 ടേബിള്‍ സ്പൂണ്‍
3. വെള്ളം -1 കപ്പ്
4. ബേക്കിങ്ങ് പൌഡര്‍ -1 നുള്ള്
5. മുട്ടയുടെ മഞ്ഞക്കരു -2 മുട്ടയുടെ
6.മുളകുപൊടി -കാല്‍ ടീസ്പൂണ്‍
7.വെളുത്തുള്ളി അരച്ചത്‌ -കാല്‍ ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
9. ജീരകം -അര ടീസ്പൂണ്‍
10.മസാലപ്പൊടി -1 ടീസ്പൂണ്‍
11.മല്ലിയില -1 ടേബിള്‍ സ്പൂണ്‍
12.ഉപ്പ് -പാകത്തിന്
13.സസ്യ എണ്ണ -വറുക്കാന്‍ ആവശ്യമായത്

പാചകം ചെയ്യുന്ന വിധം

മാവ്,ബേക്കിങ്ങ് പൌഡര്‍,മുട്ട,ഉപ്പ്,പൊടികള്‍ എന്നിവയെല്ലാം കൂടി നന്നായി അടിച്ച്, കുഴമ്പുപരുവത്തിലാക്കുക.അല്പം വെള്ളം കൂടി ചേര്‍ത്ത് കുഴച്ചാല്‍ മാവ് കട്ടകെട്ടാതെ കിട്ടും.

അതിനുശേഷം പച്ചക്കറികള്‍ ചേര്‍ക്കുക.കുറേശ്ശേയായി വെള്ളം ഒഴിച്ചുകൊടുക്കുക.പിന്നിട് മല്ലിയിലയും
ചേര്‍ത്ത് 10 മിനിട്ടുനേരം മിശ്രിതം വെയ്ക്കണം.

ഒരു ഫ്രൈയിങ്ങ് പാനില്‍ എണ്ണ ചൂടാക്കുക.അതിനുശേഷം മിശ്രിതത്തില്‍ മുക്കിവെച്ചിരിയ്ക്കുന്ന പച്ചക്കറികള്‍ കോരി വറുത്തെടുക്കുക.പച്ചക്കറികള്‍ക്ക് ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കണം.ബ്രൌണ്‍ നിറ മായതിനുശേഷം വറുത്തുകോരി ,ഒരു ടിഷ്യുപേപ്പറില്‍ എണ്ണ വാലാന്‍ വെച്ചതിനുശേഷം ചൂടോടെ വിളമ്പുക.

Tuesday, December 22, 2009

ഉള്ളി മുറുക്ക്

ഉള്ളി മുറുക്ക്

പച്ചരി -മൂന്നര കപ്പ്
തുവരപരിപ്പ്‌ -1 കപ്പ്
ചുവന്നുള്ളി -കാല്‍ കപ്പ്
ഉപ്പ് -2 ടീസ്പൂണ്‍
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്

പച്ചരിയും പരിപ്പും നന്നായി പൊടിച്ച് അരിച്ചെടുക്കുക. ഉള്ളി മയത്തില്‍ അരച്ച് ചേര്‍ക്കുക.അതിനുശേഷം
2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഒഴിക്കുക.എല്ലാം കൂടി ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം 10 സമഭാഗങ്ങള്‍
ആക്കുക.ഓരോ ഭാഗവുമെടുത്ത്‌ അല്പം വെള്ളം ചേര്‍ത്ത് കട്ടിക്ക് കുഴച്ച്‌ അച്ചിലൂടെ ചൂടായ എണ്ണയില്‍ പിഴിഞ്ഞൊഴിച്ച് വറുത്തെടുക്കുക.

ചീപ്പപ്പം

ചീപ്പപ്പം

പച്ചരി -2 കപ്പ്
മുട്ട -1
പഞ്ചസാര -1 കപ്പ്
എണ്ണ,ഉപ്പ് -പാകത്തിന്

അരി പൊടിച്ച് ഉപ്പും മുട്ടയും കൂടി ചേര്‍ത്ത് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക.നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടി
വാഴത്തണ്ട് കീറിയതിലോ ചീപ്പിലോ വെച്ച് അമര്‍ത്തി ചീപ്പപ്പം ഉണ്ടാക്കി എണ്ണയില്‍ വറുത്തുകോരുക.പഞ്ചസാര ഒരു പാത്രത്തിലിട്ട് ഒന്നര കപ്പ് വെള്ളമൊഴിച്ച് പാനിയാക്കി വറുത്തത്‌ അതിലിട്ട് ഇളക്കി എടുക്കുക.

