Saturday, December 19, 2009

എഗ്ഗ് സാന്‍ഡ് വിച്ച്

എഗ്ഗ് സാന്‍ഡ് വിച്ച്

ചേരുവകള്‍

റൊട്ടി കഷണം -20
മുട്ട -3
പച്ചമുളക് -3
ചുവന്നുള്ളി -കാല്‍ കപ്പ്
വെജിറ്റബിള്‍ ഓയില്‍ -1 ടീസ്പൂണ്‍
തേങ്ങ തിരുമ്മിയത്‌ -കാല്‍ കപ്പ്
മല്ലിയില -1 ടേബിള്‍ സ്പൂണ്‍
എണ്ണ -1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചെറുതായി മുറിച്ച പച്ചമുളകും ചുവന്നുള്ളിയും എണ്ണ ചൂടാക്കി വഴറ്റുക.അതില്‍ മുട്ട പതപ്പിച്ച് ചേര്‍ത്ത്
ചിക്കിപൊരിക്കുക.തേങ്ങ തിരുമ്മിയതും മല്ലിയില അരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കുക.അരികു മുറിച്ച റൊട്ടിയുടെ ഓരോ വശത്തും വെണ്ണ പുരട്ടി ഒന്നിനുമുകളില്‍ മുട്ടക്കൂട്ടു വെച്ച് മറ്റേ കഷണം റൊട്ടി വെച്ച് അമര്‍ത്തുക.എല്ലാ റൊട്ടിയും ഇപ്രകാരം തയ്യാറാക്കിയശേഷം ടോസ്റ്ററില്‍ വെച്ച് പൊരിച്ചെടുക്കുക.

No comments:

Post a Comment