സ്റ്റഫ്ഡ് ബ്രെഡ് റോള്‍സ്
ചേരുവകള്‍
- ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്തത് -1 കിലോ
- ഗ്രീന്‍ പീസ് വേവിച്ചത് -225 ഗ്രാം
- സവാള ചെറുതായി അരിഞ്ഞത് -1
- പച്ചമുളക് ചെറുതായി അരിഞ്ഞത് -1
- ഉണക്കമുന്തിരിങ്ങ -125 ഗ്രാം
- നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
- മല്ലിയില ചെറുതാക്കിയത് -2 ടേബിള്‍ സ്പൂണ്‍
- ഗരം മസാല -1 ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- റൊട്ടി -15 കഷണങ്ങള്‍
റൊട്ടിയൊഴികെയുള്ള ബാക്കി ചേരുവകളെല്ലാം കൂടി നന്നായി കുഴച്ചു 5 മിനിട്ട് വെയ്ക്കുക.
റൊട്ടി കഷണങ്ങളുടെ 4 വശത്തുമുള്ള കറുത്തഭാഗം നീക്കം ചെയ്യുക.ഓരോ കഷണവും
ഇളം ചൂടുവെള്ളത്തില്‍ 30 മിനിട്ട് കുതിര്‍ത്തു വെച്ചു പിഴിഞ്ഞെടുക്കുക.
തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതമെടുത്ത് 18 ചെറിയ ഉരുളകളാക്കുക.സിലിണ്ടര്‍ ആകൃതിയിലാക്കി അതിനെ റൊട്ടി കൊണ്ട് പൊതിഞ്ഞ് റോള്‍ ആക്കിയെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ചിരിയ്ക്കുന്ന റോള്‍ വറുത്തു കോരുക.
സോസുപയോഗിച്ചു വിളമ്പുക.
No comments:
Post a Comment