ആപ്പിള്‍ വട

ആപ്പിള്‍ വട

ആപ്പിള്‍ -3
മൈദ -ഒന്നര കപ്പ്
ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
പാല്‍ -1 കപ്പ്
പഞ്ചസാര പൊടിച്ചത് -അര കപ്പ്
എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ആപ്പിളിന്റെ ഉള്‍ഭാഗത്തുള്ള അരിയും കട്ടിയായ ഭാഗവും ചുഴന്നെടുത്തു വട്ടത്തില്‍ മുറിച്ചു വെയ്ക്കുക.
മൈദ,ബേക്കിങ്ങ് പൌഡര്‍,പാല്‍,ഉപ്പ് ഇവ കട്ടിയായി കലക്കുക.ആപ്പിള്‍ കഷണങ്ങള്‍ ഇതില്‍ മുക്കി ചൂടായ
എണ്ണയില്‍ വറുത്തെടുക്കുക.വടയുടെ മുകളില്‍ പഞ്ചസാര പൊടിച്ചത് തൂകി ഉപയോഗിക്കുക.

സ്പെഷ്യല്‍ വട

സ്പെഷ്യല്‍ വട

മൈദാമാവ്‌ -1 കപ്പ്
അരിപ്പൊടി -1 കപ്പ്
ബോംബെ റവ -1 കപ്പ് (ചെറുതായി ചൂടാക്കിയത്‌)
ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
സവാള -1 അരിഞ്ഞത്
പച്ചമുളക് -4 ചെറുതായി അരിഞ്ഞത്
മല്ലിയില (അരിഞ്ഞത്) -1 വലിയ സ്പൂണ്‍
തൈര് -1 കപ്പ്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -വറുക്കാന്‍ വേണ്ടത്

എല്ലാ ചേരുവകളും ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചശേഷം ചെറിയ ഉരുളകളാക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍
എണ്ണ വെച്ച് അത് ചൂടാകുമ്പോള്‍ ഈ ഉരുളകള്‍ വടയുടെ ആകൃതിയില്‍ പരത്തി എണ്ണയിലിട്ട് രണ്ടുവശവും
മൂപ്പിച്ചെടുക്കുക.

ഉരുളക്കിഴങ്ങ് വട

ഉരുളക്കിഴങ്ങ് വട

ഉരുളക്കിഴങ്ങ് -1 കിലോ
മുട്ട പതച്ചത് -2
എണ്ണ,ഉപ്പ്,കുരുമുളക് -പാകത്തിന്
മൈദാമാവ് -50 ഗ്രാം
ജാതിയ്ക്കാ പൊടിച്ചത് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് ഗ്രേറ്ററില്‍ ഉരച്ച് കഴുകി വാലാന്‍ വെയ്ക്കുക.മുട്ട പതപ്പിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത്
ഉരുളക്കിഴങ്ങിട്ടു യോജിപ്പിക്കുക.മാവും ജാതിയ്ക്കാപ്പൊടിയും മുകളില്‍ തൂകി ഇളക്കി യോജിപ്പിക്കുക.ചൂട്
എണ്ണയില്‍ ഉരുളക്കിഴങ്ങുകൂട്ട് സ്പൂണ്‍ കൊണ്ട് കുറേശ്ശെയിട്ട് വറുത്തെടുക്കുക.അപ്പോള്‍ പവന്‍ നിറമായിരിയ്ക്കും.ഉദ്ദേശം 25 എണ്ണം ഉണ്ടാക്കാം.

റ്റിക്കീസ്

റ്റിക്കീസ്

ഉരുളക്കിഴങ്ങ് -6
റൊട്ടി കഷണം -6
ഉപ്പ് -പാകത്തിന്
നെയ്യ് -വറുക്കുവാന്‍

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിക്കണം.റൊട്ടികഷണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കണം.ഉരുളക്കിഴങ്ങ് പൊടിച്ചതും റൊട്ടി പിഴിഞ്ഞതും ചേര്‍ത്ത് യോജിപ്പിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ചെരുനാരങ്ങാവലിപ്പത്തില്‍ ഉരുള പിടിയ്ക്കണം.ഉരുളയുടെ മദ്ധ്യത്തിലായി തുളയുണ്ടാക്കി അതില്‍ ചട്നി വെച്ചശേഷം വീണ്ടും ഉരുളകള്‍ ആക്കണം.വടപോലെ പരത്തണം.ചൂടുള്ള പാനില്‍ അല്പം നെയ്യൊഴിച്ച്
ഉരുളക്കിഴങ്ങ് വടകള്‍ ഓരോ വശത്തും ബ്രൌണ്‍ നിറം വരുന്നതുവരെ മൊരിച്ച് ചുട്ടെടുക്കണം.

