പൊട്ടറ്റോ ബോള്‍സ്
1.ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് - 450 ഗ്രാം
2.മല്ലിയില -2 ടേബിള്‍ സ്പൂണ്‍
3. നാരങ്ങാനീര് -2 ടേബിള്‍ സ്പൂണ്‍
4. ഗരം മസാല -അര ടീസ്പൂണ്‍
5. മുളകുപൊടി -അര ടീസ്പൂണ്‍
6. പെരുംജീരകം -അര ടീസ്പൂണ്‍
7. ഇഞ്ചി ചെറുതായി
അരിഞ്ഞത് -1 കഷണം
8. പച്ചമുളക് ചെറുതായി
അരിഞ്ഞത് -1 എണ്ണം
9. ഉപ്പ് -പാകത്തിന്
ബാറ്റര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
- കടലമാവ് -50 ഗ്രാം
- ഒലിവെണ്ണ -1 ടീസ്പൂണ്‍
- ഗരംമസാല -കാല്‍ ടീസ്പൂണ്‍
- മുളകുപൊടി -കാല്‍ ടീസ്പൂണ്‍
- ചെറു ചൂടുവെള്ളം -ആവശ്യത്തിന്
നാരങ്ങ പിഴിഞ്ഞ് നീരെടുക്കുക.(ബാറ്ററിന്റെ ചേരുവകള്‍ ഒഴികെയുള്ള) മറ്റ് ചേരുവകളെല്ലാം കൂടി
നന്നായി യോജിപ്പിക്കുക.അതിനുശേഷം 12 ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
ബാറ്ററിനു വേണ്ടുന്ന ചേരുവകളെല്ലാം കൂടി യോജിപ്പിക്കുക.ഉരുട്ടിവെച്ചിരിയ്ക്കുന്ന ഉരുളകളെടുത്ത്
ബാറ്ററില്‍ മുക്കി ഗോള്‍ടണ്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക.ചൂടോടുകൂടി ഉപയോഗിക്കുക.
No comments:
Post a Comment