സാമ്പാര്‍ വട

സാമ്പാര്‍ വട

ചേരുവകള്‍

  1. തുവരപരിപ്പ്‌ -അര കപ്പ്
  2. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  3. നല്ലെണ്ണ -ഒന്നര ടീസ്പൂണ്‍
  4. ഉണക്കമുളക് -5
  5. ഉണക്കമല്ലി -6 ടീസ്പൂണ്‍
  6. ഉലുവ -കാല്‍ ടീസ്പൂണ്‍
  7. പുളി(നെല്ലിക്കാവലിപ്പം) -ഒന്നര കപ്പ് വെള്ളത്തില്‍ കലക്കണം.
  8. സവാള ഒരുവിധം വലിയ
    കഷണം -അര കപ്പ്
  9. പച്ചമുളക് അറ്റം പിളര്‍ന്നത് -6
  10. നല്ലെണ്ണയില്‍ കായം മൂപ്പിച്ച് പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
  11. പാചക എണ്ണ -6 ടീസ്പൂണ്‍
  12. കടുക് -അര ടീസ്പൂണ്‍
  13. ഉണക്കമുളക് -2 (ഓരോന്നും മൂന്നാക്കണം)
  14. കറിവേപ്പില -കുറച്ച്
വടയ്ക്കുള്ള ചേരുവകള്‍

  1. ഉഴുന്നുപരിപ്പ് -2 കപ്പ്
  2. പച്ചരി -2 ടീസ്പൂണ്‍
  3. കുരുമുളക് ഓരോന്നും രണ്ടാക്കിയത് -2 ടീസ്പൂണ്‍
  4. ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
  5. ജീരകം -അര ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

പരിപ്പ് 2 കപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മയത്തില്‍ വേവിക്കുക.ഉണക്കമുളക്,ഉണക്കമല്ലി
ഉലുവ എന്നിവ വറുത്തു പൊടിക്കുക.ഒന്നര കപ്പ് പുളിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ സവാള ,
പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക.ഇവയില്‍ മസാല,കായപ്പൊടി എന്നിവ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വെന്ത പരിപ്പ് ചേര്‍ത്ത് തിളപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,ഉണക്കമുളക്,കറിവേപ്പില എന്നിവ ഉലര്‍ത്തി
സാമ്പാറില്‍ ഒഴിക്കുക.

വട ഉണ്ടാക്കുന്ന വിധം

ഉഴുന്നുപരിപ്പും അരിയും നന്നായി അരച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ഉരുട്ടി കടല എണ്ണയില്‍ വറുത്ത് ചൂടോടെ സാമ്പാറില്‍ ഇടുക.

പൊട്ടറ്റോ ഫ്രഞ്ച് ഫ്രൈ

പൊട്ടറ്റോ ഫ്രഞ്ച് ഫ്രൈ

പൊട്ടറ്റോ - അര കിലോ
മുളകുപൊടി,എണ്ണ,ഉപ്പ് -പാകത്തിന്

ഉരുളകിഴങ്ങ് 2 ഇഞ്ച് നീളത്തിലും വിരലിന്റെ കനത്തിലും മുറിച്ചു വെയ്ക്കുക.ഒരു പാത്രത്തില്‍ 6 കപ്പ്
വെള്ളമൊഴിച്ച് നന്നായി തിളയ്ക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ഇട്ടു ഇളക്കി അരിപ്പയില്‍ കോരി വെള്ളം തോര്‍ത്തുക.ഒരു
പാത്രത്തില്‍ എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് കുറേശ്ശെയിട്ട് നന്നായി മൂപ്പിച്ചെടുക്കുക.ഇതില്‍ ഉപ്പും മുളകുപൊടിയും
വിതറി ഇളക്കി ഉപയോഗിക്കുക.

പടവലങ്ങ വട

പടവലങ്ങ വട

പടവലങ്ങ -അര കിലോ
പൊട്ടുകടല -25 ഗ്രാം
കശകശ -അര ടേബിള്‍ സ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 നുള്ള്
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

പടവലങ്ങ വൃത്തിയാക്കിയശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക.അരിഞ്ഞെടുത്ത പടവലങ്ങ
എണ്ണയില്‍ വഴറ്റി വേവിച്ചെടുക്കുക.ഇതിന്റെ കൂടെ ബാക്കി ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.ഇത് വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കാം.

ഉരുളക്കിഴങ്ങ് -തൈരുവട

ഉരുളക്കിഴങ്ങ് -തൈരുവട

1. ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് -2 കപ്പ്
2.വെളിച്ചെണ്ണ -2 ടീസ്പൂണ്‍
3.സവാള പൊടിയായി
കൊത്തിയരിഞ്ഞത്‌ -കാല്‍ കപ്പ്
4. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
5. ഇഞ്ചി പൊടിയായി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
6. ഒരു ദിവസം പഴക്കമുള്ള റൊട്ടിയുടെ
വെളുത്ത ഭാഗം വെള്ളത്തിലിട്ടു കുതിര്‍ത്തത് -അര കപ്പ്
7. ഉപ്പ് -പാകത്തിന്
8. മൈദ -2 ടീസ്പൂണ്‍
9. പുളിയില്ലാത്ത കട്ടത്തൈര് വെള്ളം ചേര്‍ക്കാതെ
ഉടച്ചത് -2 കപ്പ്
10.പഞ്ചസാര -അര ടീസ്പൂണ്‍
11..നല്ലെണ്ണ -1 ടീസ്പൂണ്‍
12.ഉണക്കമുളക് -4
13.ഉണക്കമല്ലി -1 ടീസ്പൂണ്‍
14.ജീരകം -അര ടീസ്പൂണ്‍
15.മല്ലിയില പൊടിയായി അരിഞ്ഞത് -കുറച്ച്

പച്ചം ചെയ്യുന്ന വിധം

സവാള,പച്ചമുളക്,ഇഞ്ചി ഇവ വഴറ്റി തണുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കുക.
റൊട്ടിയും ഉപ്പും ചേര്‍ത്ത് ഉഴുന്നുവട പോലെ പരത്തി മൈദ കുറുകെ കലക്കി വടയുടെ ഇരുവശവും പുരട്ടി മൂപ്പിച്ചെടുക്കുക.

ചൂടായ നല്ലെണ്ണയില്‍ മുളക്,മല്ലി,ജീരകം എന്നിവ മൂപ്പിച്ചു പൊടിക്കുക.തൈരും ഉപ്പും പഞ്ചസാരയും ഇളക്കി ഫ്രിഡ്ജില്‍ ചെറുതായി തണുക്കാന്‍ വെയ്ക്കുക.വടയുടെ കുറച്ചുഭാഗം മുകളില്‍ കാണത്തക്കവണ്ണം തൈര് ഒഴിക്കുക.മല്ലിയില പൊടിയായി അരിഞ്ഞത്‌ മീതെ തൂവാം.ഫ്രിഡ്ജില്‍ അധികം തണുപ്പില്ലാത്ത തട്ടില്‍ വെച്ച് തണുപ്പിച്ചാല്‍ വടയ്യ്ക്ക് നല്ല സ്വാദുണ്ടായിരിയ്ക്കും.

സവാള ബജി

സവാള ബജി

സവാള -4
കടല മാവ് -450 ഗ്രാം
മുളകുപൊടി -4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
അരിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
എള്ള് -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -2 ടീസ്പൂണ്‍
മല്ലിപ്പൊടി -50 ഗ്രാം
മല്ലിയും ജീരകവും
വറുത്തു പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ കടലമാവിട്ട് മറ്റ് ചേരുവകളെല്ലാം കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.കട്ടിയായി കലക്കിയ മാവില്‍ വലുതായി മുറിച്ച സവാള കഷണങ്ങള്‍ മുക്കി വറുക്കുക.

പോഷക ഉഴുന്നുവട

പോഷക ഉഴുന്നുവട

ഉഴുന്നുപരിപ്പ് -1 കപ്പ്
ചെറുതായി അരിഞ്ഞ സവാള -2
ചെറുതായി അരിഞ്ഞ ഇഞ്ചി -1 കഷണം
ചെറുതായി അരിഞ്ഞ പച്ചമുളക് -3
ചെറുതായി അരിഞ്ഞ കാരറ്റ് -അര കപ്പ്
ചെറുതായി അരിഞ്ഞ ബീന്‍സ് -അര കപ്പ്
എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉഴുന്ന് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് ഉപ്പ് ചേര്‍ത്ത് നന്നായി അരയ്ക്കുക.എണ്ണ ഒഴികെയുള്ള ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് ഉരുളകളാക്കി കൈവെള്ളയില്‍ വെച്ച് പരത്തി,നടുക്ക് ഒരു
കുഴിയുണ്ടാക്കുക.ഇത് കാഞ്ഞ എണ്ണയില്‍ വറുത്തു കോരി ചൂടോടെ ചട്നി കൂട്ടി ഉപയോഗിക്കാം.